ജയിലർ സിനിമ 600 കോടി ക്ലബ്ബിൽ, തൊട്ടുപിന്നിലായി കരുവന്നൂർ ബാങ്കും 500 കോടി ക്ലബ്ബിൽ: സോഷ്യൽ മീഡിയയിൽ പരിഹാസവുമായി കൃഷ്ണകുമാർ

in post

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി )അന്വേഷണം ചർച്ചയാകുമ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി നടനും ബിജെപി പ്രവർത്തകനുമായ കൃഷ്ണകുമാറിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്‌.

‘‘ജയിലർ സിനിമ 600 കോടി ക്ലബ്ബിൽ, തൊട്ടുപിന്നിലായി കരുവന്നൂർ ബാങ്കും 500 കോടി ക്ലബ്ബിൽ.’’–ഇതായിരുന്നു കൃഷ്ണകുമാർ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. പോസ്റ്റിന് താഴെ കമന്റുമായി നിരവധി പേർ രംഗത്ത് എത്തിയിരുന്നു. കൃഷ്ണകുമാറിനെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകൾ വരുന്നുണ്ട്.

അതേസമയം, കരുവന്നൂർ തട്ടിപ്പുകേസിൽ മുഖ്യപ്രതി സതീഷ്കുമാര്‍ നടത്തിയത് 500 കോടിയുടെ ഇടപാടെന്ന് ഇ.ഡിയുടെ കണ്ടെത്തൽ. കരുവന്നൂരിലെ കിങ്പിന്‍ പി. സതീഷ് കുമാറെന്ന് ഉറപ്പിക്കുന്നു ഇ.ഡി.
സതീഷ് കുമാറിന്‍റെ ഏജന്റുമാര്‍ തട്ടിപ്പിന്

ഒത്താശ ചെയ്ത ആധാരമെഴുത്തുകാര്‍ പണവും സ്വാധീനവും നല്‍കി സഹായിച്ച രാഷ്ട്രീയ നേതാക്കള്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരേയും വരും ദിവസങ്ങളില്‍ ഇഡി ചോദ്യം ചെയ്യും. സതീഷ് കുമാറിനെ നിയന്ത്രിക്കുന്ന വമ്പന്‍സ്രാവുകളെ കുറിച്ചുള്ള വിവരങ്ങളും ഇ.ഡി ശേഖരിച്ചു.

ALSO READ എന്റെ വീടും പരിസരവും ഒന്ന് കണ്ടാലോ? 🥰🥰🥰 കുടുംബവിളക്ക് അമൃതയുടെ കുഞ്ഞു വീട് കണ്ടോ.!? വീടും പരിസരവും കാണിച്ച് മിനിസ്ക്രീൻ താരം; എത്ര വലിയ താരമായാലും വന്ന വഴി മറക്കാത്ത അമൃത സൂപ്പർ.

Leave a Reply

Your email address will not be published.

*