ഗാന്ധി പ്രതിമയില്‍ അനാദരവ് കാട്ടിയ എസ്എഫ്‌ഐ നേതാവിനെ ജാമ്യത്തില്‍ വിട്ടു.. ‘തനിക്ക് അബദ്ധം പറ്റിപ്പോയതാണ്’;

മഹാത്മാഗാന്ധി പ്രതിമയോട് അനാദരവ് കാട്ടിയ വിദ്യാര്‍ത്ഥിയുടെ അറസ്റ്റ് രേഖപ്പെടുത്തി. എസ്എഫ്‌ഐ വിദ്യാര്‍ത്ഥി നേതാവ് അദീന്‍ നാസറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് ഇയാളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. തനിക്ക് അബദ്ധം പറ്റിപ്പോയതാണെന്നും സാമൂഹ്യമാധ്യമത്തിലൂടെ

തന്നെ സംഭവത്തില്‍ ക്ഷമ ചോദിച്ചെന്നും വിദ്യാര്‍ഥി പൊലീസിന് മൊഴി നല്‍കി. അതേസമയം സംഭവത്തില്‍ അദീന്‍ നാസറിനെ കോളേജ് അധികൃതര്‍ സസ്‌പെന്റ് ചെയ്തു. ആലുവ എടത്തല ചൂണ്ടി ഭാരത്മാതാ കോളജ് ഓഫ് ലീഗല്‍ സ്റ്റഡീസിലെ വിദ്യാര്‍ഥിയായ അദീന്‍ ആണ് കോളജിലെ


മഹാത്മാഗാന്ധിയുടെ പ്രതിമയുടെ മുഖത്ത് കൂളിങ് ഗ്ലാസ് വെച്ച് ചിത്രമെടുത്തത്. ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. യുവാവ് ഗാന്ധിപ്രതിമയുടെ മുഖത്ത് കൂളിംഗ് ഗ്ലാസ് വെക്കുന്നതും പിന്നീട് ചിത്രമെടുക്കുന്നതുമാണ് വീഡിയോ. വീഡിയോ വൈറലായതോടെ

പിന്നാലെ എസ്എഫ്‌ഐ നേതാവിന് എതിരെ കെഎസ്യുവും ബിജെപിയും രംഗത്ത് വന്നിരുന്നു. കെഎസ്‌യു എസ്എഫ്‌ഐ നേതാവിനെതിരെ പരാതി നല്‍കിയിരുന്നു. കെഎസ്‌യു യൂണിറ്റ് സെക്രട്ടറി എഐ അമീന്‍ ആണ് പരാതി നല്‍കിയത്. ഇതോടെയാണ് പൊലീസ് കേസെടുത്തത്.

Be the first to comment

Leave a Reply

Your email address will not be published.


*