മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ നടക്കാവ് പോലീസ് ചോദ്യം ചെയ്തതിന് തൊട്ടുപിന്നാലെ മലപ്പുറം മഞ്ചേരി പുല്‍പ്പറ്റയിലെ അതിപുരാതനമായ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ബിജെപി നേതാവും സിനിമാ താരവുമായ സുരേഷ് ഗോപി.
തൃപ്പനച്ചി മഹാവിഷ്ണു ക്ഷേത്രത്തിലാണ് സുരേഷ് ഗോപി ദര്‍ശനം നടത്തിയത്. ഇന്നാണ് മലപ്പുറം മഞ്ചേരി പുല്‍പ്പറ്റയിലെ അതിപുരാതനമായ തൃപ്പനച്ചി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്. ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബിനോയ് ഭാസ്‌ക്കര്‍,
ക്ഷേത്ര ക്ഷേമ കമ്മിറ്റി പ്രസിഡന്റ് ഉണ്ണി കുന്നുമ്മല്‍ എന്നിവരും ക്ഷേത്ര കമ്മിറ്റി അംഗങ്ങളും അദ്ദേഹത്തെ ഷാള്‍ അണിയിച്ച് വരവേറ്റു. ക്ഷേത്ര ദര്‍ശനം നടത്തിയ ശേഷം ക്ഷേത്രം മേല്‍ശാന്തി അനില്‍ ദ്വിവേദിയില്‍നിന്ന് പ്രസാദം സ്വീകരിച്ചശേഷം സുരേഷ് ഗോപി മടങ്ങി.
കടപ്പാട്
Leave a Reply