കരഞ്ഞാലും വിഷമിച്ചിരുന്നാലും മറ്റാര്‍ക്കും കുഴപ്പമുണ്ടാവില്ല.. നമ്മുടെ ആരോഗ്യത്തെ മാത്രം ബാധിക്കുന്ന കാര്യമാണ് ഇത്.. ശാന്തി കൃഷ്ണ

ഒരു കാലത്ത് മലയാളം അടക്കമുള്ള തെന്നിനന്ത്യന്‍ സിനി മയില്‍ തിളങ്ങി നിന്ന നായികയിരുന്നു ശാന്തി കൃഷ്ണ. മലയാളത്തിലെ ഒട്ടുമിക്ക സൂപ്പര്‍ സ്റ്റാറുകളുടെ ഒപ്പം നായിക വേഷത്തില്‍ അഭിനയിച്ച ശാന്തി കൃഷ്ണ അഭിനയ രംഗത്ത് നിന്നും ഇടക്ക് വിട്ട് നിന്നിരുന്നു.

പ്രശസ്ത സിനിമാ സീരിയല്‍ നടനായിരുന്ന ശ്രീനാഥായിരുന്നു ശാന്തി കൃഷ്ണയുടെ ആദ്യ ഭര്‍ത്താവ ശ്രീനാഥുമായി ബന്ധം പിരിഞ്ഞ ശേഷം രണ്ടാമതും വിവാഹം കഴിച്ച ശാന്തി കൃഷ്ണയുടെ രണ്ടാം വിവാഹ ബന്ധവും ഇടക്ക് വെച്ച് പിരിഞ്ഞിരുന്നു. ഇപ്പോഴിതാ ജീവിതത്തിലെ പ്രതിസന്ധി

ഘട്ടങ്ങളെ എങ്ങനെ അതിജീവിക്കാം എന്നതിനെ കുറിച്ച് സംസാരിക്കുകയാണ് ശാന്തി കൃഷ്ണ. ഒറ്റപ്പെട്ടുപോയി ജീവിതത്തില്‍ എന്ന് തനിക്ക് ഇതുവരെ തോന്നിയിട്ടില്ലെന്നും മാതാപിതാക്കളുടെ അനുഗ്രഹം ഉള്ളതുകൊണ്ടായിരിക്കാം തനിക്ക് ജീവിതത്തിലെ

പ്രതിസന്ധികളെയെല്ലാം നേരിടാന്‍ കഴിഞ്ഞതെന്നും താരം പറയുന്നു. നമ്മുടെയെല്ലാം ഉള്ളില്‍ ഒരു ഇന്നര്‍ സ്‌ട്രേങ് ഉണ്ട്. അതിനെ മനസ്സിലാക്കി പുറത്തേക്ക് കൊണ്ടുവരുന്നതിലാണ് കാര്യം. ആരുടെയും കൈയ്യിലല്ല നമ്മുടെ ജീവിതമെന്നും തനിക്ക് ഇതുവരെ പ്ലാന്‍ ചെയ്ത

പോലെ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിഞ്ഞിട്ടില്ലെന്നും വിഷമഘട്ടങ്ങളെ കുറിച്ച് ആലോചിച്ച് എന്തിന് സങ്കടപ്പെട്ടിരിക്കണം, നമ്മള്‍ കരഞ്ഞ് വിഷമിച്ചിരുന്നാല്‍ നമ്മുടെ ആരോഗ്യത്തെയാണ് അത് ബാധിക്കുന്നതെന്നും മറ്റാര്‍ക്കും പ്രശ്‌നമില്ലെന്നും ശാന്തി കൃഷ്ണ പറയുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*