തന്റെ സുഹൃത്തിനു അവളുടെ അമ്മാവനിൽ നിന്നുണ്ടായ ലൈംഗിക പീഡനം തുറന്നു പറഞ്ഞു ജയറാമിന്റെ നായിക

in post

#MeToo – #MeToo എന്ന ഹാഷ്‌ടാഗിലൂടെ നിരവധി സെലിബ്രിറ്റികൾ രംഗത്തെത്തി ലൈംഗികാതിക്രമങ്ങളോടും പീഡനങ്ങളോടും നേരെയുള്ള തങ്ങളുടെ അസ്വസ്ഥജനകമായ ഏറ്റുമുട്ടലുകളെ കുറിച്ച് തുറന്നു സംസാരിച്ചു.
SpotboyE.com-നോട് സംസാരിച്ച കഭി ഹാൻ കഭി നാ (1994) നടി സുചിത്ര കൃഷ്ണമൂർത്തി,

തന്റെ അടുത്ത സുഹൃത്തിനെ 40 വയസ്സുള്ള അമ്മാവൻ സ്വന്തം വീട്ടിൽ വച്ച് ലൈംഗികമായി ദുരുപയോഗം ചെയ്ത ഒരു ദാരുണമായ സംഭവം വെളിപ്പെടുത്തി. കിലുക്കം പെട്ടി എന്ന ചിത്രത്തിൽ ജയറാമിന്റെ നായികയായി അഭിനയിച്ച താരമാണ് സുചിത്ര കൃഷ്ണമൂർത്തി.

ഇത് ഒറ്റ എപ്പിസോഡ് ആയിരുന്നില്ലെന്ന് സംവിധായകനായ ശേഖർ കപൂറിന്റെ മുൻ ഭാര്യ കൂട്ടിച്ചേർത്തു. 5 വർഷത്തിലേറെയായി ദുരുപയോഗം ചെയ്യപ്പെട്ട 9 വയസ്സുകാരിയും നിരപരാധിയുമായ പെൺകുട്ടിയുടെ ഞെട്ടിക്കുന്ന കഥയായിരുന്നു അവർ വെളിപ്പെടുത്തിയത് .

കുട്ടിയുടെ ദുരവസ്ഥ സങ്കൽപ്പിക്കുക – അവൾ അവളുടെ മാതാപിതാക്കളെ സംഭവം അറിയിച്ചപ്പോൾ ,അവളുടെ വാക്കുകൾ കേൾക്കാനോ അംഗീകരിക്കാനോ ശ്രമിക്കാതെ അവർ അവളെ ഗുണദോഷിക്കുകയും വഴക്ക് പറയുകയും ചെയ്യുകയാണ് ചെയ്തത്.

“അവളുടെ കുട്ടിക്കാലത്തുണ്ടായ ഈ മുറിപ്പാടുകൾ അവളുടെ 20 വയസ്സുവരെ അവളോടൊപ്പം ഉണ്ടായിരുന്നു. എന്റെ സുഹൃത്ത് വിഷാദത്തിലേക്ക് വഴുതിവീണു. അവളുടെ അമ്മാവനെ എപ്പോഴൊക്കെ വീണ്ടും കാണുന്നുവോ അപ്പോഴെല്ലാം അവളിൽ

അസ്വസ്ഥമായ ഓർമ്മകൾ തിരികെ വന്നു. അവൾക്ക് ഒരു സൈക്യാട്രിസ്റ്റിനെ സമീപിക്കേണ്ടി വന്നു, ”സുചിത്ര വെളിപ്പെടുത്തി. അവളുടെ ആ വൃത്തികെട്ട അമ്മാവൻ മരിക്കുന്നതിന് മുമ്പ്, കുടുംബത്തിലെ നിരവധി അംഗങ്ങളോട് തന്റെ തെറ്റുകൾ തുറന്നു സമ്മതിച്ചു.

അപ്പോഴാണ് കുടുംബം ആദ്യമായി ആ വിഷയം അംഗീകരിച്ചത് . പക്ഷേ, അപ്പോളേക്കും എല്ലാം വളരെ വൈകിപ്പോയി. കാലങ്ങൾക്കു മുൻപ് അവളുടെ മാതാപിതാക്കൾ ഇതൊക്കെ അവരുടെ മകളിൽ നിന്ന് തന്നെ കേട്ടിരുന്നു. അമ്മാവൻ തന്നെ

നിരന്തരമായി ലൈംഗികമായി പീഡിപ്പിക്കുന്നു എന്ന്. പക്ഷേ എന്നിട്ടും അവർക്ക് എന്നത് അംഗീകരിക്കാനോ വിശ്വസിക്കാനോ ആയില്ല. എന്തുകൊണ്ട്? എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്ന് അവർ ചോദിക്കുന്നു.
കുറ്റം ചെയ്ത ആളെ നിങ്ങൾക്ക് അടുത്തറിയാവുന്ന

ഒരാൾ ആണെങ്കിൽ , അതുമായി ബന്ധപ്പെട്ട നിങ്ങളുടെ അസ്വസ്ഥതകൾ കൂടുതൽ ആകും പക്ഷേ എന്നാൽ അറിഞ്ഞിട്ടും, നിങ്ങൾ കണ്ണടച്ച് കണ്ണടച്ച് പ്രശ്നം പരിഹരിക്കാൻ തീരുമാനിക്കുന്നു. വിചിത്രവും അസഹനീയവും ആണത് . സുചിത്ര പറയുന്നു,

സുചിത്രയുടെ ആ സുഹൃത്ത് ഇപ്പോൾ വിവാഹിതയാണ്. അവൾക്ക് 45 വയസ്സുണ്ട്, വിവാഹ ജീവിതത്തിന്റെ സന്തോഷത്തിൽ ആഹ്ലാദിക്കുകയാണ്. എന്തൊരു ധീരയായ സ്ത്രീ. അവൾക്ക് എല്ലായ്പ്പോഴും ശക്തിയുണ്ടാകട്ടെ എന്ന് നമുക്ക് ആശംസിക്കാം !

ALSO READ നടുറോട്ടിൽ വെച്ച് ചെവി കേൾക്കാനും സംസാരിക്കാനും കഴിയാത്ത പെൺകുട്ടിയോട് യുവാവ് ചെയ്തത് കണ്ടോ? ഷെയർ ചെയ്യാൻ മറക്കല്ലേ..

Leave a Reply

Your email address will not be published.

*