ട്രയിനിൽ ടിക്കറ്റില്ലാതെ കുട്ടിയെ സഹായിച്ചപ്പോൾ കരുതിയില്ല. വർഷങ്ങൾക്ക് ശേഷം ഇങ്ങനെയൊരു ട്വിസ്റ്റ്

in post

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആയി മാറുന്നത് ഒരു സംഭവ കഥയാണ്. ഇൻഫോസിസിൻ്റെ ചെയർപേഴ്സൺ ആയ സുധാ മൂർത്തിയുടെ അനുഭവമാണ് ഇത്. വർഷങ്ങൾ മുമ്പ് ചെയ്ത ഒരു സഹായം തിരിച്ചു തന്നെ തേടിയെത്തിയ കഥ സുധാമൂർത്തി ദ ഡേ ഐസ്റ്റോ ഡ്രിംഗ് മിൽക്ക് എന്ന അവരുടെ ജീവിത കഥകളിലാണ് കുറിച്ചിട്ടുള്ളത്. മുംബൈയിൽ നിന്നും ബാംഗ്ലൂരിലേക്ക് വരുമ്പോഴാണ് അത് സംഭവിച്ചത്. ട്രെയിനിൻ്റെ സീറ്റിനടിയിൽ ഒളിച്ചിരിക്കുന്ന പതിമൂന്നോ പതിനാലോ വയസ്സുള്ള

പെൺകുട്ടിയെ ടിക്കറ്റ് പരിശോധകൻ കണ്ടുപിടിച്ചു ചോദ്യം ചെയ്തു. ടിക്കറ്റ് എവിടെ. ആ പെൺകുട്ടി വിറച്ചുകൊണ്ട് പറഞ്ഞു. ഇല്ല സർ. ടിക്കറ്റ് ഇല്ലെങ്കിൽ ട്രെയിനിൽ നിന്ന് ഇറങ്ങണം.അല്ലെങ്കിൽ ഫൈൻ അടക്കണം. പരിശോധനയും സ്വരം കടുത്തു. ഇത് കണ്ടു നിന്ന സുധ പറഞ്ഞു. ഞാൻ ഈ കുട്ടിക്കുള്ള പണം തരാം. പിന്നീട് ആ പെൺകുട്ടിയോട് എവിടെ പോകണം എന്ന് സുധ ചോദിച്ചു. മാഡം അറിയില്ല എന്നായിരുന്നു മറുപടി. എങ്കിൽ നീ എന്നോടൊപ്പം ബാംഗ്ലൂരിലേക്ക് വരു എന്ന് സുധ പറഞ്ഞു.പെൺകുട്ടിയുടെ പേര് ചിത്ര എന്നായിരുന്നു. ബാംഗ്ലൂരിലെത്തിയ സുധ ചിത്രയെ ഒരു സന്നദ്ധ സംഘടനയ്ക്ക് കൈമാറി.

അവളെ അവർ ഒരു നല്ല സ്കൂളിൽ ചേർത്തു. താമസിയാതെ സുധ ദില്ലിയിലേക്ക് മാറി. അതിനാൽ ചിത്ര യുമായുള്ള ബന്ധം നഷ്ടപ്പെട്ടു. വളരെ അപൂർവമായി ഫോൺവഴി സംസാരിച്ചിരുന്നു. കുറച്ചുകാലത്തിനുശേഷം അതും നിന്നു. ഏതാണ്ട് ഇരുപത് വർഷത്തിനുശേഷം സുധ യുഎസ് ഐ യിലേക്ക് ഒരു പ്രഭാഷണത്തിനായി എത്തിയിരുന്നു. പ്രഭാഷണത്തിനു ശേഷം അവർ താമസിച്ചിരുന്ന ഹോട്ടൽ ബിൽ അടക്കാൻ റിസപ്ഷനിൽ പോയപ്പോൾ അല്പം അകലെ നിൽക്കുന്ന ദമ്പതികളെ ഹോട്ടൽ ജീവനക്കാർ ചൂണ്ടി കാണിച്ചിട്ട് പറഞ്ഞു.

മാഡം അവർ നിങ്ങളുടെ ബില്ലടച്ചു.അടച്ച ബില്ലിൻ്റെ കോപ്പി ഇതാ.അത്ഭുതത്തോടെ സുധ ആ ദമ്പതികളുടെ സമീപത്തെത്തി ചോദിച്ചു.നിങ്ങളെന്തിനാണ് എൻ്റെ ബില്ല് അടച്ചത്. മാഡം ഇത് മുംബൈയിൽ നിന്ന് ബാംഗ്ലൂരിലേക്ക് ഉള്ള ട്രെയിൻ ടിക്കറ്റ് മുന്നിൽ ഒന്നുമല്ല എന്നായിരുന്നു ആ ദമ്പതികളിലെ ഭാര്യ പറഞ്ഞത്. അത് പണ്ട് സുധ ട്രെയിൻ ടിക്കറ്റ് എടുത്തു നൽകിയ ചിത്ര തന്നെയായിരുന്നു. ലാഭേച്ഛയില്ലാതെ സുധ ചെയ്ത് നൽകിയ സഹായം ചിത്രയുടെ ജീവിതം തന്നെ മാറ്റി മറക്കുകയായിരുന്നു. അവൾ നല്ല ജോലിയിലും നല്ല ജീവിതത്തിലും ആയിരിക്കുന്നത് കണ്ടു സുധ സന്തോഷിച്ചു. ചിലപ്പോൾ നമ്മൾ നൽകുന്ന സഹായം മറ്റൊരാളുടെ ജീവിതത്തെ മാറ്റിമറിക്കുന്നു എന്നും സുധ പറയുന്നു.

ALSO READ ‘മീശയില്ലാത്ത മിനുമിനാ മുഖമുള്ള ഒരാളെ കണ്ടുപിടിച്ചു തരണം, പ്രേമിക്കാനാ.. ‘; സംയുക്ത പറഞ്ഞതിനെക്കുറിച്ച് ഊർമ്മിള ഉണ്ണി

Leave a Reply

Your email address will not be published.

*