താൻ ഡിപ്രെഷനിൽ ആയിരുന്നു എന്നും തന്നെ തന്റെ കുടുംബം പൂർണ്ണ പിന്തുണ നൽകി കൂടെ നിന്നു എന്നുമുള്ള വെളിപ്പെടുത്തലുമായി നടൻ മിഥുൻ രമേശിന്റെ ഭാര്യ – ലക്ഷ്മി മേനോൻ രംഗത്ത്.

in post

ഒരു ആമുഖവുമില്ലാതെ എല്ലാവരും അറിയുന്ന ഒരു വ്യക്തിയാണ് മിഥുൻ രമേശ്‌. ഒരുപാട് സിനിമകളിലും ചെറുപ്പം മുതലേ അഭിനയിച്ച് ഇപ്പോഴും തിളങ്ങി നിൽക്കുന്ന വ്യക്തിയാണ് മിഥുൻ രമേശ്‌. സ്റ്റേജ് ഷോകളിലും കോമഡി ഷോസിലും അവതാരകനായി തിളങ്ങുകയാണ് മിഥുൻ രമേശ്‌.

റിയാലിറ്റി ഷോകളിലൂടെയും കോമഡി ഷോസിലൂടെയും ആളുകൾക്കിടയിൽ വലിയ ഒരു സ്ഥാനം തന്നെ പിടിക്കാൻ മിഥുൻ രമേശിന് കഴിഞ്ഞിട്ടുണ്ട്. നടൻ മിഥുൻ രമേശിന്റെ ഭാര്യയാണ് ലക്ഷ്മി മേനോൻ. ലക്ഷ്മി സാൾട്ട് മാംഗോ ട്രീ എന്ന സിനിനയിലൂടെയാണ് സിനിമാ രംഗത്തേക്ക് എത്തിയത്.

ഒരു പ്രശ്സ്ത യൂട്യൂബർ ആണ് ലക്ഷ്മി ഇപ്പോൾ. ലക്ഷ്മിയുടെയും മകളുടെയും എല്ലാ വിഡിയോസും വ്ലോഗിങ്ങും പെട്ടെന്നു പ്രേക്ഷകർക്ക് ഇടയിൽ സ്ഥാനം പിടിക്കാറുണ്ട്. ഇപ്പോഴിതാ ലക്ഷ്മി ഒരു ഘട്ടത്തിൽ ഡിപ്രഷൻ അനുഭവിച്ചിരുന്നു എന്നും അന്ന് കുടുംബം മുഴുവൻ കൂടെ നിന്നു എന്നുമാണ്

ലക്ഷ്മി ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. താൻ തന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നത് തന്റെ കുടുംബത്തിന് ആണെന്നും ആ കുടുംബം തന്നെയാണ് എല്ലാ കാര്യത്തിനും തനിക്ക് പൂർണ്ണ പിന്തുണ നൽകുന്നതെന്നും ലക്ഷ്മി വ്യക്തമാക്കി.

മിഥുൻ തന്നെ ഒന്നിനും ഫോഴ്സ് ചെയ്യാറില്ലെന്നും താനും മകൾ തൻവിയോട് ഒന്നും അത് ചെയ്യരുത് ഇത് ചെയ്യരുതെന്നൊന്നും പറയാറില്ല എന്നാണ് ലക്ഷ്മി പറയുന്നത്. വീഡിയോ ചെയ്യണമെങ്കിൽ പോലും അവൾ അതിനു കൃത്യമായ ഒരു തുക വാങ്ങീട്ടാണ് ചെയ്യുന്നത് എന്ന് ലക്ഷ്മി രസകരമായ

രീതിയിൽ പങ്കു വയ്ക്കുകയുണ്ടായി. താൻ ഇൻഡിപെൻഡന്റ് ആയി ജീവിക്കണം എന്ന് ആഗ്രഹിക്കുന്ന ഒരു വ്യക്തി ആയിരുന്നു എന്നാണ് ലക്ഷ്മി പറയുന്നത്. ചെറുപ്പത്തിൽ മെഡിക്കൽ ഫീൽഡിൽ പോകണമെന്ന് ആഗ്രഹം ഉണ്ടായി; അത് മാറി എയർഹോസ്റ്റസ് ആകണമെന്നും ആഗ്രഹം ഉണ്ടായിരുന്നതായി

ലക്ഷ്മി പറയുന്നു. തന്റെ അമ്മ ഒരു ഡിവോഴ്സ് പേരെന്റ് ആണെന്നും അത് കൊണ്ട് തന്നെ വളരെ നന്നായി വളർത്തുകയും സ്കൂളിൽ പഠിക്കുന്ന കാലത്താണെങ്കിലും എല്ലാ കാര്യത്തിലും സപ്പോർട്ട് ചെയ്യുന്ന ഒരു വ്യക്തി ആയിരുന്നു തന്റെ അമ്മ എന്നും ലക്ഷ്മി പറയുന്നു. തന്റെ അമ്മ തനിക്ക് തന്ന അതേ സപ്പോർട്ട് തന്നെയാണ്

താൻ തൻവിക്കും നൽകുന്നത് എന്നാണ് ലക്ഷ്മി പറയുന്നത്. തന്റെ അമ്മ തന്നോട് എങ്ങനെയാണോ അതേ സ്നേഹവും സപ്പോർട്ടും ആണ് അമ്മയ്ക്ക് മിഥുനേട്ടനോടും ഉള്ളത് എന്നാണ് ലക്ഷ്മി പറയുന്നത്. താൻ ഡിപ്രെഷനിലായിരുന്നപ്പോഴും തന്റെ കുടുംബം ആണ് തന്നെ കര കയറ്റിയത് എന്നാണ് ലക്ഷ്മി പറഞ്ഞു വയ്ക്കുന്നത്.

ALSO READ ഹലോ സിനിമയിലെ നായികാ പാർവതി മിൽട്ടന്റെ ഇപ്പോഴത ജീവിതം ഏവരെയും ഞെട്ടിക്കുന്നത്

Leave a Reply

Your email address will not be published.

*