ഞെട്ടിത്തരിച്ച് നാട്ടുകാർ, കോട്ടയത്ത് 42 കാരി വീട്ടമ്മ ചെയ്തത് കണ്ടോ? യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ വീട്ടമ്മയെ തൃക്കുടിത്താനം പോലീസ് അറസ്റ്റ് ചെയ്തു. തൃക്കുടിത്താനം കാലായം വീട്ടിൽ മഞ്ജുവിനെയാണ് പോലീസ്
അറസ്റ്റ് ചെയ്തത്. വീട്ടമ്മ ഇവരുടെ വീട്ടിൽ നിത്യം എത്തിയിരുന്ന വാഴപ്പള്ളി സ്വദേശി ആയ സുഹ്യത്തിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇയാളുടെ ബൈക്ക് പണയം വെച്ചത് തിരികെ കിട്ടാത്ത പേരിൽ ഇവർ തമ്മിൽ വാക്ക് തർക്കം
ഉണ്ടാവുകയും തുടർന്ന് വീട്ടമ്മ ഇയാളെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. പരാതിയെ തുടർന്ന് തൃക്കുടിത്താനം പോലീസ് കേസ് രജിസ്റ്റർ ചെയ്തു ഇവരെ പിടികൂടുകയായിരുന്നു. തൃക്കുടിത്താനം സ്റ്റേഷൻ എസ് ഐ അൻസാരി
കോൺസ്റ്റബിൾ ആയ ക്രിസ്തഫർ സെൽവ രാജ് ദിവ്യ മോൾ എന്നിവർ ചേർന്ന് കൊണ്ടാണ് ഇവരെ അറസ്റ്റ് ചെയ്തത്. നിലവിൽ ചങ്ങനാശേരി സ്റ്റേഷനിൽ മോഷണ കേസ് പ്രതിയാണ് മഞ്ജു. കോടതിയിൽ ഹാജരാക്കി ഇവരെ റിമാൻഡ് ചെയ്തു.
കടപ്പാട്