കല്യാണം കഴിക്കുന്ന ആളിന്റെ ജീവിതം എന്തിനാണ് നശിപ്പിയ്ക്കുന്നത്, അവിവാഹിതയായി തുടരുന്ന കാരണം പങ്കിട്ട് സുചിത്ര

in post

വാനമ്പാടി എന്ന പരമ്പര അവസാനിച്ചെങ്കിലും പത്മിനി എന്നുകേട്ടാൽ വീട്ടമ്മമാർക്ക് ആദ്യം ഒരു അരിശമൊക്കെ തോന്നുമെങ്കിലും കേരളത്തിലെ കുഞ്ഞുകുട്ടികൾക്ക് വരെ പ്രിയങ്കരിയാണ് ഇപ്പോൾ സുചിത്ര നായർ. അഭിനയത്തിൽ മാത്രമല്ല

നൃത്തത്തിലും കഴിവ് തെളിയിച്ച സുചിത്രയ്ക്ക് ഇന്ന് ആരാധകർ ഏറെയാണ്. സീരിയലിൽ ക്രൂരയാ കഥാപാത്രമായിരുന്നെങ്കിലും വ്യക്തിജീവിതത്തിൽ താരം സിമ്പിളാണ്. ബി​ഗ് ബോസിലും സുചിത്ര മത്സരാർത്ഥിയായെത്തിയിരുന്നു.

വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങൾ നിരന്തരമായി അഭിമുഖീകരിക്കുന്ന ഒരാളാണ് സുചിത്ര. ഒരിക്കൽ താൻ ഇപ്പോഴും അവിവാഹിതയായി തുടരുന്നതിന്റെ കാരണം സുചിത്ര തന്നെ വെളിപ്പെടുത്തിയിരുന്നു അതാണിപ്പോൾ വീണ്ടും വൈറലാവുന്നത്.

‘എനിക്ക് വരുന്ന ആലോചനകൾ അല്ലെങ്കിൽ വരുന്ന ആളുകൾ ഒക്കെയും വന്ന് കുറച്ച് സംസാരിച്ച് കഴിഞ്ഞ് നിശ്ചയമൊക്കെ ഉറപ്പിക്കുന്ന സമയം ആകുമ്പോഴേക്കും അവരുടെ ഡിമാന്റുകൾ തുടങ്ങും.”ആദ്യം നൃത്തം അവസാനിപ്പിക്കണം.

അഭിനയം നിർത്തണം എന്നൊക്കെയാകും. അഭിനയം ഞാൻ നിർത്താൻ റെഡിയായേക്കാം. എന്നാൽ ഡാൻസ് നിർത്തണമെന്ന് പറയരുത്. അങ്ങനെ പറഞ്ഞാൽ അവിടെ അഭിപ്രായവ്യത്യാസമാകും. കാരണം കുഞ്ഞിലെ മുതൽ ഞാൻ ഡാൻസിന്

വേണ്ടി ജീവിക്കുന്ന ആളാണ്.’ ‘അവർ പറയുന്ന കാര്യം എന്താണെന്ന് വെച്ചാൽ ഡാൻസുമായി ഇറങ്ങി നടക്കുന്ന ഒരു വൈഫ് അവർക്ക് വേണ്ട എന്നാണ്. വീട്ടിലെ കുടുംബിനി ആയിരിക്കുന്ന ആളെയാണ് വേണ്ടതെന്നാണ് പറയുന്നത്. ഈ ഒരു

ഫീൽഡിൽ നിൽക്കുന്ന ആളുകളുടെ എല്ലാം കുടുംബം നല്ല രീതിയിൽ പോകുന്നുണ്ടോ എല്ലാം ഡിവോഴ്സായി പോകുവല്ലേ എന്നൊക്കെയാണ് മറ്റൊരാൾ ചോദിച്ചത്.”ഞാൻ അപ്പോൾ തിരിച്ചുചോദിച്ചു… ഇതൊന്നും അല്ലാതെ വീട്ടിൽ ഇരിക്കുന്ന

ആളുകൾ ഡിവോഴ്സ് ആകുന്നില്ലേയെന്ന്. മറ്റൊരാൾ പറഞ്ഞത് നിന്റെ മുഖം അല്ലെങ്കിൽ നിന്നെ മറ്റൊരാൾ ഇഷ്ടപ്പെടുന്നത് എനിക്ക് ഇഷ്ടം അല്ലെന്നാണ്. കണ്ണ് നീ എഴുതരുത്. നിന്റെ കണ്ണ് എല്ലാവരും ശ്രദ്ധിക്കുന്നു എന്നാണ് മറ്റൊരാൾ പറഞ്ഞത്.’

‘ലിപ്സ്റ്റിക്ക് ഇടരുത് ചുണ്ട് ശ്രദ്ധിക്കും. മുടി അഴിച്ചിടരുത് മുടി എല്ലാവരും നോക്കുന്നുണ്ട് സാരി ഉടുക്കരുത് നിന്റെ ശരീരം നോക്കും എന്നൊക്കെയാണ് വരുന്നവരിൽ പലരും വെക്കുന്ന ഡിമാന്റുകൾ. എന്നാൽ ഈ പറയുന്ന ആളുകൾ യോ യോ

ആയിട്ടാണ് നടക്കുന്നതെന്നും’, സുചിത്ര പറയുന്നു. മോഹൻലാൽ നായകനായി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈകോട്ടൈ വാലിബനിലും സുചിത്ര അഭിനയിച്ചിട്ടുണ്ട്. അതിന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് താരമിപ്പോൾ.

ആറാം വയസിൽ ഒരു വീഡിയോയിൽ അഭിനയിച്ചതോടെയാണ് സുചിത്ര അഭിനയരംഗത്തേക്ക് എത്തിയത്തുടർന്ന് ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ കൃഷ്ണ കൃപാ സാഗരത്തിലെ ദുർഗ്ഗായായി. പിന്നീട് സ്‌ക്രീനിൽ സജീവമാകുകയായിരുന്നു.

വ്യത്യസ്തമായ എന്തെങ്കിലും തരത്തിലുളള കഥാപാത്രം ചെയ്യണമെന്ന ആഗ്രമാണ് കുടുംബസീരിയലുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ സുചിത്രയെ പ്രേരിപ്പിച്ചത്. കല്യാണസൗഗന്ധികം സീരിയലിൽ വില്ലത്തിയായതാണ് വാനമ്പാടിയിലും വില്ലത്തിയാകാൻ താരത്തെ സഹായിച്ചത്.

ALSO READ മലയാള സിനിമയില് ബെഡ് വിത്ത് ആക്ടിംഗ് പാക്കേജുണ്ടെന്ന് നടി ഹിമ ശങ്കര്. സിനിമയില് എത്തിയ കാലത്ത് താനുള്പ്പെടെയുള്ള നടിമാര്ക്ക് മോശം പെരുമാറ്റം നേരിടേണ്ടി വന്നിട്ടുണ്ട്. അന്നത്തെ വെളിപ്പെടുത്തലിന്റെ സത്യാവസ്ഥ എന്തെന്ന് ഹിമ

Leave a Reply

Your email address will not be published.

*