കാവ്യയുടെയും ദിലീപിന്റെയും നവരാത്രി ആഘോഷം സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നു.. നവരാത്രി ആഘോഷങ്ങൾക്കായി ബൊമ്മക്കൊലു ഒരുക്കി കാവ്യ മാധവൻ

in post

ഓണവും വിഷുവും മാത്രമല്ല, നവരാത്രി ആഘോഷവും കാവ്യാ മാധവന്റെയും ദിലീപിന്റെയും വീട്ടിൽ ഉത്സവമാണ്. ദീപ്തമായ മുറിയിൽ ബൊമ്മക്കൊലു ഒരുക്കിവച്ച ദൃശ്യം കാവ്യാ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. കൂടുതലും തമിഴ് ആചാരപ്രകാരമാണ് ബൊമ്മക്കൊലു തയാറാക്കുക

എങ്കിലും കാവ്യയും വീട്ടിൽ നവരാത്രി ആഘോഷത്തിന് തയാറെടുത്തുകഴിഞ്ഞു ദീപങ്ങൾക്കും പുഷ്പാലങ്കാരങ്ങൾ‌ക്കും നടുവിൽ ഒരുക്കി വെച്ചിരിക്കുന്ന ബൊമ്മക്കൊലുവിനോട് ചേർന്ന് നിൽക്കുന്ന ചിത്രമാണ് കാവ്യ മാധവൻ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

നവരാത്രി ആഘോഷങ്ങൾ എന്നാണ് ഫോട്ടോയ്ക്ക് കാവ്യ മാധവൻ നൽകിയ ക്യാപ്ഷൻ. വെളുത്ത സൽവാറിൽ സുന്ദരിയായാണ് കാവ്യ മാധവൻ ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്നാൽ കാവ്യ വീട്ടിൽ തന്നെ ഒരുക്കിയ ബൊമ്മക്കൊലുവാണോ എന്നതിൽ വ്യക്തതയില്ല.

വിവാഹശേഷം ഭർത്താവ് ദിലീപിനും മക്കൾക്കും ഒപ്പം കാവ്യ ചെന്നൈയിലാണ് താമസം. ദിലീപും ഇക്കാര്യം അടുത്തിടെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. മകൾ മീനാക്ഷി ചെന്നൈയിലാണ് മെഡിസിന് പഠിക്കുന്നത്. മകളുടെ സൗകര്യത്തിന് കൂടി വേണ്ടിയാണ്

ദിലീപ് ചെന്നൈയിലേക്ക് താമസം മാറിയത്. സിനിമാ പ്രമോഷനുകൾ‌ക്ക് വേണ്ടി മാത്രമാണ് കേരളത്തിൽ എത്താറുള്ളത്. നവരാത്രി വിപുലമായി ആഘോഷിക്കുന്നവരാണ് തമിഴ്നാട്ടുകാർ. അതുകൊണ്ടായിരിക്കാം ചെന്നൈയിൽ എത്തിയതോടെ കാവ്യ ബൊമ്മക്കൊലു ഒരുക്കി

തുടങ്ങിയത് എന്നാണ് ആരാധകരുടെ പക്ഷം. കാവ്യ പക്ക തമിഴ്പെണ്ണായി എന്നൊക്കെയും ആരാധകർ കമന്റ് കുറിക്കുന്നുണ്ട്. കുറച്ച് മാസങ്ങൾക്ക് മുമ്പാണ് കാവ്യ ഇൻസ്റ്റ​ഗ്രാമിൽ അക്കൗണ്ട് തുറന്നത്. അതിനുശേഷം ഇടയ്ക്കിടെ കുടുംബ ചിത്രങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളും

വിശേഷ ദിവസങ്ങളിൽ ആശംസകളുമെല്ലാം നേർന്ന് കാവ്യ എത്താറുണ്ട്. ആദ്യമായാണ് നവരാത്രി ആഘോഷങ്ങളുടെ വിശേഷങ്ങൾ പങ്കിട്ട് കാവ്യ എത്തിയത് എന്നതുകൊണ്ട് വലിയ സ്വീകരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.

നാല് തട്ടുകളായി ബൊമ്മകളും അതിന് താഴെ ഒത്തനടുവിലായി ദുർഗാ ദേവിയുടെ ശിൽപവും ഓട്ടുരുളിയിൽ പുഷ്പദളങ്ങളും കാണാം കാവ്യ പങ്കിട്ട ചിത്രത്തിൽ. ഇരുവശങ്ങളിലും ദീപാലങ്കാരങ്ങളും ഒരുക്കിയിട്ടുണ്ട്. ദിലീപും മക്കളും എവിടെയെന്നും ആരാധകർ തിരക്കുന്നുണ്ട്.

ALSO READ ഇതൊക്കെയാണ് സെൽഫി.. വെരി ബോൾഡ് ആന്റ് ഹോട്ട്. മിറർ സെൽഫി പങ്കുവെച്ച് വൈറലായി അനാർക്കലിയുടെ പുത്തന് ഐറ്റം ..

Leave a Reply

Your email address will not be published.

*