കുളിക്കുന്ന രംഗം ചെയ്യാൻ പ്രിയ നടി മീര ആവശ്യപ്പെട്ടത് 12,000 ലിറ്റർ മിനറൽ വാട്ടർ; വെളിപ്പെടുത്തി സംവിധായകൻ

in post

സിനിമാ താരങ്ങൾ സംവിധായകരോടും നിർമാതാക്കളോടും ഡിമാൻഡ് വെക്കുന്നത് സർവ്വസാധാരണമാണ്. പ്രതിഫലത്തിന്റെ കാര്യം മുതൽ ചില രംഗങ്ങൾ ചെയ്യുന്നത് സംബന്ധിച്ച് വരെ താരങ്ങൾക്ക് ഡിമാൻഡുകൾ ഉണ്ടാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ നടി മീര ചോപ്ര വെച്ച ഒരു വിചിത്ര ഡിമാൻഡാണ് തമിഴകത്ത്

ചർച്ചയാവുകയാണ്. ബോളിവുഡ് നടിമാരായ പ്രിയങ്ക ചോപ്രയുടെയും പരിനീതി ചോപ്രയുടെയും ബന്ധുവാണ് നടി മീര ചോപ്ര. നിള എന്ന പേരിലാണ് മീര തമിഴ് സിനിമാ ലോകത്ത് അറിയപ്പെടുന്നത്. പ്രിയങ്ക ചോപ്രയെ പോലെ തമിഴിലൂടെ ആയിരുന്നു മീരയുടെയും അരങ്ങേറ്റം. 2005ൽ പുറത്തിറങ്ങിയ എസ് ജെ സൂര്യ സംവിധാനം

ചെയ്ത അൻബെ അരുയിരേ ആയിരുന്നു ആദ്യ ചിത്രം. ആദ്യ ചിത്രത്തിന് തന്നെ മാന്യമായ സ്വീകരണം ലഭിച്ചതോടെ തമിഴിൽ നിന്നും നിരവധി അവസരങ്ങളാണ് മീരയെ തേടി എത്തിയത്. അങ്ങനെ ജാംബവാൻ, ലീ, മരുദമലൈ, കലൈ, ജഗൻമോഹിനി എന്നിങ്ങനെ ഒരുപിടി സിനിമകളിൽ മീര അഭിനയിച്ചു.

എന്നാൽ ഇതിൽ മരുദമലൈ എന്ന സിനിമ മാത്രമാണ് വിജയിച്ചത്. അതിനിടെ തെലുങ്കിലും കന്നഡയിലും ഏതാനും സിനിമകളിലും നടി അഭിനയിച്ചിരുന്നു. എന്നാൽ പിന്നീട് മികച്ച അവസരങ്ങളൊന്നും മീരയെ തേടി എത്തിയില്ല. തുടർന്ന് എസ്.ജെ. സൂര്യ അവസാനമായി സംവിധാനം ചെയ്ത ഇസൈ എന്ന സിനിമയിൽ അതിഥി

വേഷത്തിലും പിന്നീട് കില്ലാടി എന്ന മറ്റൊരു സിനിമയിലും അഭിനയിച്ച ശേഷം മീര തെന്നിന്ത്യൻ സിനിമ വിടുകയായിരുന്നു. ബോളിവുഡ് സിനിമകളിൽ മാത്രമാണ് പിന്നീട് മീരയെ കണ്ടത്. ഇപ്പോഴിതാ മീരയുടെ ആദ്യ സിനിമകളിൽ ഒന്നായ ജാംബവാൻ എന്ന ചിത്രത്തിന്റെ സംവിധായകനാണ് ചിത്രീകരണത്തിനിടെ മീര വെച്ച

വിചിത്ര ഡിമാൻഡിനെ കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്. സിനിമയിലെ കുളിക്കുന്ന രംഗത്തിനായി 12,000 ലിറ്റർ മിനറൽ വാട്ടർ വേണമെന്ന് ആവശ്യപ്പെട്ട് മീര ചോപ്ര പ്രശമുണ്ടാക്കിയെന്നാണ് സംവിധായകൻ നന്ദകുമാർ പറയുന്നത്. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് നന്ദകുമാർ ഇക്കാര്യം പറഞ്ഞതെന്നാണ്


റിപ്പോർട്ടുകൾ. സംവിധായകൻ പറഞ്ഞതിങ്ങനെ, ജാംബവാൻ എന്ന സിനിമയിൽ നിളയും കൂട്ടുകാരും കുളിക്കുന്ന ഒരു രംഗമുണ്ടായിരുന്നു. 12,000 ലിറ്റർ വരുന്ന സ്വിമിങ് പൂളായിരുന്നു അത്. നടൻ പ്രശാന്തിന്റെ കഥാപാത്രം അവിടെ എത്തുമ്പോൾ നിള അതിലേക്ക് മുങ്ങുന്നതും. അവളുടെ കൂട്ടുകാർ ഓടിപോകുന്നത്


പോലെയുമാണ് രംഗം പ്ലാൻ ചെയ്തത്. എന്നാൽ നിള ഇതിന് സമ്മതിച്ചില്ല. അതിൽ മിനറൽ വാട്ടർ നിറച്ചാലേ അഭിനയിക്കൂ എന്നായിരുന്നു ആവശ്യം. അത് എങ്ങനെ സാധിക്കുമെന്ന് സംവിധായകൻ ചോദിച്ചു. എന്നാൽ ഈ വെള്ളത്തിൽ അഭിനയിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് നിള ഷൂട്ടിങ് പാതിവഴിയിൽ ഉപേക്ഷിച്ച് പോയി കളഞ്ഞു.


സിനിമയുടെ നിർമ്മാതാവ് നിള താമസിക്കുന്ന ഹോട്ടലിൽ പോയി. നടിയോട് അപേക്ഷിച്ചു. എന്നിട്ടും അഭിനയിക്കാൻ തയ്യാറാകാതിരുന്ന നിള ആരോടും പറയാതെ അവിടം വിട്ടു. അതുകൂടാതെ, നിർമ്മാതാവ് തന്നെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു എന്ന പേരിൽ കള്ളക്കേസ് നൽകുകയും ചെയ്തു.
ALSO READ മംമ്ത മരണത്തിന് കീഴടങ്ങുന്നുവെന്ന് വ്യാജ വാര്‍ത്ത; പ്രതിഷേധവുമായി നടി രംഗത്ത്.. വ്യാജ വാർത്ത കൊടുത്ത പേജ് പൂട്ടിച്ച് മംമ്ത


അതിന് ശേഷം നിർമ്മാതാവ് ത്യാഗരാജനൊപ്പം നിർമാതാവ് ഡൽഹിയിൽ പോയി നിളയോട് സംസാരിച്ചു. ഇതിനിടെ എസ്.ജെ. സൂര്യയും നടിയോട് സംസാരിക്കുകയുണ്ടായി. ത്യാഗരാജനുമായി സംസാരിച്ചതിന് ശേഷം നിള ഒരു നിബന്ധന വെച്ചു. അതായത് ഈ രംഗം

ഇന്ത്യയിൽ വെച്ച് ഷൂട്ട് ചെയ്താൽ അഭിനയിക്കില്ല, ബാങ്കോക്കിൽ പോയി ചെയ്യുകയാണെങ്കിൽ അഭിനയിക്കാമെന്ന്. തുടർന്ന് ബാങ്കോക്കിൽ പോയി ആ രംഗം പൂർത്തീകരിക്കുകയായിരുന്നു എന്നാണ് നന്ദകുമാർ പറയുന്നത്. സംവിധായകന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

Leave a Reply

Your email address will not be published.

*