ജസ്ന ഇനി‌‌യും കാണാമറയത്ത്, വഴിമുട്ടി സി.ബി.ഐയും, ഇനി എന്ത് ?

ജസ്ന കാണാമറയത്ത് തുടരുന്നു. ജസ്നയെ തേ‌ടിയ സി.ബിഐയും ഒടുവിൽ കേസ് കൈവിട്ടു. തുടക്കം മുതൽ അടിമുടി ദുരൂതകൾ നിറഞ്ഞ കേസാണ് ജസ്നയുടെ തിരോധാനം. സ്വന്തം അച്ഛൻ, സുഹൃത്ത് തുടങ്ങി തുടക്കത്തിലേ സംശയമുനയിൽ വന്നത് നിരവധി അവിശ്വസനീയമായ പേരുകൾ. കൊലപാതകം, ആത്മഹത്യ, പ്രണയിച്ചുള്ള ഒളിച്ചോട്ടം മുതൽ രാജ്യാന്തര മത തീവ്രവാദ

സംഘടനകളുടെ സ്വാധീനം വരെ അന്വേഷണ പരിധിയിൽ വന്നു. കേരളത്തിന്റെ ലോക്കൽ പൊലീസ് മുതൽ രാജ്യത്തെ പ്രീമിയം അന്വേഷണ ഏജൻസിയായ സിബിഐ വരെയും അന്വേഷിച്ചിട്ടും ഇന്നും ദുരൂഹത തുടരുകയാണ്. അ‍‌ഞ്ച് വർഷം മുമ്പ് ഒരു മാർച്ച് 23 മുതൽ കേരളം ചർച്ച ചെയ്യുന്ന പേരാണ് ജസ്ന മരിയെ ജെയിംസ്. കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാം വർഷം

വിദ്യാർത്ഥിയായിരിക്കുകയാണ് കൊല്ലമുള സന്തോഷ് കവലയിൽ കുന്നത്ത് വീട്ടിൽ ജസ്നയെ പെട്ടെന്നൊരു ദിവസം കാണാതാവുന്നത്. തുടക്കം മുതൽ ഒരു തുമ്പും തെളിവും കിട്ടാതെ അന്വേഷിച്ച് സംഘത്തെ വലച്ച അപൂർവമായ തിരോധാന കേസ്. മുണ്ടക്കയം പുഞ്ചവയലിലെ ഒരു ബന്ധുവിന്റെ വീട്ടിലേക്ക് പോവുന്നു എന്ന് പറഞ്ഞാണ് ജസ്ന 2018 മാർച്ച് 22ന് വീട്ടിൽ നിന്നിറങ്ങിയത്.

എരുമേലി വരെ സ്വകാര്യ ബസിൽ എത്തിയെന്ന് സാക്ഷി മൊഴിയുണ്ട്. പിന്നീട് ആരും കണ്ടിട്ടില്ല. വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ജസ്ന ഫോൺ ഫോൺ എടുത്തിരുന്നില്ല. ഇത് മനപ്പൂർവമാണോ? മറന്നതാണോ? ചോദ്യങ്ങള്‍ ഒരുപാട് ബാക്കിയാണ്. വീട്ടിലുണ്ടായിരുന്ന ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും തെളിവൊന്നും കിട്ടിയില്ല. അന്വേഷണത്തിന്റെ ഭാഗമായി രണ്ട് ലക്ഷത്തോളം

ഫോൺ നമ്പറുകളാണ് ശേഖരിച്ചത്. 4,000 നമ്പറുകൾ സൂക്ഷ്മ പരിശോധന നടത്തി. പെൺകുട്ടിയെ കാണാതായ ദിവസം 16 തവണ വിളിച്ച ആൺ സുഹൃത്തിനെ പലതവണ ചോദ്യം ചെയ്തിട്ടും ഫലമുണ്ടായില്ല. കേരളത്തിന് പുറത്ത് കുടകിലും ബെംഗളൂരുവിലും ചെന്നെയിലും ഒക്കെ അന്വേഷണസംഘം നേരിട്ട് ചെന്ന് അന്വേഷിച്ചു. ഇതിനിടെ പലതവണ പലയിടങ്ങളിലും ജസ്നയെ കണ്ടു എന്ന് സന്ദേശങ്ങൾ വന്നു.


അന്വേഷണത്തിൽ കാര്യമൊന്നുമുണ്ടായില്ല. തുടക്കത്തിൽ കുറേനാൾ അന്വേഷണം ജസ്നയുടെ വീട് തന്നെ കേന്ദ്രീകരിച്ചായിരുന്നു. പിതാവ് ജെയിംസ് അടക്കം അടുത്ത ബന്ധുക്കളെ പലതവണ ചോദ്യം ചെയ്തു. സമീപകാലത്തൊന്നും ഒരു തിരോധാനക്കേസിൽ പോകാത്ത അന്വേഷണ വഴികളിലൂടെയെല്ലാം വിവിധ അന്വേഷണ ഏജൻസികൾ നടന്നു. എന്നിട്ടും ജസ്ന ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമായി തുടരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*