ചേച്ചി പാന്റ്.. ! ചേച്ചിക്ക് ചേരുന്ന ഡ്രസ് ഇട്ടൂടെ? ഞരമ്പന്മാരുടെ ചോദ്യങ്ങൾക്ക് വാ അടപ്പിക്കുന്ന കിടിലൻ മറുപടി നൽകി വീണ

in post

മിനിസ്‌ക്രനിലൂടെയും ബിഗ് സ്‌ക്രീനിലൂടെയും മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് വീണ നായർ. കഴിഞ്ഞ ബിഗ് ബോസ് സീസണിലെ മത്സരാർത്ഥി കൂടിയായിരുന്നു വീണ. ഷോ കഴിഞ്ഞതിന് ശേഷം നടിയുടെ കുടുംബ ജീവിതത്തിൽ ചില പ്രശ്നങ്ങളുണ്ടായി, പിന്നാലെ നടി ഡിവോഴ്സും നേ‍ടിയിരുന്നു.

ജിബു ജേക്കബ് സംവിധാനം ചെയ്ത വെള്ളിമൂങ്ങ എന്ന സിനിമയിലൂടെയാണ് വീണ ചലച്ചിത്രലോകത്തെത്തുന്നത്. മനോജ് സംവിധാനം ചെയ്ത എന്റെ മകൾ എന്ന ടെലിവിഷനിൽ ടെലിവിഷൻ പരമ്പരയിൽ വീണ അഭിനയിക്കുകയും നിരവധി കോമഡി സീരിയലുകളിലെ വേഷങ്ങൾ അവതരിപ്പിക്കുകയും ചെയ്തു.

വീണ നായർ ഒരു പ്രഗല്ഭയായ നർത്തികി കൂടെയാണ്. അടുത്തിടെയാണ് ഭർത്താവുമായി വേർപിരിയുന്ന കാര്യം വീണ ആരാധകരെ അറിയിച്ചത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് വീണ. ഇപ്പോഴിതാ വീണ പങ്കുവച്ച പുതിയ പോസ്റ്റും ശ്രദ്ധ നേടുന്നത്.

ചിരിച്ച് സന്തോഷിച്ച് നൃത്തം ചെയ്യുന്ന തന്റെ വീഡിയോയാണ് വീണ പങ്കുവച്ചിരിക്കുന്നത്. വീഡിയോ ശ്രദ്ധേയമായി മാറുകയാണ്. നിരവധി പേരാണ് കമന്റുമായി എത്തുന്നത്. വീഡിയോയ്ക്ക് വീണ നൽകിയ ക്യാപ്ഷനും ശ്രദ്ധേയമാണ്. ”എന്റെ ചിരി കാക്കാൻ തുണയാകാൻ ഞാൻ മതി.

സന്തോഷ ജീവിതം. നമ്മുടെ സന്തോഷം നമ്മുടെ കയ്യിലാണ്. മറ്റാർക്കും അത് നൽകരുത്. എന്നും സന്തോഷത്തോടെയിരിക്കുക. ജീവിതം വളരെ ചെറുതാണ്” എന്നാണ് വീണ കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് താരത്തിന്റെ വീഡിയോയ്ക്ക് കയ്യെടിച്ചെത്തിയിരിക്കുന്നത്.

എന്നാൽ ഇതിനിടെ ചിലർ വീണയെ പരിഹസിക്കാനും മുതിരുന്നുണ്ട്. വീഡിയോയിൽ വീണ ധരിച്ച വസ്ത്രമാണ് ചിലരെ ചൊടിപ്പിച്ചിരിക്കുന്നത്. അത്തരക്കാർക്ക് അർഹിക്കുന്ന മറുപടിയും വീണ നൽകുന്നുണ്ട്. ചേച്ചി പാന്റ് എന്ന് പറഞ്ഞയാൾക്ക് വീണ നൽകിയ മറുപടി പാന്റ് ഉണങ്ങാൻ ഇട്ടേക്കുവാ എന്നായിരുന്നു.

പിന്നാലെ ഇയാളുമായി കമന്റുകളിലൂടെ സംവദിക്കുന്നുണ്ട് വീണ. ഞാൻ ഒരു കാര്യം പറയട്ടെ ഒന്നും തോന്നരുത് ഇതുപോലെ നമ്മുടെ വീട്ടിൽ ആരെങ്കിലും ഇട്ട് പുറത്ത് നടന്നാൽ അതും ഇതുപോലെ പറയുമോ നോക്കു ആ നടിയെ ഇഷ്ട്ടം ഉള്ളതുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്നായിരുന്നു അയാളുടെ വാദം.

ഇതിന് വീണ നൽകിയ ഈ ഡ്രസ് ഇട്ടകൊണ്ട് എന്നോട് ഉള്ള ഇഷ്ടം പോകുന്നേൽ പോകട്ടെ എന്നായിരുന്നു. നിങ്ങളുടെ വീട്ടിൽ അല്ലല്ലോ ഇപ്പോൾ. സോ നോ വറി എന്നും താരം പറയുന്നുണ്ട്. ചേച്ചിക്ക് ചേരുന്ന ഡ്രസ് ഇട്ടൂടെ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ഇതിന് വീണ നൽകിയ മറുപടി.

ചേരുന്ന ഡ്രസ് ഒന്ന് വീട്ടിലേക്ക് അയക്കൂ എന്നായിരുന്നു. ബുക്കിംഗ് കുറയും എന്ന് പറഞ്ഞയാൾക്ക് വീണ നൽകിയ മറുപടി തന്റെ വീട്ടിലൊക്കെ ഡ്രസ് നോക്കിയാണോ ഇപ്പോ ബുക്കിംഗ് എന്നാണ്. താരത്തിന്റെ മറുപടികൾക്കും ആരാധകർ കയ്യടിക്കുന്നുണ്ട്. വിമർശകർക്കെതിരെ ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

ALSO READ പതിനായിരങ്ങൾ അദ്ദേഹത്തിനൊപ്പം ഉണ്ടാകും ! സുരേഷ് ഗോപിയെ മൂക്കിൽ കയറ്റാനും വലിയ താമ്ര പത്രം ഒരുക്കികൊടുക്കാനും കോഴിക്കോട് പോലീസ് ഉദ്യോഗസ്ഥർ മുന്നോട്ട് വരുന്നു ! ശോഭാ സുരേന്ദ്രൻ !

Leave a Reply

Your email address will not be published.

*