തന്നെ കാണാൻ ആഗ്രഹിച്ച കുട്ടിയെ കാണാൻ പോയ അഖിൽ മാരാർക്ക് സഹായം നൽകാത്തതിൽ വിമർശനം കിടിലൻ മറുപടി നൽകി താരം അന്ന് നടന്നത് ഇങ്ങനെ

in post

ബിഗ് ബോസ് സീസൺ 5 മത്സരാര്ഥിയും വിജയിയുമായ അഖിൽ മാരാർ ഇപ്പോൾ കേരളത്തിൽ വലിയ ഒരു വിഭാഗം ആരാധകരുള്ള വ്യക്തിയാണ്. സംവിധായകനും സാമൂഹിക പ്രവർത്തകനുമായ അഖിൽ മാരാർ പക്ഷേ കൂടുതൽ പ്രശസ്തിയിലേക്ക് ഉയർന്നത് ബിഗ് ബോസ്സിൽ എത്തിയത് മുതലാണ്. അതിനുശേഷം കുട്ടികളും മുതീർന്നവരുമായ വലിയ ഒരു വിഭാഗം ആരാധകരദ്ദേഹത്തിനുണ്ട്.

എന്നാൽ ഇപ്പോൾ വൈറൽ ആവുന്നത് തന്നെ കാണാൻ ആഗ്രഹിച്ച ഒരു കൊച്ചു കുട്ടിയെ കാണാൻ അഖിൽ മാരാർ പോയ ഒരു വിഡിയോയും അതിനെ തുടർന്ന് അദ്ദേഹത്തിന് നേരെ ഉണ്ടായ സൈബർ ആക്രമണവുമാണ്.
ശിവാനി എന്ന പെൺകുട്ടിയുടെ ഒരു വീഡിയോ കഴിഞ്ഞ ദിവസം വൈറൽ ആയിരുന്നു. അതിൽ അവൾ പറഞ്ഞ മൂന്നു ആഗ്രഹങ്ങളിൽ ഒന്നായിരുന്നു അഖിൽ മാരാരെ നേരിട്ട് കാണുക.

പിന്നെയുള്ളത് തനിക്ക് ഒരു വീട് വേണം എന്നുള്ളതും ഒരു സൈക്കിൾ വേണം എന്നുള്ളതുമാണ്. അങ്ങനെയാണ് അഖിൽ കുട്ടിയെനേരിട്ടു കാണാൻ സ്കൂളിൽ എത്തിയത്. ആ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. എന്നാൽ ആ വീഡിയോ വൈറലായതിനു ശേഷം പലരും അഖിൽ മാരാർ വിമർശിച്ചു രംഗത്തെത്തിയിരുന്നു .

കുട്ടിക്ക് ഒന്നും നൽകാതെയാണ് പോയത് എന്നും കുട്ടിക്ക് ഒരു സൈക്കിൾ എങ്കിലും നൽകാമായിരുന്നു എന്നുമൊക്കെ യുള്ള കമെന്റുകൾ നിറയുകയാണ്. അപ്പോളാണ് ഇതിനു മറുപടി പറഞ്ഞു അഖിൽ മാരാർ എത്തിയത്. അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ

മസ്കത്തില്‍ നിന്നും വന്ന അടുത്ത ദിവസം കൊച്ചിയില്‍ നിന്നും കൊട്ടാരക്കര പോയി അമ്മയെ കണ്ട് അവിടെ നിന്നും കൊല്ലത്ത് പോയി എന്നെ കാണാന്‍ ആഗ്രഹിച്ച ശിവാനിക്ക് കൂടുതല്‍ സന്തോഷമാകാന്‍ അവളുടെ സ്കൂളില്‍ പോയ എന്റെ മനസ്സിന്റെ സ്നേഹം അല്ല ചിലര്‍ക്ക് ഞാന്‍ സൈക്കിള്‍ കൊടുത്തില്ല എന്നതാണ് പ്രശ്നം…

ഭൗതികമായ നേട്ടങ്ങളാണ് ഏവരുടെ സന്തോഷം.. ഈ കുട്ടിയുടെ വീഡിയോ കണ്ടപ്പോൾ എന്തെ ഇവർക്കൊന്നും സൈക്കിള്‍ വാങ്ങി കൊടുക്കാന്‍ തോന്നാഞ്ഞത് .. ചെയ്യില്ല..ഒരു മുട്ടായി പോലും ഇവർ വാങ്ങി കൊടുക്കില്ല..

6 മാസം മുമ്പ് ഞാന്‍ എങ്ങനെ ജീവിച്ചു എന്ന് ആര്‍ക്കും അറിയില്ല..
Bigboss ജയിച്ച ഞാന്‍ എന്റെ അദ്വാനത്തിന്റെ പങ്കു എത്ര പേരെ സഹായിച്ചു എന്ന് വിളിച്ചു പാടി നടക്കാറില്ല..
Shivanikku സൈക്കിള്‍ ലഭിച്ചു എന്ന് ഞാന്‍ അറിഞ്ഞിരുന്നു..

എന്തായാലും ഒരു സൈക്കിള്‍ വാങ്ങാനുള്ള പണത്തില്‍ കൂടുതൽ ഞാന്‍ അവള്‍ക്ക് നല്‍കിയിട്ടുണ്ട്..
അവളുടെ കൂട്ടുകാര്‍ക്ക് മധുരവും.. അത് വിളിച്ചു പാടി നടക്കാന്‍ താല്പര്യമില്ല എന്നതിനാല്‍ വീഡിയോയില്‍ കാണിച്ചില്ല..

ALSO READ ഫൈറ്റ് രംഗങ്ങൾ ചെയ്യാൻ എളുപ്പം… ഏറ്റവും പ്രയാസം അത്തരം രംഗങ്ങൾ അഭിനയിക്കാൻ…” അനുഭവങ്ങൾ പങ്കു വെച്ച് സാമന്ത!

Leave a Reply

Your email address will not be published.

*