രജനി കാന്ത് നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം ജയിലറിലെ ‘കാവാലയ്യാ’ പാട്ടിനെ വിമർശിച്ച് നടനും സംഗീതജ്ഞ നുമായ മൻസൂർ അലി ഖാൻ രംഗത്ത്. കാവാലയ്യ പാട്ടിലെ നടി തമന്നയുടെ നൃത്ത ചുവടുകളെയാണ് മൻസൂർ വിമർശിച്ചത്.
പാട്ടിൽ നടിയുടെ ഹുക്ക് സ്റ്റെപ്പുകൾ വളരെ വൃത്തികേടാണെന്നാണ് മൻസൂറിന്റെ പ്രതികരണം. ഇത്തരത്തിലുള്ള ഡാൻസ് ചുവടുകൾക്ക് സെൻസർഷിപ്പ് നൽകുന്ന മാനദണ്ഡം എന്താണെന്നും ഇതിനൊക്കെ എങ്ങനെ സെൻസർഷിപ്പ് കിട്ടിയെന്നും
അദ്ദേഹം ചോദിക്കുന്നു. മൻസൂർ അലി ഖാൻ അഭിനയിച്ച ‘സരകു’ എന്ന ചിത്രത്തിലെ ചില രംഗങ്ങൾ സെൻസർ ബോർഡ് നീക്കം ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കാൻ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ വിളിച്ച വാർത്താ
സമ്മേളനത്തിൽ വച്ചായിരുന്നു മൻസൂർ അലി ഖാന്റെ വിമർശനം അതേസമയം മൻസൂറിന്റെ വാക്കുകളിൽ എതിർപ്പ് പ്രകടിപ്പിച്ച് നിരവധി പേർ ഇതിനകം തന്നെ രംഗത്തെത്തി. രാജ്യത്തിനകത്തും പുറത്തും ജയിലർ
സിനിമയിലെ ‘കാവാലയ്യാ’ പാട്ട് തരംഗമായിരുന്നു. അരുൺ രാജ കാമരാജ് എഴുതിയ വരികൾക്ക് അനിരുദ്ധ് രവിചന്ദറാണ് ഈണമിട്ടത്. അനിരുദ്ധും ശിൽപ റാവുവും ചേർന്നാണ് ആലാപനം. തമന്നയുടെ ഗ്ലാമർ ചുവടുകളും ഹിറ്റായിരുന്നു.
Leave a Reply