മോഡേൻ വേഷവും നാടൻ വേഷത്തിലും ഒരുപോലെ ശ്രദ്ധിക്കപ്പെട്ട താരമാണ് നടി ഹണി റോസ്. ടൈപ്പ് കാസ്റ്റിങ്ങിൽ ഒതുങ്ങാതെ എല്ലാത്തരം കഥാപാത്രങ്ങളും തന്റെ കയ്യിൽ ഭഭ്രമാണെന്ന് വളരെ ചുരിങ്ങിയ സമയം കൊണ്ട് ഈ താരം തെളിച്ചിരുന്നു. 2005 ൽ വിനിയൻ ചിത്രമായ ബോയ്ഫ്രണ്ടിലൂടെയാണ്
ഹണി റോസ് വെള്ളിത്തിരയിൽ ചുവട് വെച്ചത്. വസ്ത്രധാരണത്തിന്റെ പേരിൽ വലിയ വിമർശനങ്ങളും നെഗറ്റീവ് കമന്റ്‌സുകളും ഹണി റോസ് നേരിട്ടിട്ടുണ്ട്. മലയാളത്തിനു പിന്നാലെ തെലുങ്കിലും ശക്തമായൊരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഹണി റോസ്. എബ്രിഡ് ഷൈൻ നിർമ്മിക്കുന്ന റേച്ചൽ
എന്ന സിനിമയാണ് ഹണിയുടേതായി പുറത്തിറങ്ങാനുള്ള ചിത്രം. കരിയറിലെ തന്നെ പവർഫുൾ ആയിട്ടൊള്ളൊരു സിനിമ ചെയ്തിരിക്കുകയാണ് താരം. ‘റേച്ചൽ’ എന്നാണ് സിനിമയുടെ പേര്. ഫസ്റ്റ് ലുക്ക് മുതൽ ഏറെ ശ്രദ്ധനേടിയ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായ വിവരം അറിയിച്ചിരിക്കുകയാണ്
ഹണി റോസ്. തന്റെ പതിനെട്ട് വർഷത്തെ സിനിമാ ജീവിതത്തിൽ റേച്ചൽ പോലൊരു കഥാപാത്രം ആദ്യമാണെന്നും അത് തന്നെ ഏൽപ്പിച്ച അണിയറ പ്രവർത്തകർക്ക് നന്ദി അറിയിക്കുന്നുവെന്നും ഹണി റോസ് പറഞ്ഞു. “കഴിഞ്ഞ 47 ദിവസങ്ങൾ എന്റെ ജീവിതത്തിലെ മറക്കാനാവാത്ത അധ്യായമാണ്.
പാൻ-ഇന്ത്യൻ പ്രോജക്റ്റായ റേച്ചലിലേക്ക് ചുവടുവച്ചതൊരു സവിശേഷ അനുഭവമായിരുന്നു. 18 വർഷത്തെ നായിക എന്ന നിലയിലുള്ള എന്റെ കരിയറിൽ ആദ്യമായി, റേച്ചലിനെ ഏറ്റവും ആകർഷകമായ കഥാപാത്രമാക്കി മാറ്റിയ, ചലനാത്മകവും ആവേശവുമുള്ള ഒരു ലേഡി ഡയറക്‌ടറായ ശ്രീമതി
ആനന്ദിനി ബാലയുടെ മാർഗ നിർദേശത്തിന് കീഴിൽ പ്രവർത്തിച്ചതിൽ എനിക്ക് അതിയായ സന്തോഷം എന്ന് താരം കുറിച്ചിട്ടുണ്ട്. “പ്രശസ്ത സംവിധായകൻ എബ്രിഡ് ഷൈൻ സാറിന്റെ ആശയങ്ങളും മാർഗനിർദേശങ്ങളും ഇല്ലായിരുന്നെങ്കിൽ തീർച്ചയായും ഇതൊന്നും സാധ്യമാകുമായിരുന്നില്ല. റേച്ചലിനെ ലോകത്തിന്
മുന്നിൽ അവതരിപ്പിച്ചതിന് നന്ദി. ലെൻസിന് പിന്നിലെ മാന്ത്രികത പകർത്തിയതിന് സ്വരൂപ് ഫിലിപ്പിന് പ്രത്യേക നന്ദി! ഒരു മികച്ച സിനിമ നിർമ്മിക്കാൻ മികച്ച കഥ വേണം..യുവ പ്രതിഭയായ രാഹുൽ മണപ്പാട്ടിന് നന്ദി..എല്ലാ അഭിനേതാക്കളോടും അണിയറപ്രവർത്തകരോടും എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു.
Leave a Reply