തങ്കപ്പൻ വല്.. കമന്‍റും ടാഗിങ്ങും ഓഫാക്കി; പുതിയ ചിത്രം പങ്കുവച്ച് ഗോപി സുന്ദര്‍..

in post

സോഷ്യല്‍ മീഡിയയില്‍ നിരന്തരം സൈബര്‍ ആക്രമണം നേരിടുന്ന വ്യക്തിയാണ് സംഗീതസംവിധായകന്‍ ഗോപി സുന്ദര്‍. ഗോപി സുന്ദറിന്‍റെ വ്യക്തി ജീവിതം എപ്പോഴും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങാറുണ്ട്. ഇപ്പോഴിതാ വിമര്‍ശനങ്ങള്‍ക്ക് വഴിക്കൊടുക്കാതെ

കമന്‍റ് ബോക്സ് ഓഫ് ചെയ്ത് സുഹൃത്തിനൊപ്പമുള്ള പുതിയ ചിത്രം പങ്കുവച്ചിരിക്കുകയാണ് ഗോപി സുന്ദര്‍. ‘തങ്കപ്പന്‍ ലവ്’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ആദ്യം ടാഗു ചെയ്യാതെയായിരുന്നു ചിത്രം പങ്കുവച്ചത്. പിന്നാലെ ഒപ്പമുള്ള ആളെ ടാഗ് ചെയ്തു.

അദ്വൈത പദ്മകുമാര്‍ എന്ന പാട്ടുകാരിയാണ് താരത്തിനൊപ്പമുള്ളത്. പച്ച നിറത്തിലുള്ള ടീ–ഷര്‍ട്ട് ധരിച്ച് വളര്‍ത്തുനായയെ കയ്യിലെടുത്തുകൊണ്ട് ഗോപി സുന്ദര്‍ നില്‍ക്കുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. സുഹൃത്തിനെ ചേർത്തു പിടിച്ച് മറ്റൊരു

ചിത്രം ഇൻസ്റ്റഗ്രാം ‘ഗ്രീനി ഡേ’ എന്നു കുറിച്ച് സ്റ്റോറിയാക്കിയിട്ടുമുണ്ട്. കഴിഞ്ഞ ദിവസമാണ് പ്രിയ നായർക്കൊപ്പമുള്ള ചിത്രം പങ്കുവച്ചതിന് ഗോപി സുന്ദർ സൈബര്‍ ആക്രമണം നേരിടേണ്ടി വന്നത്. ഇരുവരും തമ്മിലുള്ള ചിത്രത്തിനു താഴെ വളരെ മോശം കമന്‍റുകളാണ് ഉണ്ടായിരുന്നത്.

ഇനിയും അത്തരത്തിലെ മോശം കമന്‍റുകളില്‍ നിന്ന് ഒഴിവാകാന്‍ വേണ്ടിയാണ് ഇത്തവണ കമന്‍റ് ബോക്സ് ഒഴിവാക്കിയതെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. തങ്കപ്പൻ വല്.. കമന്‍റും ടാഗിങ്ങും ഓഫാക്കി; പുതിയ ചിത്രം പങ്കുവച്ച് ഗോപി സുന്ദര്‍..

ALSO READ സോഷ്യൽ മീഡിയയിലെ കിങ്ങരന്മാർക്ക് വേറെ ഒരു പണിയുമില്ല.. നടി മീരാ നന്ദന്റെ ഭാവി വരന് നേരെ ബോഡി ഷെയിമിംഗ്.. കാഷ് നോക്കി കെട്ടിയതാണല്ലേ?..

Leave a Reply

Your email address will not be published.

*