“ക്യാന്‍സറിനെ കീഴടക്കിയിട്ടേ ഇനി ബാക്കി കാര്യമുള്ളൂ, കുടുംബത്തിന്റെ പിന്തുണ ഒപ്പമുണ്ട്”: നിഷാ ജോസ്

in post

ക്യാന്‍സറിനോട് പൊരുതിയ ജീവിതാനുഭവം പങ്കുവച്ച് ജോസ് കെ മാണിയുടെ ഭാര്യ നിഷാ ജോസ് കെ മാണി. കുടുംബത്തിന്റെ പിന്തുണയും ശക്തിയും അര്‍ബുദത്തെ പ്രതിരോധിക്കാനുള്ള പ്രചോദനമായെന്ന് നിഷ ജോസ് പറഞ്ഞു. ക്യാന്‍സറിനെ കീഴടക്കിയിട്ടേ ഇനി

ബാക്കി കാര്യമുള്ളൂ എന്നും നിഷ പറയുന്നു. സമൂഹമാധ്യമത്തില്‍ പങ്കുവച്ച വീഡിയോയിലാണ് തന്റെ അര്‍ബുദ രോഗബാധയെ സംബന്ധിച്ച വിവരങ്ങള്‍ നിഷ പങ്കുവെച്ചത്. തനിക്ക് രോഗലക്ഷണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നും എല്ലാ വര്‍ഷവും നടത്താറുള്ള

മാമോഗ്രാം ഈ വര്‍ഷം നടത്തിയപ്പോഴാണ് സ്തനാര്‍ബുദം കണ്ടെത്തിയതെന്നും നിഷ പറയുന്നു.
എല്ലാ വര്‍ഷവും മാമോഗ്രാം ചെയ്യാറാറുണ്ടായിരുന്നു. അങ്ങനെ ഒക്ടോബറില്‍ നടത്തിയ പരിശോധനയിലാണ് ക്യാന്‍സര്‍ തിരിച്ചറിയുന്നത്. ജീവിതത്തില്‍

രണ്ട് അനുഗ്രഹമാണ് തനിക്ക് ലഭിച്ചത്. ഒന്ന് കുടുംബത്തിന്റെ പിന്തുണ, രണ്ടാമതായി തനിക്ക് ഉള്ളിലുള്ള കരുത്താണെന്നും നിഷ പറഞ്ഞു. ‘ഭര്‍ത്താവ് ജോസ് കെ മാണിയും കുട്ടികളും സഹോദരങ്ങളും വലിയ പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു.

ദൈവം തന്ന ഏറ്റവും വലിയ ഭാഗ്യമാണത്’. ക്യാന്‍സറിനെ തോല്‍പ്പിക്കുമെന്ന ഉറച്ച ആത്മവിശ്വാസം ഉണ്ടായിരുന്നതായി നിഷ ജോസ് പറഞ്ഞു. 2013 മുതല്‍ ക്യാന്‍സര്‍ രോഗികളുടെ പുനരധിവാസവും ബോധവല്‍ക്കരണവുമായി സജീവമാണ് നിഷാ ജോസ്.

ALSO READ എല്ലാം ഉപേക്ഷിച്ചു സന്യാസം സ്വീകരിക്കുന്ന ഒരുവളെപ്പോലെ ഒന്നും കയ്യിലെടുക്കാതെ ഞാന്‍ തനിച്ച് ആശ്രമത്തില്‍ എത്തി, ആദ്യ കാഴ്ചയില്‍ ഞാന്‍ പറഞ്ഞു ഒരു കൊച്ചു കുഞ്ഞിനെപ്പോലെ ഇനി എന്നെ വിട്ട് എങ്ങും പോകരുത്: ലക്ഷ്മിപ്രിയ പറയുന്നു

Leave a Reply

Your email address will not be published.

*