നിരവധി ടെലിവിഷൻ പരമ്പരകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയയായ നടിയാണ് ശാലിൻ സോയ. മലയാളത്തിന് പുറമെ തമിഴ് സിനിമകളിലും ശാലിൻ സാന്നിദ്ധ്യം അറിയിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലും ശാലിൻ സജീവമാണ്. തന്റെ യാത്രങ്ങളും മറ്റു വിശേഷങ്ങളും
സോഷ്യല്‍ മീഡിയയിലൂടെ താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. അത്തരത്തില്‍ താരം പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. വിഷാദം നേരിടുമ്പോഴോക്കെ തനിക്ക് അത്യാവശ്യമായ ഒന്നാണ് ചോക്ലേറ്റ് എന്നാണ് താരത്തിന്റെ അഭിപ്രായം. അമിതമായി മധുരം കഴിക്കുന്നത് ആരോഗ്യത്തെ
ബാധിക്കുമെന്നറിയാമെങ്കിലും തനിക്ക് അതില്ലാതെ പറ്റില്ലെന്നും താരം കുറിച്ചു. ശാലിൻ സോയയുടെ കുറിപ്പിങ്ങനെ… ‘ശരീരഭാരം കുറച്ച് ആരോഗ്യവതിയായി ഇരിക്കാൻ മധുരത്തിന്റെ ഉപയോഗം കുറയ്‌ക്കണമെന്ന് പ്രിയപ്പെട്ടവരെല്ലാം പറയാറുണ്ട്. നമ്മുടെ ഡയറ്റില്‍ നിന്ന് മധുരം
ഒഴിവാക്കുന്നത് അത്യാവശ്യമായ കാര്യമാണ്. എന്നാല്‍ അതിനോട് ഞാൻ പൂര്‍ണമായും യോജിക്കുന്നില്ല. എന്റെ മനസ്സിന് അത് കിട്ടിയേ മതിയാകൂ. ജീവിതത്തില്‍ ഞാൻ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ രമ്യമായി കൈകാര്യം ചെയ്യാൻ തനിക്ക് സാധിക്കാറില്ല. അത്തരം അവസരങ്ങളില്‍
എനിക്ക് മധുരം കിട്ടിയേ മതിയാകൂ’ ‘സോഷ്യല്‍ മീഡിയകളില്‍ കാണുന്ന പോസ്റ്റുകളില്‍ നമ്മള്‍ കൂളാണെന്ന് മറ്റുള്ളവര്‍ക്ക് തോന്നും. അവയെല്ലാം മറ്റുള്ളവര്‍ക്ക് മുന്നില്‍ വരുത്തി തീര്‍ക്കുന്നതാണ്. അവയൊന്നും യാഥാര്‍ത്ഥ്യമല്ല, വിശ്വസിക്കരുത്…
ജീവിതം അതിന്റെ
പണിയെടുക്കുമ്പോള്‍ എനിക്ക് കുറച്ചെങ്കിലും സന്തോഷം വേണം. ആ സന്തോഷം എനിക്ക് തരുന്നത് മധുരമാണ്. ഞാൻ വിഷാദം നേരിടുകയോ തളര്‍ന്നിരിക്കുകയോ ചെയ്യുമ്പോള്‍ ചോക്ലേറ്റോ എന്റെ ഫേവറിറ്റ് കേക്കോ എനിക്ക് വേണം’ എന്നായിരുന്നു ശാലിൻ സോയ കുറിക്കുന്നത്.
Leave a Reply