അഭിനയ മികവ് കൊണ്ട് പ്രേക്ഷകപ്രീതി നേടിയ താരമാണ് വിൻസി അലോഷ്യസ്.മലയാള സിനിമയിൽ സ്വന്തമായൊരു ഇടം കണ്ടെത്താൻ താരത്തിന് സാധിച്ചിട്ടുണ്ട്.വികൃതി എന്ന ചിത്രത്തിലൂടെയാണ് വിൻസി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിലെ സീനത്ത് എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.
തുടര്‍ന്ന് കനകം കാമിനി കലഹം, ജനഗണമന തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇടയിൽ സ്ഥാനം പിടിച്ചു. പിന്നീട് വിൻസിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നട്ടിട്ടില്ല. മറ്റൊന്ന്,അതിനിടെ തന്റെ പേര് മാറ്റുന്നതായി അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് വിൻസി അലോഷ്യസ്. വിൻ സി(Win C ) എന്നാണ് താരം പേര്
മാറ്റിയിരിക്കുന്നത്. സൂപ്പർസ്റ്റാർ മമ്മൂട്ടിയുമായുള്ള സംഭാഷണമാണ് പേര് മാറ്റത്തിന് തന്നെ സ്വാധീനിച്ചതെന്നാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നത്. ആരെങ്കിലും തന്നെ ‘വിൻ സി’ എന്ന് വിളിക്കുമ്പോഴെല്ലാം സന്തോഷം തോന്നാറുണ്ടെന്നും ഇപ്പോൾ മമ്മൂട്ടി, അങ്ങനെ വിളിച്ചപ്പോൾ വയറിൽ ചിത്രശലഭങ്ങൾ പറന്നതുപോലെ തോന്നി എന്നും വിൻസി പറയുന്നു.
ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ തന്റെ പേര് iam Win c എന്ന് മാറ്റിയ ശേഷമായിരുന്നു വിൻസിയുടെ പോസ്റ്റ്.ആരെങ്കിലും എന്നെ വിൻ സി എന്ന് പരാമർശിക്കുമ്പോഴെല്ലാം ഒരുപാട് സന്തോഷം തോന്നാറുണ്ട്. എനിക്ക് പെട്ടെന്ന് അദ്ഭുതവും അഭിമാനവും തോന്നും. ഞാൻ വിജയം മുറുകെ പിടിച്ചതുപോലെ തോന്നും.
പക്ഷേ മമ്മൂക്ക എന്നെ ‘വിൻ സി’ എന്ന് വിളിച്ചപ്പോൾ എന്റെ വയറ്റിൽ ചിത്രശലഭങ്ങൾ പറന്നു’, ‘അതുകൊണ്ട് ഞാൻ സന്തോഷത്തോടെയും അഭിമാനത്തോടെയും എന്റെ പ്രൊഫൈൽ പേര് മാറ്റുകയാണ്. ഇനി മുതൽ എല്ലാവരും എന്നെ വിൻ സി എന്ന് അഭിസംബോധന ചെയ്യണമെന്ന് ഞാൻ ആഗ്രഹിക്കുന്നു’,

മമ്മൂട്ടി തന്നെ ‘വിൻ സി’ എന്ന് വിളിച്ച വാട്ട്‌സ്ആപ്പ് സംഭാഷണത്തിന്റെ സ്‌ക്രീൻഷോട്ടും താരം
അതെ സമയം നിരവധിപേരാണ് വിൻസിക്ക് ആശംസകളുമായി എത്തുന്നത്. വിൻ സി എന്ന് വിളിച്ചും നിരവധി പേർ കമന്റ് ചെയ്യുന്നുണ്ട്. രേഖ എന്ന ചിത്രത്തിലെ രേഖ എന്ന ടൈറ്റിൽ വേഷമാണ് വിൻസിക്ക് സംസ്ഥാന പുരസ്‌കാരം നേടിക്കൊടുത്തത്.
CMD

