കഴിഞ്ഞ ദിവസം സര്‍ജറി ചെയ്യുന്ന ഫോട്ടോ ഇട്ടിരുന്നു! മീനൂട്ടിയെ പറ്റി ദിലീപ്..! കാണുമ്പോള്‍ അഭിമാനം..!

in post

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബങ്ങളിൽ ഒന്നാണ് ദിലീപിന്റേത്.സ്വകാര്യ ജീവിതത്തിലും പൊതു ജീവിതത്തിലും ഏറെ പ്രതിസന്ധി നേരിട്ട ദിലീപിന്റെ വിവാഹ മോചനം രണ്ടാം വിവാഹം എല്ലാം ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.ഇപ്പോൾ ഭാര്യ കാവ്യക്കും മക്കൾ ആയ മീനാക്ഷിക്കും മഹാലക്ഷ്മിക്ക് ഒപ്പം സന്തുഷ്ട ജീവിതം നയിക്കുന്ന ദിലീപ് തന്റെ മകൾ മീനാക്ഷിയെ കുറിച്ച് നടത്തിയ തുറന്നു പറച്ചിലാണ് ശ്രദ്ധ നേടുന്നത്.

അമ്മയായ മഞ്ജുവിനെ പോലും ഒഴിവാക്കി പതിനാലാം വയസിൽ അച്ഛന് ഒപ്പം നിന്ന മകളാണ് മീനാക്ഷി.
പിന്നീട് രണ്ടു വർഷത്തിന് ഇപ്പുറം മീനു പ്ലസ് ടുവിൽ പഠിക്കുമ്പോൾ നടിയെ അക്രമിച്ച കേസ് ജയിൽവാസം എല്ലാം ആയി ദിലീപിൻറെ ജീവിതം മാറിയപ്പോഴും പ്രതിസന്ധി ഘട്ടങ്ങളിൽ എന്നും മകൾ ഒപ്പം ഉണ്ടായിരുന്നു.ഇപ്പോൾ മെഡിസിന് ഫൈനൽ ഇയർ പഠിക്കുകയാണ് മീനാക്ഷി.

മകളെ കുറിച്ച് അഭിമാനം തോന്നിയ കാര്യത്തെ കുറിച്ച് തുറന്നു സംസാരിക്കുകയാണ് ഇപ്പോൾ ദിലീപ്.മീനുട്ടി പ്ലസ്‌ടു പഠിക്കുന്ന സമയത്താണ് ഏറ്റവും വലിയ പ്രശ്‌നം അഭിമുഖീകരിച്ചത്.എനിക്ക് അവളോട് ഉള്ള ബഹുമാനം എന്തെന്നാൽ ആ സമയത്താണ് അവൾ നല്ല മാർക്കിൽ പാസ് ആയത്.ഒരു വർഷമാണ് നീറ്റിനു വേണ്ടി പഠിക്കേണ്ടത്.മൂന്നു മാസം ക്റാഷ് കോഴ്സ് ചെയ്തു അവൾ എൻട്രൻറ്സ് പാസ് ആയി.അവൾക്ക് അറിയാത്ത വഴിയിലൂടെയാണ് പോയത്.എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല എന്ന് പറഞ്ഞു.

കുഴപ്പമില്ല പോയി നോക്ക് എന്ന് ഞാൻ പറഞ്ഞു.പതുക്കെ പരീക്ഷ പിടിക്കാൻ തുടങ്ങി.ഒരിക്കൽ പോലും അവളോട് പഠിക്ക് എന്ന് പറയേണ്ടി വന്നിട്ടില്ല.കഴിഞ്ഞ ദിവസം അവൾ സർജറി ചെയ്യുന്ന ഫോട്ടോ ഇട്ടു.അതൊക്കെ കാണുമ്പോൾ അഭിമാനമാണ്.എന്റെ മകൾ മാത്രമല്ല ഇത് പോലെ ഒരുപാട് കുട്ടികൾ പഠിക്കുന്നുണ്ട്.ഏതൊരു അച്ഛന്റെയും അമ്മയുടെയും സ്വാപ്നമാണ്‌ മക്കൾ.നാം ജീവിക്കുന്നതും അവർക്ക് വേണ്ടിയാണ് എന്നും ദിലീപ് ചൂണ്ടി കാട്ടി.

ALSO READ ഒരു അമ്മയുടെ എല്ലാ സന്തോഷവും പങ്കിട്ട് പുത്തൻ ഫോട്ടോസ്.. കടൽ തീരത്ത് നിന്നു പുത്തൻ ഫോട്ടോസ് പുറത്ത് വിട്ട് അമല പോൾ

Leave a Reply

Your email address will not be published.

*