ക്രൂരതയ്ക്ക് മാപ്പില്ലെന്ന് നെതന്യാഹു.. ഹമാസ് ഭീകരരോടെ എന്നെ കൊല്ലരുതേയെന്ന് യാചിച്ച അർഗമണിയേ പീഢിപ്പിക്കുന്ന വീഡിയോ,

in post

ഇസ്രായേൽ ഗായികയും വിദ്യാർഥിയുമായ നോവ അർഗമണിയേ ഹമാസ് തട്ടികൊണ്ടു പോയി ക്രൂരമായി പീഢിപ്പിച്ചു. വിവസ്ത്രയാക്കി അവരെ ഭീകരന്മാർ വാഹനത്തിൽ വയ്ച്ച് കൂട്ട മാനഭംഗത്തിനിരയാക്കിയതായും റിപോർട്ട്. തന്നെ കൊല്ലരുത് എന്ത് വേണേലും ചെയ്യാം. എന്നെ കൊല്ലരുത് എന്ന് നോവ അർഗമണി നിലത്തിരുന്ന് ഹമാസ് ഭീകരന്മാരോട് കരഞ്ഞ് യാചിക്കുന്ന വീഡിയോ പുറത്ത് വന്നു.

ഐ എസ് ക്രൂരതയുടെ മറ്റൊരു പതിപ്പായി ഇസ്രായേലിലേ പൗരന്മാർക്കെതിരായ നീക്കം ഹമാസ് നടത്തുകയാണ്‌. വീഡിയോയിൽ നോവ അർഗമണിയെ ആക്രമിക്കുമ്പോൾ അതിന്റെ ഒപ്പം അള്ളാഹു അക്ബർ വിളികൾ ഏൾക്കാവുന്നതാണ്‌. ഗാസ മുനമ്പിന് സമീപം ആണ്‌ മനുഷ്യ മനസാക്ഷിയേ കരയിപ്പിക്കുന്ന വേദന നിറഞ്ഞ് ക്രൂര കൃത്യം.

യഹൂദരുടെ അവധിക്കാലമായ സുക്കോട്ടിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന ട്രാൻസ് മ്യൂസിക് ഫെസ്റ്റിവലിൽ 25 കാരിയായ നോവ അർഗമണി ഡാൻസ് ചെയ്യാനും പാട്ട് പാടാനും എത്തിയതായിരുന്നു. ഈ ഫെസ്റ്റീവലിൽ പങ്കെടുത്തവരെ എല്ലാം ഭീകരർ വെടി വയ്ച്ച് കൊല്ലുകയോ കീഴ്പെടുത്തുകയോ ചെയ്തു. സ്ത്രീകളേ തട്ടികൊണ്ട് പോയി.ഹമാസ് ഭീകരർ വെടിയുതിർക്കുകയും ജനക്കൂട്ടത്തിനിടയിലേക്ക് റോക്കറ്റ് വിക്ഷേപിക്കുകയും പരിഭ്രാന്തിയും അരാജകത്വവും ഉണ്ടാക്കിയതോടെയാണ് സംഭവം അരങ്ങേറിയത്.

നോവ അർഗമണിയുടെ കുടുംബം പുറത്തുവിട്ട വീഡിയോയിലാണ് അവളെ തട്ടിക്കൊണ്ടുപോകലിലേക്ക് നയിക്കുന്ന ഭയാനകമായ നിമിഷങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. വീഡിയോയിൽ, അർഗമണിയെ പലസ്തീൻ തോക്കുധാരിയുടെ മോട്ടോർ സൈക്കിളിൽ ബലമായി കൊണ്ടുപോകുന്നത് കാണാം, അപ്പോഴെല്ലാം, “എന്നെ കൊല്ലരുത്! ഇല്ല, വേണ്ട, വേണ്ട“ എന്ന് അപേക്ഷിക്കുന്നു.


അതിനിടെ, അവളുടെ കാമുകൻ അവി നാഥനെയും ഭീകരർ നേരിടുകയും മർദ്ദിക്കുകയും ചെയ്തു.കാമുകനായ അവി നാഥിനോട് ഇനി ഇവളേ മറന്നേക്കൂ എന്നും പറയുന്നത്കേൾക്കാം.ഈ തട്ടിക്കൊണ്ടുപോകലിന്റെ ദൃശ്യങ്ങൾ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അതിവേഗം പ്രചരിക്കുകയും പൊതുജനങ്ങളിൽ ആശങ്കയും രോഷവും ഉയർത്തുകയും ചെയ്തു.

തുടർന്ന്, അവി നാഥന്റെ സഹോദരൻ മോഷെ ഓർ അദ്ദേഹത്തെ കാണാതായതായി റിപ്പോർട്ട് ചെയ്തു, തട്ടിക്കൊണ്ടുപോയ ദമ്പതികളെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ ഊർജിതമാക്കാൻ അടിയന്തര പ്രതികരണ സംഘങ്ങളെ പ്രേരിപ്പിച്ചു. നോവ അർഗമണിയുടെയും അവി നാഥന്റെയും സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കാൻ അധികാരികൾ ശുഷ്‌കാന്തിയോടെ പ്രവർത്തിക്കുന്നു എങ്കിലും ബന്ധിയാക്കപ്പെട്ടവരേ എല്ലാം ഗാസയിലേക്ക് കടത്തി എന്നാണ്‌ സൂചന.

ഹമാസ് ഇസ്രായേലി പൗരന്മാരേ തട്ടികൊണ്ട് പോയി യുദ്ധത്തിൽ പരിചയാക്കുകയാണ്‌. നോവ അർഗമണിയേ ഹമാസ് തട്ടികൊണ്ട് പോയി പീഢിപ്പിക്കുന്ന വീഡിയോ പുറത്ത് വന്നതോടെ സംഭവർത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു. അവളുടെ അവസ്ഥയിൽ ഞങ്ങൾ വിഷമിക്കുകയും വേദനിക്കുകയുമാണ്‌. അവളുടെ ഓരോ തുള്ളി കണ്ണീരിനും ഭീകരന്മാരേ നിശേഷം തകർക്കാനുള്ള ആയുധമായി മാറും.

അവളുടെ രക്ത തുള്ളികൾ ഇസ്രായേലിനു മീതേ ശക്തിയുടെ പ്രതീകമായി മാറും. ഇസ്രായേലിനു പോരാടാനുള്ള കരുത്തും കൂടിയാണ്‌ നോവ അർഗമണിയേഅവളുടെ മനസ്സിൽ എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് ഊഹിക്കാൻ കഴിയുന്നില്ല – പരിഭ്രാന്തിയോടെ നിലവിളിക്കുന്നു, ചില തെമ്മാടികൾ അവളെ പിടിക്കുകയും അവളെ കൊണ്ടുപോവുകയും ചെയ്യുമ്പോൾ എല്ലാ മനുഷ്യ മൂല്യങ്ങലും ചവിട്ടി അരച്ചാണ്‌ ഹമാസിന്റെ പ്രവർത്തി എന്നും നെതന്യാഹു പറഞ്ഞു.

ALSO READ ‘ഞങ്ങളുടെ ജീവിതം ഒരുപാട് ദുരിതത്തിൽ ആയിരുന്നു’ ! കേബിൾ ടിവി നടത്തിക്കിട്ടുന്ന തുച്ഛമായ വരുമാനത്തിൽ ആയിരുന്നു ജീവിതം ! പ്രിയനടൻ നടൻ റിയാസ്ഖാൻ തുറന്ന് പറയുന്നു !!

ഇസ്രായേൽ നടത്തുന്ന യുദ്ധം ഉത്തര വാദിത്വത്തോടെയാണ്‌. ഗാസയിൽ നിരപരാധികൾ മരിക്കുന്നത് പരമാവധി ഒഴിവാക്കുന്നു. ഗാസയിൽ നിന്നും ഒഴിഞ്ഞ് പോകാൻ ജനങ്ങൾക്ക് സമയം നല്കി. യുദ്ധ നിയമങ്ങൾ അനുസരിക്കുന്നു. എന്നാൽ ഹമാസ് ഭീകരർക്ക് ഇസ്രായേലികളേ വധിക്കണം. ഇസ്രായേൽ ഗാസയിൽ നിരപരാധികളേ കൊന്നൊടുക്കണം എന്നും അവർ ആഗ്രഹിക്കുന്നു. അതിലൂടെ സഹതാപ തരംഗത്തിൽ വളരാൻ അവർ ലക്ഷ്യം വയ്ക്കുന്നു എന്നും നെതന്യാഹു പറഞ്ഞു.ഹമാസിനെതിരെ പോരാടുമ്പോൾ, സംഘടനയ്‌ക്കെതിരെ ശക്തമായ പ്രതികാരം ചെയ്യുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതിജ്ഞയെടുത്തു.

Leave a Reply

Your email address will not be published.

*