ഓടിനടന്നു സിനിമ ചെയ്യാൻ താല്പര്യമില്ല.. ഇന്റിമേറ്റ് സീനുകളിൽ കംഫർട് അല്ല, .. നമിത പ്രമോദ് മനസുതുറന്നത്

in post

ഒരു വർഷത്തിൽ ഇത്രയധികം പടങ്ങൾ ചെയ്യാമെന്ന് ആരോടും വാക്ക് നൽകിയിട്ടില്ലെന്ന് നടി നമിത പ്രമോദ്. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് താരം സിനിമ ജീവിതത്തെക്കുറിച്ച് സംസാരിച്ചത്. ഏതൊരു അഭിനേതാവിനും അവർ അവരിലേക്ക് വരുന്ന

ചിത്രങ്ങളിൽ നിന്ന് മാത്രമായി തിരഞ്ഞെടുക്കാൻ സാധിക്കുകയുള്ളൂ. തന്റെ അടുത്തേക് വരുന്ന സിനിമകളാണ് ചെയ്യുന്നത്. അതേസമയം ഒരു വർഷത്തിൽ ഇത്ര പടങ്ങൾ ചെയ്യാമെന്ന് ആർക്കും വാക്ക് കൊടുത്തിട്ടൊന്നുമില്ലെന്നും നമിത പറയുന്നു. വർഷത്തിൽ ഇത്രയധികം


സിനിമകൾ ചെയ്യണമെന്ന് ആഗ്രഹമുള്ള ഒരു അഭിനേതാവ് അല്ല. ഓടിനടന്ന എല്ലാ മാസവും തനിക്ക് സിനിമ ചെയ്യേണ്ട ആവശ്യമില്ല. അല്ലെങ്കിൽ മൂന്നുമാസത്തിൽ മൂന്നു സിനിമ ചെയ്യണമെന്ന് ഒരു ആഗ്രഹവുമില്ല. കഥ കേട്ട് കൺവിൻസ് ആയാൽ മാത്രം അഭിനയിക്കുന്ന ഒരാളാണ് ഞാൻ.

വേണ്ടെന്നു കരുതി മാറ്റിവെച്ച സിനിമകൾ ഒരുപാടുണ്ട്. ആ സിനിമകളിൽ രാജ പരാജയപ്പെട്ടവന്‍ വിജയിച്ചവയുമുണ്ട് ജയിച്ച സിനിമ കാണുമ്പോൾ അത് ചെയ്യാമായിരുന്നു എന്ന് തോന്നുന്ന ഒരാളല്ല താനെന്നും, സിനിമയെന്നത് കമ്പ്ലീറ്റ് അവോയ്ഡ് ചെയ്തു കഴിഞ്ഞാൽ പിന്നെ അതിനെപ്പറ്റി

താൻ ചിന്തിക്കാറില്ലന്നും നമിത പറയുന്നു. സിനിമകളിൽ ഒരു പരിധിവരെ മാത്രമേ ഇന്റിമേറ്റ് സീനുകളിൽ തൻ കംഫോര്‍ട്ട് ആയിട്ടുള്ളൂ എന്നും അതുകൊണ്ട് അവരോട് സ്ക്രിപ്റ്റ്ൽ മാറ്റം കൊണ്ടുവരാൻ പറയാൻ പറ്റില്ല, അതുകൊണ്ട് അത്തര രംഗങ്ങൾ ഉള്ള സിനിമകൾ ഒഴിവാക്കാറുണ്ട് എന്നും നടി പറയുന്നു.

ALSO READ സിംപിൾ ഡ്രസ്സിൽ കയ്യടി നേടി ഹണി റോസ്…🥰😍 പഴയ വൈറൽ ഫോട്ടോസ് കാണാം…

Leave a Reply

Your email address will not be published.

*