
ഏറെ കോളിളക്കം സൃഷ്ടിച്ച പാറശ്ശാല ഷാരോൺ വധക്കേസിലെ പ്രതിയെ ജയിലിലേക്ക് മാറ്റി. അട്ടക്കുളങ്ങര വനിതാ ജയിലിൽ കഴിഞ്ഞിരുന്ന ഗ്രീഷ്മയെ ഇവിടെ നിന്ന് മാവേലിക്കര സ്‌പെഷ്യൽ ജയിലിലേക്ക് മാറ്റി. സഹതടവുകാരുടെ പരാതിയെ തുടർന്നാണ്
ഗ്രീഷ്മ ഉൾപ്പെടെ രണ്ട് തടവുകാരെ അട്ടക്കുളങ്ങരയിൽ നിന്ന് മാറ്റിയത്. കേസിൽ അറസ്റ്റിലായതു മുതൽ ഗ്രീഷ്മ അട്ടക്കുളങ്ങര ജയിലിൽ തടവിലായിരുന്നു. കഴിഞ്ഞ ഒക്‌ടോബർ 14ന് തമിഴ്‌നാട്ടിലെ പളുക്കലിലുള്ള വീട്ടിൽവെച്ചാണ് ഗ്രീഷ്മ ഈ ക്രൂരകൃത്യം നടത്തിയത്.
കാമുകനായിരുന്ന ഷാരോണിന് പായസത്തിൽ വിഷം നൽകിയിരുന്നു. ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ദിവസങ്ങളോളം പോരാട്ടത്തിനൊടുവിൽ ഒക്ടോബർ 25-ന് ഷാരോൺ മരണത്തിന് കീഴടങ്ങി.
ഷാരോണിന്റെ ചരമവാർത്തയിൽ പോലും തന്റെ കാമുകിയായിരുന്ന ഗ്രീഷ്മയെക്കുറിച്ച് സംശയം തോന്നിയില്ല. സാധാരണ മരണമാണെന്ന നിഗമനത്തിലാണ് പാറശ്ശാല പൊലീസ് ആദ്യം എത്തിയിരുന്നത്. എന്നാൽ പിന്നീട് പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിലും ഒടുവിൽ ഗ്രീഷ്മ ഷാരോണിനെ വിഷം നൽകി കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി.
Leave a Reply