ജോലി കിട്ടിയ ശേഷം കുടുംബത്തിന് വേണ്ടി ചിലവഴിക്കാൻ സമയം കണ്ടെത്തുന്നില്ല എന്ന് ആരോപിച്ചു പോലീസ് ഉദോഗസ്ഥയെ ഭർത്താവ് വെടിവെച്ചു കൊന്നു.ബീഹാർ പോലീസിൽ ട്രെയിനി ആയ പോലീസ് കോൺസ്റ്റബിൾ ശോഭന കുമാരിയാണ് കൊല്ലപ്പെട്ടത്.
ജോലി കിട്ടിയ ശേഷം വീട്ടു കാര്യങ്ങളിൽ ശ്രദ്ധ ഇല്ലാത്തതു കൊണ്ടും കുടുംബത്തിന് വേണ്ടി സമയം ചിലവഴിക്കാത്തതിനെ തുടർന്നും ആയിരുന്നു കൊലപാതകം.കൊലപാതക ശേഷം ശോഭന കുമാരിയുടെ ഭർത്താവ് കെജെൻദ്ര യാദവ് ഒളിവിൽ ആണെന്നും പോലീസ് വ്യക്തമാക്കി.
വെള്ളിയാഴ്ച പാട്ട്നയിലെ ഹോട്ടൽ മുറിയിൽ വെച്ച് കൊണ്ട് ആയിരുന്നു കൊലപാതകം.യാദവിന്റെ മൊബൈൽ ഫോൺ സ്വിച് ഓഫ് ആണെന്നും സഞ്ജിത് പോലീസ് വ്യക്താമാക്കി.ഭാര്യക്ക് ജോലി കിട്ടിയതിന് ശേഷം വീട്ടു കാര്യങ്ങളിൽ ശ്രദ്ധിക്കാത്ത കൊണ്ട് യാദവ് അസ്വസ്ഥൻ ആയിരുന്നു.
ഹോട്ടലിൽ ഇദ്ദേഹം ബുക്ക് ചെയ്ത മുറിയിലേക്ക് എത്തിയത് ആയിരുന്നു ശോഭന കുമാരി.പിടിവലിക്ക് ശേഷമാണ് കൊലപാതകം നടന്നത് എന്നും മൃതദേഹം നഗ്നമായ നിലയിൽ ആയിരുന്നു എന്നും പോലീസ് അറിയിച്ചു.കൊലപാതകം നടന്ന മുറിയിൽ നിന്നും പോലീസ് തോക്ക് കണ്ടെടുത്തു.