കുറച്ച് നാളുകൾക്ക് മുന്നേ സോഷ്യൽ മീഡിയ മുഴുവനും ഈ ഡ്രൈവർ ആയിരുന്നു,, പക്ഷേ ഇപ്പോൾ,,, ഇത് അനുഗ്രഹ കോഴിക്കോട് ജില്ലയിലെ ആദ്യ വനിത പ്രൈവറ്റ് ബസ് ഡ്രൈവർ പേരാമ്പ്രയിലെ പെണ്‍പുലി.. കാണുക ,,

in post

സ്‌ത്രീകള്‍ കൈവെക്കാത്ത തൊഴിയിൽ ഇന്ന് വളരെ കുറവ് ആണ്. ചെയ്യുന്ന എല്ലാ ജോലിയിലും അവർ വളരെ മുന്നിട്ട് നിൽക്കുന്നു എന്നത് എടുത്തു പറയേണ്ട ഒരു കാര്യമാണ്. പണ്ട് കാലങ്ങളിൽ വീട്ടിൽ തന്നെ ഒതുങ്ങി പോവുന്ന വിഭാഗം ആയിരുന്നു വനിതകൾ.

എന്നാൽ ഇന്ന് അങ്ങനെ അല്ല. ഇഷ്ടമുള്ള ജോലികൾ ചെയ്ത് സ്വന്തം കാലിൽ നിൽക്കാൻ തനിക്ക് കഴിയും എന്ന് അവർ തെളിയിച്ചു കഴിഞ്ഞു. ഇന്ന് നമ്മൾ പരിചയപ്പെടാൻ പോവുന്ന വ്യക്തി ഒരു പെൺ പുലിയാണ്. പേരാമ്പ്രയിലെ ബസ് ഡ്രൈവർ ആയ അനുഗ്രഹ

എന്ന പെൺകുട്ടി, ഡ്രൈവിംഗ് തനിക്ക് വളരെ ഹരം തരുന്ന ഒന്നാണ് എന്നും, തൻ്റെ അച്ഛൻ നല്ല രീതിയിലുള്ള സപ്പോർട്ട് തരുന്നത് കൊണ്ടാണ് ഈ ഒരു തൊഴിൽ തിരഞ്ഞെടുത്തത് എന്നും അനുഗ്രഹ പറയുന്നു. നാട്ടിൽ ബസ് കണ്ടക്ടർ, ഓട്ടോ ഡ്രൈവർ തുടങ്ങിയ ജോലികൾ ആയിരുന്നു

അച്ഛൻ ചെയ്‌തിരുന്നത്. ഇപ്പോൾ വിദേശത്ത് ആണെന്നും, എല്ലാ കാര്യത്തിനും നല്ല സപ്പോർട്ട് ആണ് അച്ഛൻ എന്നും അനുഗ്രഹ പറയുന്നു. പേരാമ്പ്ര – വടകര റൂട്ട് ആണ് അനുഗ്രഹയുടെ സവാരി. ബസ്സിൽ വരുന്ന എല്ലാ യാത്രക്കാരും വളരെ സ്നേഹത്തോടെ മാത്രമാണ്

തന്നോട് പെരുമാറീട്ടുള്ളതെന്നും, മുതലാളിയും മറ്റു ഡ്രൈവർമാരും വളരെ നല്ല സപ്പോർട്ട് ആണെന്നും
അനുഗ്രഹ കൂട്ടിച്ചേർക്കുന്നു.ഇത് ഒരു തുടക്കമായി കണ്ട്, എല്ലാ വനിതകളും ഇതുപോലെ ഉള്ള ജോലികൾ ചെയ്യാൻ മുന്നോട്ടു വരണമെന്നും, വനിതകൾ

ഒതുങ്ങി ജീവിക്കേണ്ടവർ അല്ല, പുരുഷന്മാർ ചെയ്യുന്ന പല ജോലികളും വളരെ മികച്ച രീതിയിൽ ചെയ്യാൻ വേണ്ടി നമുക്കും കഴിയും എന്നാണ് അനുഗ്രഹ ഉറച്ചു വിശ്വസിക്കുന്നത്. പഠന ശേഷം വിദേശത്ത്
പോവാൻ ആയിരുന്നു വിചാരിച്ചതെന്നും, ഒരു മാസം വീട്ടിലിരുന്നപ്പോളാണ്

ഡ്രൈവറിന്റെ ഒഴിവ് ഉണ്ടെന്ന് അറിഞ്ഞതെന്നും, പിന്നെ ഒന്നും നോക്കിയില്ല, ഈ ജോലി തന്നെ ചെയ്യാമെന്ന് തീരുമാനിക്കുക ആയിരുന്നു എന്ന് അനുഗ്രഹ പറയുന്നു.താൻ സഞ്ചരിക്കുന്ന റൂട്ടിൽ ഇനിയും കുറെ വനിതാ ഡ്രൈവർമാർ ഉണ്ടാവണം എന്ന് തനിക്ക് ആഗ്രഹം ഉണ്ടെന്നും, അനുഗ്രഹ പറയുന്നു.


ALSO READ ചേച്ചിയുടെ ഭർത്താവിന്റെ ഉപദേശം മൂലം വണ്ണം കുറയ്ക്കാനും സാരികളിലേക്ക് മാറാനും തീരുമാനിച്ചു- വിദ്യ ബാലൻ

Leave a Reply

Your email address will not be published.

*