ഞാന്‍ പല അഡ്ജസ്റ്റ്‌മെന്റിനും തയ്യാറാണ് എന്ന് കേട്ട് വിളിച്ചവര്‍ക്ക്; അന്നുകൊടുത്ത മറുപടി ഇതാണ്; ഭരണിയുടെ വെളിപ്പെടുത്തല്‍

in post

അവസരങ്ങള്‍ തേടി നടക്കുന്ന അഭിനയ മോഹികളെ സംബന്ധിച്ച് വലിയ പേടി സ്വപ്‌നമാണ് കാസ്റ്റിംഗ് കൗച്ച്. മീടു കാലത്ത് തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ പങ്കുവച്ചവരുടെ കൂട്ടത്തില്‍ പ്രമുഖ താരങ്ങളടക്കമുണ്ടായിരുന്നു. എത്രത്തോളം ആഴത്തിലാണ് ഈ ദുശിച്ച രീതി വേരിറക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കുന്നതായിരുന്നു ആ തുറന്ന് പറച്ചിലുകള്‍.

തമിഴ് സീരിയല്‍ ലോകത്തും കാസ്റ്റിംഗ് കൗച്ച് വളരയെധികം തുറന്ന് കാണിക്കപ്പെട്ട ഒന്നാണ്. അഡ്ജസ്റ്റ്‌മെന്റ് എന്ന പേരിലാണ് തമിഴ് സീരിയല്‍ രംഗത്ത് കാസ്റ്റിംഗ് കൗച്ച് നിലനില്‍ക്കുന്നതെന്നാണ് പല താരങ്ങളും തുറന്നു പറഞ്ഞിട്ടുള്ളത്. ഈയ്യടുത്ത് തനിക്കുണ്ടായ അനുഭവം നടി ഭരണി ഇലങ്കോവന്‍ തുറന്ന് പറഞ്ഞിരുന്നു. ചന്ദ്രലേഖ എന്ന പരമ്പരയിലൂടെയാണ് ഭരണി അഭിനയ ജീവിതം ആരംഭിക്കുന്നത്.

പിന്നീട് നിരവധി ഹിറ്റ് പരമ്പരകളുടെ ഭാഗമായി. ഒരിക്കല്‍ തനിക്ക് മോശം അനുഭവമുണ്ടായതിനെക്കുറിച്ച് ഭരണി തുറന്ന് പറഞ്ഞിരുന്നു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഭരണിയുടെ തുറന്ന് പറച്ചില്‍. താന്‍ അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാകുമെന്ന് ചിലര്‍ പറഞ്ഞതിനാലാണ് അവര്‍ വിളിച്ചതെന്നും താരം പറയുന്നു. ഒരു പ്രൊജക്ടുണ്ട് എന്നൊക്കെ പറഞ്ഞു.

പക്ഷെ നിങ്ങള്‍ അഡ്ജസ്റ്റ് ചെയ്യണമെന്ന് പറഞ്ഞു. ഇല്ല ഞാന്‍ അങ്ങനെ ചെയ്യില്ലെന്ന് ഞാന്‍ പറഞ്ഞു. എന്തെങ്കിലും ക്യാരക്ടര്‍ റോളുണ്ടെങ്കില്‍ പറയൂ, പ്രതിഫലം കുറവാണെങ്കിലും കുഴപ്പമില്ല പക്ഷെ അഡ്ജസ്റ്റ്‌മെന്റിന് പറ്റില്ല. എന്നും ഞാന്‍ പറഞ്ഞു. അങ്ങനെയാണോ? പക്ഷെ നിങ്ങള്‍ ചെയ്യാന്‍ തയ്യാറാകുമെന്നാണല്ലോ ചിലര്‍ പറഞ്ഞത് എന്ന് അയാള്‍ പറഞ്ഞുവന്നാണ് ഭരണി പറയുന്നത്.

പറഞ്ഞത് ആരാണെന്ന് അറിയില്ല. പക്ഷെ അവര്‍ക്കൊന്നും വിശദീകരണം നല്‍കേണ്ട ആവശ്യം എനിക്കില്ല. നിങ്ങളുടെ പിന്നില്‍ നിന്ന് നിങ്ങള്‍ നാട്ടില്‍ കൊല നടത്തിയിട്ടാണ് വരുന്നതെന്ന് വരെ ചിലപ്പോള്‍ അവര്‍ പറയുന്നുണ്ടാകും. അങ്ങനെ പിന്നില്‍ ഒളിച്ചു നിന്ന് പലരും പലതും പറയുന്നുണ്ടാകും. തിരിച്ചു പോയി അവര്‍ക്കെല്ലാം മറുപടി കൊടുക്കാനാകില്ലെന്നും ഭരണി വ്യ്ക്തമാക്കുന്നു.

പിന്നാലെ തനിക്ക് ഒരു സീരിയലില്‍ നിന്നുണ്ടായ മോശം അനുഭവവും താരം പങ്കുവെക്കുന്നുണ്ട്. ”ഫോണ്‍ വിളിച്ചിട്ട് പുതിയൊരു ഫോട്ടോ അയച്ചു തരാന്‍ പറഞ്ഞു.അയച്ചു കൊടുത്തപ്പോള്‍ ഇഷ്ടപ്പെട്ടു. ലൊക്കേഷനില്‍ ചെല്ലാന്‍ പറഞ്ഞു. ലൊക്കേഷനില്‍ ചെന്നപ്പോള്‍ സാരിയുടുത്ത് വരാന്‍ പറഞ്ഞു. സാരിയുടുത്ത് വന്നപ്പോള്‍ മൂന്ന് ഹെയര്‍ സ്‌റ്റൈലില്‍ വരാന്‍ പറഞ്ഞു. അതും ചെയ്തു.

അങ്ങനെ ആ ചിത്രങ്ങള്‍ ചാനലിന് അയച്ചു കൊടുത്തു.അവരും സമ്മതിച്ചു. പിന്നെ സീന്‍ തന്നു. അതൊക്കെ വായിച്ച് പഠിച്ച് തയ്യാറായി ഇരിക്കുകയാണ്”.അപ്പോഴേക്കും സമയം അഞ്ചു മണിയായിരിക്കും. പക്ഷെ പെട്ടെന്ന് ലൊക്കേഷനിലെ മൂഡ് മാറുന്നത് മനസിലായി. എന്തോ സംഭവിക്കാന്‍ പോകുന്നത് പോലെ. സംവിധായകന്‍ ക്യാമറാമാന്റെ അരികില്‍ ചെന്ന് എന്തോ പറഞ്ഞു.

പിന്നെ സംവിധായകന്‍ നായികയുടെ അടുത്ത് വന്ന് എന്നെ ദീപ എന്ന് വിളിക്കണ്ടാ വാ പോ എന്നൊക്കെ പറഞ്ഞാല്‍ മതിയെന്ന് പറഞ്ഞു. എന്റെ കഥാപാത്രത്തിന്റെ പേരാണ് ദീപ. പക്ഷെ അത്യാവശ്യം രംഗങ്ങളുണ്ടായിരുന്ന കഥാപാത്രത്തെ അവര്‍ വഴിപോക്കയാക്കി മാറ്റിയെന്നാണ് ഭരണി പറയുന്നത്. എല്ലാം ഓക്കെയായിരുന്നു. പക്ഷെ അവസാന നിമിഷം ചാനലില്‍ നിന്നും

ALSO READ ‘പുന്നാര പെണ്ണിന് ഒരു ബ്രാ വാങ്ങിച്ചുകൊടുക്ക്’ എന്ന് പറഞ്ഞ് ഒരു സ്ത്രീ വന്നത്. ‘ഡാന്‍സ് നോക്കുന്നതിന് പകരം, മകളുടെ വളരുന്ന മാറിലേക്കാണ് അവരുടെ കണ്ണുകള്‍... എന്തൊരു ക്രൂരതയാണിത്: പ്രതികരിച്ച് ആവണിയുടെ അമ്മ

ആരോ വിളിച്ച് പറഞ്ഞതാണ് ഒഴിവാക്കാന്‍. എനിക്ക് അവിടെ നിന്നും എഴുന്നേറ്റ് പോകണം എന്നുണ്ടായിരുന്നു. പക്ഷെ ആറ് മണി വരെയേ അവര്‍ക്ക് ആ ലൊക്കേഷന്റെ അനുമതിയുള്ളൂ. ഞാന്‍ പോയാല്‍ സംവിധായകനൊക്കെ കഷ്ടപ്പെടും. അങ്ങനെ ഞാനത് ചെയ്തു. നീയിങ്ങനെ മറ്റുള്ളവര്‍ വേദനിക്കും എന്ന് കരുതി ജീവിച്ചാല്‍ സ്വയം വേദനിച്ചു കൊണ്ടേയിരിക്കുമെന്ന് എല്ലാവരും പറയാറുണ്ടെന്നും ഭരണി പറയുന്നു.

Leave a Reply

Your email address will not be published.

*