ഡെലിവറി ബോയ് തന്നെ അങ്ങനെ ചെയ്‌തെന്ന് പെൺകുട്ടി – കേട്ടതും ഡെലിവറി ബോയ് യെ പെരുമാറി വീട്ടുകാർ ! ഒടുവിൽ നടന്നത് സത്യം ഇതാണ്

in post

പലപ്പോഴും നീതി നമ്മുടെ ഭാഗത്താണെങ്കിലും ചില സാഹചര്യങ്ങളിൽ എങ്കിലും പലർക്കും നീതി നിഷേധിക്കപ്പെടുകയും ചെയ്യാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ നിരപരാധികൾ ശിക്ഷിക്കപ്പെടുകയും ചെയ്യാറുണ്ട്. അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ബംഗളൂരുവിൽ നിന്നുമാണ് ഈ ഒരു വാർത്ത പുറത്തുവരുന്നത് എട്ടുവയസ്സുകാരിയായ കുട്ടി ഉപദ്രവിക്കാൻ ശ്രമിച്ചു എന്ന് ഒരു നുണ കേട്ടുകൊണ്ട് ഡെലിവറി ബോയിയെ ജനക്കൂട്ടം ക്രൂരമായി മർദ്ദിച്ചു എന്നതാണ് ഈ ഒരു വാർത്ത. ബംഗലൂരിലെ തന്നെ ഒരു അപ്പാർട്ട്മെന്റിലാണ് ഈ സംഭവം നടന്നിരിക്കുന്നത് മാതാപിതാക്കളുടെ വഴക്കിൽ നിന്നും രക്ഷപ്പെടുവാൻ വേണ്ടി ഈ പെൺകുട്ടി പറഞ്ഞ ഒരു കള്ളമാണ് ഡെലിവറി ബോയ് ആയി യുവാവിനെ വിനയായത്. കുട്ടി പറഞ്ഞത് കള്ളമാണെന്ന് പിന്നീട് തെളിയുകയും ചെയ്തു.

എട്ടുവയസ്സുകാരിയെ കാണാതായതിനെ തുടർന്ന് മാതാപിതാക്കൾ ഭയപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ ടെറസിൽ നിന്നാണ് കണ്ടെത്തുന്നത്. വീട്ടുകാർ വഴക്ക് പറയുന്നത് കുട്ടി ഡെലിവറി ബോയ് തന്നെ ബലമായി ടെറസിലേക്ക് കൊണ്ടുപോയി ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു എന്ന് കള്ളം പറയുകയായിരുന്നു. ഇത് കേട്ട മാതാപിതാക്കൾ ഈ വിവരം ഉടനെതന്നെ സെക്യൂരിറ്റി എയും അയൽവാസികളെയും അറിയിച്ചു ഇതോടെ അപ്പാർട്ട്മെൻറ് ഗേറ്റ് അടച്ച് ഭക്ഷണവിതരണത്തിനായി എത്തിയ യുവാവിനെ ഇവർ ക്രൂരമായി മർദ്ദിച്ചു.

ഒപ്പം പോലീസിനെ വിവരമറിയിക്കുകയും ചെയ്തു . സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കുട്ടി പറഞ്ഞത് കളവാണ് എന്ന് മനസ്സിലാക്കിയത്. മാതാപിതാക്കൾ തമ്മിലുള്ള വഴക്ക് ഒഴിവാക്കുവാനാണ് താൻ കള്ളം പറഞ്ഞതന്നാണ് പെൺകുട്ടി പോലീസിനോട് പറഞ്ഞത്. അസം സ്വദേശിയാണ് ഈ ഡെലിവറി ബോയ്. എന്തെങ്കിലും പരാതി കാര്യത്തിൽ ഉണ്ടെങ്കിൽ നൽകാൻ പോലീസ് ആവശ്യപ്പെട്ടപ്പോൾ യുവാവ് പ്രതികരിച്ചത് തനിക്കും ഒരു മകൾ ഉണ്ടെന്നും ആ മാതാപിതാക്കളുടെ മാനസികാവസ്ഥ മനസ്സിലാക്കാൻ തനിക്ക് സാധിക്കുമെന്നുമായിരുന്നു.

എന്തൊക്കെയാണെങ്കിലും നാട്ടുകാർ ഇത്തരത്തിൽ നിയമം കയ്യിലെടുക്കുന്ന രീതി ശരിയല്ല എന്നാണ് പലരും പറയുന്നത്. ചിലപ്പോൾ ഇത്തരം കെണികളിൽ പെട്ടു പോകുന്നത് നിരപരാധികളായിരിക്കും എന്നും പലരും പറയുന്നുണ്ട്. യഥാർത്ഥ കുറ്റവാളിക്ക് രക്ഷപെടാനുള്ള അവസരമാണ് പലപ്പോഴും ഇത്തരത്തിൽ നിരപരാധികളെ ഉപദ്രവിക്കുന്നതിലൂടെ ലഭിക്കുന്നത് എന്നും പലരും പറയുന്നു. കുട്ടികൾ ചില സാഹചര്യങ്ങളിൽ എങ്കിലും നിലനിൽപ്പിനു വേണ്ടി ചില കള്ളങ്ങൾ പറഞ്ഞേക്കാം സത്യമാണോ എന്ന് കൃത്യമായി അന്വേഷിക്കാതെ ഒരിക്കലും മാതാപിതാക്കൾ അത്തരത്തിലുള്ള നടപടികൾ എടുക്കരുത് എന്നും ആളുകൾ കമന്റുകളിലൂടെ അറിയിക്കുന്നുണ്ട് ഇത്തരത്തിൽ നിരപരാധികളുടെ ജീവിതത്തെ ആയിരിക്കും ഒരുപക്ഷേ അത് ബാധിക്കുന്നത് എന്നാണ് ചിലർ പറയുന്നത്.

ALSO READ ഗായക സംഘടനയില്‍നിന്ന് രാജിവച്ച്‌ സൂരജ് സന്തോഷ്.. ചിത്രയെ വിമര്‍ശിച്ചു അതിനേ ആരും പിന്തുണച്ചില്ല.. ഒന്ന് ആരെങ്കിലും ഒക്കെ പിന്തുണയ്ക്ക് എന്ന് കമന്റ്സ്

Leave a Reply

Your email address will not be published.

*