തന്റെ പ്രണയങ്ങളെക്കുറിച്ച് പ്രണയത്തെക്കുറിച്ച് വിൻസി അലോഷ്യസ് വാചാലയായത് ഇങ്ങനെ.. ആദ്യ പ്രണയം പ്ലസ് ടു കാലത്ത്, കാമുകൻ മരിച്ചു പോയി, ഡിപ്രഷനിലായി, പിന്നീട് പലരും തേച്ചെങ്കിലും വിഷമമുണ്ടായില്ല,

in post

റിയാലിറ്റി ഷോ യിലൂടെ വന്ന് പിന്നീട് മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തുന്ന യുവ നടിയാണ് വിൻസി അലോഷ്യസ്. വികൃതി, കനകം കാമിനി കലഹം, ഭീമന്റെ വഴി, ജന ഗണ മന, രേഖ എന്നിവയിലൊക്കെ താരത്തിന്റെ പ്രകടനം ശ്രദ്ധ നേടിയിരുന്നു.

ഇപ്പോഴിതാ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം വരെ എത്തി നിൽക്കുകയാണ് വിൻസിയുടെ നേട്ടങ്ങൾ രേഖ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് വിൻസിയ്ക്ക് പുരസ്‌കാരം ലഭിച്ചത്. തന്റെ പ്രണയത്തെക്കുറിച്ചും ബ്രേക്കപ്പിനെക്കുറിച്ചുമൊക്കെ

വിൻസി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ശ്രദ്ധേയമാകുന്നത്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വിൻസി ഇക്കാര്യങ്ങൾ പറയുന്നത്. പ്രണയത്തിന്റെ കണക്ഷൻ കിട്ടിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം.

‘ഈ 28 വയസിനിടെ ഒരുപാട് വട്ടം കിട്ടിയിട്ടുണ്ട്. പ്ലസ് ടു കാലത്താണ് ആദ്യത്തെ പ്രണയം. ആ പയ്യൻ പെട്ടെന്നു മരിച്ചു പോയി. വല്ലാതെ ഡിപ്രഷനിൽ വീണു പോയ ഞാൻ അതിജീവിച്ചതിൽ പിന്നെ ഇനിയൊരിക്കലും അത്രയും വേദന അനുഭവിക്കേണ്ടി

വരില്ലെന്ന് തിരിച്ചറിഞ്ഞു. അതുകൊണ്ടാകും ബ്രേക്കപ്പ് ഇപ്പോൾ വേദനിപ്പിക്കാറില്ല. നാലു ദിവസം മാത്രം നീണ്ടു നിന്ന പ്രണയം വരെയുണ്ട് ജീവിതത്തിൽ. രസിച്ച് തമാശ പറഞ്ഞാണ് അന്ന് പിരിഞ്ഞത്’. നേരത്തെ ധന്യ വർമയ്ക്ക് നൽകിയ അഭിമുഖത്തിലും

തന്റെ പ്രണയത്തെക്കുറിച്ച് വിൻസി തുറന്ന് സംസാരിച്ചിരുന്നു. ഒരു റിലേഷൻഷിപ്പിലാണെങ്കിൽ കുറേ ആലോചിക്കും. ആ നിമിഷം ആസ്വദിക്കുക എന്നതില്ല. എല്ലാ റിലേഷൻഷിപ്പിന്റെ കാലാവധി ഒരാഴ്ചയാണ്. അതിനപ്പുറത്തേക്ക് പോയാൽ അവൻ ഗ്രേറ്റ് ആണെന്നുമാണ് വിൻസി പറഞ്ഞത്.

ALSO READ തടി കൂടിയത് കൊണ്ട് നായികയാവാന്‍ കൊള്ളില്ലെന്ന് പറഞ്ഞവരുണ്ട്, സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തുന്നത് സഹിക്കാന്‍ പറ്റില്ല, തുറന്നുപറഞ്ഞ് അപര്‍ണ ബാലമുരളി

Leave a Reply

Your email address will not be published.

*