
മലയാള സിനിമയിൽ പിന്നണി ഗായികയായി വന്ന് കേരളത്തിൽ ഉടനീളം ആരാധകരെ സമ്പാദിച്ച താരമാണ് റിമി ടോമി. സ്റ്റേജ് ഷോ, റിയാലിറ്റി ഷോ ജഡ്ജ്, അവതാരിക എന്നീ നിലയിലും താരം നിറഞ്ഞ് നിൽക്കുന്നു. പാലായിലെ ക്രിസ്ത്യൻ
കുടുംബത്തിൽ ജനിച്ച റിമി എന്ത്കൊണ്ട് കന്യാസ്ത്രീയായില്ല എന്ന ചോദ്യം പലരും ചോദിക്കാറുമുണ്ട്. ഇപ്പോൾ ആ കാര്യത്തെ പറ്റി താരം തുറന്ന് പറയുകയാണ്. പത്താം ക്ലാസ്സ് വരെ താൻ സ്ഥിരമായി എല്ലാ കുർബ്ബാനകളിലും പങ്കെടുക്കുന്ന വ്യക്തിയായിരുന്നുവെന്നും
പള്ളിയിൽ കൊയർ പാടുന്ന ഗായക സംഘത്തിലുമുണ്ടായിരുന്നു. സഭയിൽ ചേരാനുള്ള തീരുമാനം ഒമ്പതാം ക്ലാസ്സ് വരെ മനസ്സ്സിലുണ്ടായിരുന്നു എന്നാൽ പത്താംക്ലാസിൽ വിളിച്ചാൽ മതിയെന്ന് സിസ്റ്റർമാരെ അറിയുകയും ചെയ്തു. പിന്നീട് അവർ വിളിച്ചപ്പോൾ
തനിക്ക് കന്യസ്ത്രീയാകാൻ ഇപ്പോൾ കഴിയില്ലെന്നും പാട്ടിലൊക്കെ ശ്രദ്ധിക്കട്ടെ എന്നാണ് താൻ മറുപടി കൊടുത്തത് അത് കൊണ്ട് സഭ രക്ഷപെട്ടെന്നും മറിച്ച് താൻ സഭയിൽ ചേർന്നിരുന്നേൽ മഠം പൊളിച്ചു വെളിയിൽ ചാടുമായിരുന്നു
എന്നും താരം പറയുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ റിമി ആരാധകർക്കായി ഇൻസ്റ്റാഗ്രാം പോസ്റ്റുകളും പങ്കുവെക്കാറുണ്ട്. 2008 ഏപ്രിലിൽ വിവാഹം കഴിച്ച താരം 11വർഷത്തിന് ശേഷം ബന്ധം ഉപേക്ഷിച്ചിരുന്നു.
ഇരുവരുടെയും വേർപിരിയൽ എല്ലാവരെയും ഞെട്ടിച്ചിരുന്നു, വിവാഹ മോചനത്തിന് ശേഷവും താരം അവതരണ രംഗത്തും പിന്നണി ഗായക രംഗത്തും സജീവമാണ്.
Leave a Reply