ഗ്ലാമർ വേഷങ്ങൾ ചെയ്യാൻ എനിക്ക് ഒട്ടും മടി ഇല്ല, അത് കുറ്റമാണെന്ന് മോശമാണെന്നോ ഇതുവരെയും തോന്നിയിട്ടുമില്ല; ഇനിയ പറയുന്നു

in post

മലയാളം ടെലിവിഷനിലൂടെ സിനിമാ മേഖലയിലേക്ക് കടന്നു വന്ന താരമാണ് ഇനിയ. ടെലിഫിലിമുകളും ചെയ്ത് താരം തൻറെ കഴിവ് ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. 2005 ൽ മിസ് ട്രിവാൻഡ്രം എന്ന പദവി നേടിയ താരം അതേവർഷംതന്നെ അഭിനയ രംഗത്തേക്ക് കടന്നു വരികയായിരുന്നു. ഇന്ന് അഭിനയ ജീവിതത്തിലും സമൂഹമാധ്യമങ്ങളിലും ഒരുപോലെ സജീവമാണ് താരം.

പലപ്പോഴും താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. താരത്തിന്റെ ഫാഷൻ സ്റ്റൈലുകൾ എപ്പോഴും ആളുകൾ ശ്രദ്ധിക്കുകയും സ്വീകരിക്കുകയും ചെയ്യാറുണ്ട്. ഗ്ലാമർ വേഷങ്ങൾ അഭിനയിക്കുന്നതിൽ യാതൊരു തെറ്റുമില്ല എന്ന് തുറന്നുപറയുന്ന താരം കൂടിയാണ് ഇനിയ. അതുകൊണ്ടുതന്നെ അത്തരത്തിലുള്ള വേഷങ്ങൾ താരം പലപ്പോഴും കൈകാര്യം ചെയ്യാറുണ്ട്.


മർ വേഷങ്ങളിൽ അഭിനയിക്കുന്നതിൽ യാതൊരു തെറ്റുമില്ല എന്നാണ് താൻ വിശ്വസിക്കുന്നത് എന്ന് ഇനിയ മുൻപ് വ്യക്തമാക്കുകയുണ്ടായി. ആരെയും ആകർഷിക്കുന്ന മനോഹരമായ ശരീരവടിവുകൾ ഉണ്ടെങ്കിൽ കാണികൾക്ക് ആസ്വാദ്യകരമായ കാഴ്ച നൽകുന്നുവെങ്കിൽ ഗ്ലാമർ റോളുകളിൽ അഭിനയിക്കുന്നതിനെ തെറ്റായി വ്യാഖ്യാനിക്കേണ്ടത് ഇല്ല എന്ന് ഇനിയ വ്യക്തമാക്കുന്നു. അഭിനയം നല്ല

രീതിയിൽ കൊണ്ടുപോകാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തി ആയതുകൊണ്ടുതന്നെ വിവാഹമൊക്കെ അതിനുശേഷം ആകുമെന്ന് ഇനിയ മുമ്പ് വ്യക്തമാക്കുകയുണ്ടായി. അമർ അക്ബർ അന്തോണി എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്ത് ഐറ്റം ഗേൾ ആയി വന്നതിനുശേഷം ഇനിയ വീണ്ടും മലയാള സിനിമയിൽ നായികയായി സജീവമാകുന്നത് ബിജുമേനോൻ നായകനായെത്തിയ

സ്വർണ്ണക്കടുവ എന്ന ചിത്രത്തിലാണ്. മലയാളത്തിൽ മോഡേൺ കഥാപാത്രവും വില്ലേജ് കഥാപാത്രങ്ങളൊക്കെ ഇതിനോടകം താരം അഭിനയിച്ച് കഴിഞ്ഞിരിക്കുകയാണ്. അഭിനയ സാധ്യതകളുള്ള കഥാപാത്രങ്ങൾ ലഭിച്ചാൽ മാത്രമേ ഇനി മലയാള സിനിമയിൽ അഭിനയിക്കുകയുള്ളൂ എന്ന് ഇതിനു മുൻപേ താരം വ്യക്തമാക്കുകയുണ്ടായി.
വെറുതെ വന്നു പോകുന്ന കഥാപാത്രം ആകാനും താനില്ലെന്നും നായികയായി

ഇല്ലെങ്കിലും കാമ്പുള്ള കഥാപാത്രങ്ങൾ ആണ് പ്രതീക്ഷിക്കുന്നത് എന്നും കഥാപാത്രങ്ങൾക്ക് കഥയിൽ പ്രധാന സ്ഥാനം ഉണ്ടായിരിക്കണമെന്നും ഇനിയ വ്യക്തമാക്കിയിരുന്നു. ചരിത്ര നായികയായ ചാൻസിറാണി അഭിനയിക്കാൻ മോഹമുണ്ടെന്ന് താരം ഇടക്കാലത്ത് വ്യക്തമാക്കി. മുഴുനീള നർത്തകിയായ കഥാപാത്രം, ഫൈറ്റ് ചെയ്യുന്ന പെൺകുട്ടി ഇതൊക്കെയാണ് തന്റെ മനസിലുള്ള കഥാപാത്രങ്ങൾ

എന്നാണ് ഇനിയ വ്യക്തമാക്കുന്നത്. ഒരാൾ അണിഞ്ഞിരിക്കുന്ന വസ്ത്രത്തിൽ നിന്ന് അയാളുടെ സ്വഭാവം അറിയാം എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. എന്നാൽ താൻ അക്കാര്യത്തിൽ വിശ്വസിക്കുന്നില്ലെന്നും സന്ദർഭത്തിനനുസരിച്ച് വസ്ത്രം ധരിക്കാൻ ശ്രമിക്കാറുണ്ട് എന്ന് താരം വ്യക്തമാക്കിയിരുന്നു. ഷോപ്പിങ്ങിനായി അധിക സമയം ചെലവഴിക്കാറ് ഇല്ലെന്നും ചേച്ചിയാണ്

അതിന് സഹായിക്കുന്നതെന്നും ഇനിയ പറയുന്നു. കൂടാതെ ഫാഷനെക്കുറിച്ച് എല്ലാം തനിക്ക് പറഞ്ഞുതരുന്നത് ചേച്ചി സ്വാധി ആണെന്നും അത് പരീക്ഷിക്കുന്നതാണ് തനിക്ക് താൽപര്യമെന്നും ഇനിയ വ്യക്തമാക്കുന്നത്. സൗന്ദര്യത്തെ ദൈവാനുഗ്രഹം ആയി കാണുന്ന ആൾ കൂടിയാണ് ഇനിയ. അതുപോലെ ദൈവത്തിൻറെ അനുഗ്രഹം കൊണ്ടാണ് സിനിമയിൽ എത്തിച്ചേരാൻ സാധിച്ചതെന്നും താരം വ്യക്തമാക്കുന്നു.

ALSO READ പ്രതീക്ഷ കൈവിടാതെ ബീച്ചിൽ എത്തിയവരെ കാത്തിരുന്നത്,,.. കോടിക്കണക്കിന് ഇന്ത്യന് ആരാധകരേ ഇനി സന്തോഷിപ്പിക്കാന് തനിക്കെ കഴിയൂ,, പറഞ്ഞതുപോലെ ഇല്ലെങ്ങിലും അവസാനം അത് എത്തി,, കാണുക

Leave a Reply

Your email address will not be published.

*