![കുഹ്ഹ്](https://thekeralamedia.in/wp-content/uploads/2023/12/കുഹ്ഹ്-1-1.jpg)
കൊല്ലത്തു നിന്നും ഇപ്പോൾ അമ്പരപ്പിക്കുന്ന ഒരു വാർത്തയാണ് എത്തുന്നത്. വരന്റെ ധാർഷ്ട്യം സഹിക്കാൻ ആവാതെ കെട്ടിയ താലി വിവാഹ വേദിയിൽ വെച്ച് തന്നെ ഊരി വരനു കൊടുത്ത വധുവിന്റെ കഥയാണ് ഇത്. കൊല്ലം കടക്കൽ ആൽത്തറമൂട് ഓഡിറ്റോറിയത്തിൽ കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്.
ആൽത്തറമൂട് സ്വദേശി ആയ പെൺകുട്ടിയുടെ വിവാഹം കിളിമാനൂർ സ്വദേശിയുമായി നേരത്തെ നിശ്ചയിച്ചു ഉറപ്പിച്ചിരുന്നു. എന്നാൽ വിവാഹ വേദിയിൽ വെച്ച് കൊണ്ട് നിലവിളക്ക് തെളിയിക്കരുത് എന്നും ഷൂ അഴിക്കാൻ കഴിയില്ല എന്നും വരൻ വാശി പിടിച്ചു. ഇതാണ് പ്രശ്ന തുടക്കം.
പിന്നീട് വരന്റെ നിർബന്ധത്തെ തുടർന്ന് വേദിക്ക് പുറത്തു നിന്നും വിവാഹം നടത്തി ഇതിന് ശേഷം താലി കെട്ടി മടങ്ങി വരവേ പെൺകുട്ടിയുടെ ബന്ധുക്കളും വരനും ആയി ഉണ്ടായ തർക്കം പിന്നീട് ഇരു വീട്ടുകാരും തമ്മിൽ ആയി. തുടർന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ കടക്കൽ പോലീസിൽ പരാതി നൽകി.
ബന്ധുക്കൾ നിർദേശിച്ചതിനെ തുടർന്ന് യുവാവ് കെട്ടിയ താലി പെൺകുട്ടി തിരിച്ചു നൽകി. ഇതിന് ഇടയിൽ പെൺകുട്ടിയുടെ ഭാവി ഒരു ചോദ്യ ചിഹ്‌നം ആയി നിൽക്കുബോഴാണ് അതെ വേദിയിൽ വെച്ച് തന്നെ ബന്ധു ആയ മറ്റൊരു യുവാവ് പെൺകുട്ടിയെ വിവാഹം ചെയ്യാൻ സന്നദ്ധത കാണിച്ചത്.
കടപ്പാട്
Leave a Reply