ഞാൻ എന്താണ് ചെയ്ത് വെച്ചതെന്ന് ഇടയ്ക്ക് ആലോചിക്കും, ഖേദിക്കുന്നു… ദീപിക പദുക്കോൺ ആണ് എന്നായിരുന്നു വിചാരം..

in post

ബാലതാരമായി കടന്നുവന്ന് വൈകാതെ തന്നെ മലയാളത്തിലെ ശ്രദ്ധേയ നായികമാരിൽ ഒരാളായി മാറിയ നടിയാണ് നമിത പ്രമോദ്. ജനപ്രിയ പരമ്പരകളിലൂടെ ആയിരുന്നു നമിതയുടെ തുടക്കം. പിന്നീടാണ് സിനിമയിലേക്ക് എത്തുന്നത്. ബ്ലോക്ക്ബസ്റ്റർ ഹിറ്റായി മാറിയ ട്രാഫിക്ക് എന്ന ചിത്രത്തിലൂടെ ആയിരുന്നു തുടക്കം. രണ്ടാമത്തെ ചിത്രമായ പുതിയ തീരത്തിലൂടെ നായികയായ നമിതയ്ക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. അധികം വൈകാതെ

തന്നെ മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളായി മാറാൻ നമിതയ്ക്ക് സാധിച്ചു. ദിലീപ്, നിവിൻ പോളി, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ദുൽഖർ സൽമാൻ തുടങ്ങിയവരുടെയെല്ലാം നായികയായി ശ്രദ്ധേയ സിനിമകളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. ഇടയ്ക്ക് കുറച്ചുകാലം സിനിമകളിൽ അത്ര സജീവമായിരുന്നിലെങ്കിലും ഇപ്പോൾ വീണ്ടും സജീവമായി മാറുകയാണ് നമിത. നിരവധി സിനിമകളാണ് നമിതയുടേതായി അണിയറയിൽ

ഒരുങ്ങുന്നത്. അതിനിടെ അഭിനയത്തിന് പുറമെ ബിസിനസിലും സജീവമാവുകയാണ് താരം. അടുത്തിടെയാണ് കസിൻസിനൊപ്പം ചേർന്ന് നമിത പുതിയൊരു കഫേ ആരംഭിച്ചത്. പെപ്രിക്ക എന്ന പേരിൽ ഒരു മെൻസ് വെയർ വസ്ത്രവ്യാപാര സ്ഥാപനം കൂടി ആരംഭിച്ചിരിക്കുകയാണ് താരം. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഷോപ്പിന്റെ ഉദ്‌ഘാടനം കഴിഞ്ഞത്. അതിനിടെ ഇപ്പോഴിതാ തന്റെ ഫാഷൻ ചോയ്‌സുകളെ കുറിച്ച് നമിത പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്.

സിനിമയിൽ വന്ന സമയത്തെ തന്റെ ഫാഷൻ ചോയ്‌സുകൾ ഓർത്ത് ഖേദമുണ്ടെന്ന് നമിത പറയുന്നു.
അന്ന് താൻ ചെയ്തിരുന്ന കാര്യങ്ങൾ ഇന്ന് ഓർക്കാറുപോലുമില്ലെന്ന് അതൊക്കെ ചെയ്യുമ്പോഴും ദീപിക പദുകോൺ ആണെന്നായിരുന്നു തന്റെ വിചാരമെന്നും നമിത പറഞ്ഞു. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് നമിത മനസുതുറന്നത്‌. “തുടക്കകാലത്തെ എന്റെ ഫാഷൻ ചോയ്‌സിനെ കുറിച്ചൊക്കെ ഓർത്ത് ഞാൻ ഖേദിക്കുന്നുണ്ട്. എന്റെ ഡ്രസിങും

മേക്കപ്പുമെല്ലാം അത്രയും മോശമായിരുന്നു. മുടി പിന്നിലേക്ക് ചീകി മുൻഭാഗം പൊക്കിവെക്കുന്നതൊക്കെ എന്റെ സിഗ്നേച്ചർ സാധനമായിരുന്നു. അതൊക്കെ റിഗ്രറ്റ് ചെയ്യുന്നുണ്ട്. കണ്ണൊക്കെ എഴുതി. സ്‌മോക്കി ലുക്കൊക്കെ നൽകി. റെഡ് ലിപ്സ്റ്റിക്ക് ഒക്കെ ഇട്ട് ദീപിക പദുകോൺ ആണെന്നായിരുന്നു അപ്പോഴത്തെ വിചാരം. അതൊക്കെ കാണുമ്പോൾ ഞാൻ എന്താണ് ചെയ്ത് വെച്ചതെന്ന് ആലോചിക്കും. റിഗ്രറ്റ് മാത്രമേ ഉള്ളൂ. നോക്കാൻ തോന്നാറില്ല.” നമിത പറഞ്ഞു. മലയാളത്തിലെ ഫാഷൻ

ഐക്കൺ ആരാണെന്ന ചോദ്യത്തിന് മമ്മൂട്ടി എന്നായിരുന്നു നമിതയുടെ മറുപടി. അതിൽ ഒരു ഡൗട്ടുമില്ല. അത് എന്തുകൊണ്ടാണെന്ന് ചോദിക്കേണ്ട കാര്യം പോലുമില്ല. അത്ര എവിഡന്റാണ് അതെന്നും നമിത പറഞ്ഞു. നടിമാരിൽ ആരാണെന്ന ചോദ്യത്തിന് എല്ലാ നടിമാരും അക്കാര്യത്തിൽ വളരെ കോൺഷ്യസ് ആണെന്ന് തനിക്ക് തോന്നിയിട്ടുണ്ട് എന്നും താരം പറഞ്ഞു. എല്ലാവരും ഇക്കാര്യത്തിൽ വളരെ കോൺഷ്യസ് ആണ്. ട്രെൻഡിയായി അണിനൊരുങ്ങി നടക്കാനാണ്

എല്ലാവരും ഇഷ്ടപ്പെടുന്നത്. എല്ലാവരെയും കാണാൻ നല്ല രാസമാണെന്നും നമിത വ്യക്തമാക്കി. അതേ സമയം, എ രഞ്ജിത്ത് സിനിമ, രജനി എന്നിവയാണ് നമിതയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രങ്ങൾ. എതിരെ, ഇരവ് എന്നിങ്ങനെ രണ്ടു ചിത്രങ്ങളാണ് അണിയറയിലുള്ളത്. ബിസിനസ് രംഗത്തേക്ക് ചുവടുവെച്ചെങ്കിലും സിനിമയ്ക്ക് തന്നെയാണ് താൻ പ്രാധാന്യം നൽകുന്നതെന്ന് നമിത വ്യക്തമാക്കിയിട്ടുണ്ട്.

ALSO READ ഇപ്പോള്‍ ഒരു മണിക്കൂര്‍ പത്ത് മിനുട്ട് വേണം. നേരത്തെ ഞാന്‍ 20 മിനുട്ടില്‍ ഒരുങ്ങി ഇറങ്ങാറുണ്ടായിരുന്നു. അവർ മാത്രമാണ് മുടി നീട്ടി വളര്‍ത്തുന്നതിന് കാരണം.. ധോണി

Leave a Reply

Your email address will not be published.

*