
മലയാളികള്‍ക്ക് നിരവധി ശക്തമായ കഥാപാത്രങ്ങള്‍ സമ്മാനിച്ചയാളാണ് മീര ജാസ്മിന്‍. നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. ഇടക്കാലത്ത് സിനിമയില്‍ നിന്നും താരം വിട്ടു നിന്നു. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിദ്ധ്യമാണ് താരം. സിനിമയില്‍ നിന്നും സ്വകാര്യ ജീവിതത്തിന്റെ
തിരക്കുകളിലേക്ക് കടന്ന മീര എന്തുകൊണ്ടോ സിനിമയിലേക്ക് തിരിച്ചെത്താന്‍ ഏറെ വൈകി. മകള്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരിച്ച് എത്തുമ്പോള്‍ ആദ്യം സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ് താരം ചെയ്തത്. മീര ജാസ്മിന്‍ സിനിമയിലേക്ക് തിരിച്ചെത്തുന്നു എന്ന
വാര്‍ത്ത അറിഞ്ഞതോടൊപ്പം താരത്തിന്റെ സോഷ്യല്‍ മീഡിയ വരവും ആരാധകര്‍ ആഘോഷിച്ചിരുന്നു. താരത്തിന്റെ ഓരോ ചിത്രങ്ങള്‍ക്കും മികച്ച പിന്തുണയാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരും നല്‍കുന്നത്. നിരവധി പേരാണ് മീര പങ്കുവെച്ച ചിത്രത്തിന് പിന്തുണ
അറിയിച്ച് എത്തിയിരിക്കുന്നത്. വ്യത്യസ്തമായ കഥാപാത്രങ്ങളുമായി സിനിമയില്‍ തിളങ്ങിയ മീര ഇടയ്ക്ക് വെച്ച് അപ്രത്യക്ഷയായിരുന്നു. നാളുകള്‍ക്ക് ശേഷമായി മകള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു താരം തിരിച്ചെത്തിയത്. എ.കെ ലോഹിതദാസ് സംവിധാനം ചെയ്ത ‘സൂത്രധാരന്‍’ എന്ന സിനിമയിലൂടെ
അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി മീരാജാസ്മിന്‍. ദിലീപിന്റെ നായികയായി അഭിനയിച്ച് തുടങ്ങിയ മീരാജാസ്മിന്‍ തൊട്ടടുത്ത സിനിമയിലും ദിലീപിന്റെ തന്നെ നിരവധി സിനിമകളില്‍ നായികയായി അഭിനയിച്ചിട്ടുണ്ട്. കസ്തൂരിമാന്‍ എന്ന സിനിമയിലെ പ്രകടനമാണ്
മീരാജാസ്മിനെ ആദ്യം പ്രേക്ഷകരുടെ പ്രിയങ്കരിയാക്കിയത്. അതിന് ശേഷം പാടം ഒന്ന് ഒരു വിലാപം എന്ന സിനിമയിലെ പ്രകടനത്തിന് സംസ്ഥാന, ദേശീയ അവാര്‍ഡുകളില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം മീരാജാസ്മിനെ തേടിയെത്തി. ഒരേ കടല്‍ എന്ന സിനിമയിലെ അഭിനയത്തിനും
മീരാജാസ്മിനെ തേടി സംസ്ഥാന അവാര്‍ഡ് എത്തി. അതുകൊണ്ട് തന്നെ മികച്ച ഒരു അഭിനയത്രിയാണ് മീരാജാസ്മിന്‍ എന്ന് നിസംശയം പറയാന്‍ സാധിക്കും. മലയാളം കൂടാതെ തമിഴിലും തെലുങ്കിലും കന്നഡയിലും മീരാജാസ്മിന്‍ നായികയായി തിളങ്ങി. തെന്നിന്ത്യയില്‍ അറിയപ്പെടുന്ന
താരമായി മാറിയ മീരാജാസ്മിന്‍ സിനിമകളില്‍ നിന്ന് മാറി സഞ്ചരിച്ച് തുടങ്ങിയത് പ്രേക്ഷകരെ ഏറെ ഞെട്ടിപ്പിച്ചു. ഒരു സമയം കഴിഞ്ഞ് മീര അഭിനയിച്ച മിക്ക സിനിമകളും തിയേറ്ററില്‍ പരാജയപ്പെട്ടു. ഒരു ശക്തമായ തിരിച്ചുവരവ് മീരയില്‍ നിന്ന് പ്രേക്ഷകര്‍ പ്രതീക്ഷിച്ചു.
അഞ്ച് വര്‍ഷത്തിന് ശേഷം വീണ്ടും സിനിമയിലേക്ക് തിരികെ എത്തിയിരിക്കുകയാണ് മീരാജാസ്മിന്‍. മുമ്പുള്ളതിനേക്കാള്‍ ലുക്കിലാണ് മീരയെ ഇപ്പോള്‍ കാണാന്‍ സാധിക്കുന്നത്. ഫിറ്റ്നസിന് ഏറെ പ്രാധാന്യം നല്‍കുന്നുണ്ട് താരമിപ്പോള്‍. ‘ആദ്യം ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാന്‍
ഞാന്‍ അത്ര കോണ്‍ഫിഡന്റ് ആയിരുന്നില്ലെന്ന് താരം ഒരു അഭിമുഖത്തിനിടെ പറഞ്ഞിരുന്നു. അച്ചുവിന്റെ അമ്മയില്‍ ഞാന്‍ ചെയ്ത കഥാപാത്രം കുറച്ച് ബബ്ലിയാണ്. അതും വേണമെങ്കില്‍ പെപ്പി (എനര്‍ജെറ്റിക്) വേഷമാണെന്ന് പറയാം. തെലുങ്കില്‍ എല്ലാം ഞാന്‍ അത് ചെയ്തിട്ടുണ്ട്.
പക്ഷെ ഒരു പോയിന്റ് കഴിയുമ്പോള്‍ അത് തീരെ ഞാന്‍ അല്ലാതെ ആവുന്നു. അതിന് തീരെയൊരു സിനിമാറ്റിക് ഫീല്‍ വരുന്നു. അങ്ങനെ തികച്ചും സിനിമാറ്റിക് ആയ റോളുകളോട് ഞാന്‍ അത്ര കംഫര്‍ട്ടബിള്‍ ആയിരുന്നില്ല. ചില സിനിമകളില്‍ വളരെ ഫേക്ക് സിനിമാറ്റിക്ക് എക്‌സ്പ്രഷന്‍സ്
കൊടുക്കുക. അതൊന്നും റിയല്‍ ലൈഫില്‍ ഞാന്‍ ചെയ്യത്തില്ല. ചിലപ്പോള്‍ സിനിമയ്ക്കു ഉള്ളില്‍ ചിലത് ഓവറായി കാണിക്കേണ്ടി വന്നാല്‍ അത് ഞാന്‍ ചെയ്യും. മറ്റു ഭാഷകളില്‍ ഒക്കെ കാണില്ലേ, വളരെ പേപ്പി, ഫേക്ക്, അതെ ഫേക്ക് ആണ് കറക്റ്റ് വാക്ക്. അങ്ങനെയുള്ള
വേഷങ്ങള്‍ എനിക്ക് ചെയ്യാന്‍ കഴിയില്ല. ഭയങ്കര ബുദ്ധിമുട്ടാണ്. തമിഴിലും തെലുങ്കിലുമൊക്കെ ഞാന്‍ അത് ശ്വാസം മുട്ടി ചെയ്ത വേഷങ്ങളാണ്. ഇഷ്ടമില്ലാതെ ചെയ്തതാണ്. ഒട്ടും കംഫര്‍ട്ടബിള്‍ ആയിരുന്നില്ല. ഒന്ന് കഴിഞ്ഞു കിട്ടിയാല്‍ മതിയെന്ന് ആയിരുന്നു,’ മീര ജാസ്മിന്‍ പറഞ്ഞു.
Leave a Reply