‘കാണാൻ തന്നെ എന്താ ഐശ്വര്യം! സെറ്റിൽ അതിസുന്ദരിയായി നടി സംയുക്ത വർമ്മ..’ – ഫോട്ടോസ് വൈറൽ

in post

വർഷങ്ങളോളം സിനിമയിൽ അഭിനയിച്ച് ജനങ്ങളുടെ ഇഷ്ടം നേടുന്നതിനേക്കാൾ ചിലർ കുറച്ച് കാലം മാത്രം അഭിനയിച്ച് നേടിയെടുക്കാറുണ്ട്. അവരുടെ പുതിയ വിശേഷങ്ങളൊക്കെ അറിയാൻ മലയാളികൾ ഏറെ താല്പര്യം കാണിക്കാറുമുണ്ട്. വെറും മൂന്ന് വർഷം മാത്രം അഭിനയ

ജീവിതത്തിൽ സജീവമായി നിന്ന് നിരവധി മലയാളികൾക്ക് പ്രിയങ്കരിയായി മാറി ഒരുപാട് ആരാധകരുള്ള ഒരു താരമാണ് നടി സംയുക്ത വർമ്മ. 1999-ൽ പുറത്തിറങ്ങിയ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തിലൂടെ അഭിനയ

രംഗത്തേക്ക് എത്തിയ താരമാണ് സംയുക്ത. ആദ്യ സിനിമയിലെ തന്നെ പ്രകടനത്തിലൂടെ പ്രേക്ഷകരെ കൈയിലെടുക്കാൻ സംയുക്തയ്ക്ക് സാധിച്ചു. മൂന്ന് വർഷത്തെ അഭിനയ ജീവിതത്തിനിടയിൽ രണ്ട് തവണ കേരള സംസ്ഥാന അവാർഡിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു.

അഭിനയിച്ച ആദ്യ സിനിമയ്ക്ക് തന്നെ സംസ്ഥാന അവാർഡ് നേടിയ ആളാണ് സംയുക്ത. മൂന്ന് വർഷത്തിനിടയിൽ നിരവധി സൂപ്പർഹിറ്റ് സിനിമകളിലാണ് സംയുക്ത നായികയായി അഭിനയിച്ചത്. 2002-ൽ ഇറങ്ങിയ കുബേരനാണ് സംയുക്തയുടെ അവസാന ചിത്രം.

പിന്നീട് നടൻ ബിജു മേനോനുമായി വിവാഹിതയായ സംയുക്ത കുടുംബ ജീവിതത്തിൽ ഒതുങ്ങിക്കൂടി. ഒരു മകനും താരത്തിനുണ്ട്. സമൂഹ മാധ്യമങ്ങളിൽ സജീവമായ സംയുക്ത ഒരു യോഗ അഭ്യാസി കൂടിയാണ്. ഓണം അടുക്കാറായ അവസരത്തിൽ സംയുക്ത ഇൻസ്റ്റാഗ്രാമിൽ

സ്റ്റോറിയിലൂടെ പങ്കുവച്ച പുതിയ നാടൻ ലുക്ക് ഫോട്ടോസാണ് ശ്രദ്ധനേടുന്നത്. സെറ്റ് ഉടുത്ത് മലയാളി മങ്കയായി മലയാളികളുടെ മനസ്സിലേക്ക് ഒരിക്കൽ കൂടി സംയുക്ത ഇടംപിടിച്ചു. കാണാൻ തന്നെ എന്താ ഐശ്വര്യം എന്നാണ് ചിത്രങ്ങൾ ഏറ്റെടുത്തുകൊണ്ട് ആരാധകർ പറയുന്നത്.

ALSO READ മര്യാദയ്ക്ക് ഇരിക്കാന്‍ പറഞ്ഞപ്പോള്‍ അയാള്‍ ശബ്ദമുയര്‍ത്തി... ‘വല്ല്യ നടിയാണല്ലോ, ഞാൻ വേണമെങ്കിൽ അപ്പുറത്തിരിക്കാം, നീ വേണമെങ്കിൽ ഇവിടെ ഇരുന്നോ, നടിയുടെ അടുത്ത് ഞാനിരിക്കണോ’ എന്ന രീതിയിലായിരുന്നു സംസാരം. വളരെയധിക അപമാനിക്കപ്പെട്ടു.. - ദിവ്യപ്രഭ

Leave a Reply

Your email address will not be published.

*