ഒളിമ്പിക്സ് മെഡൽ ജേതാവിനോടൊപ്പം ബാഡ്മിന്റൺ കളിച്ച് പ്രിയതാരം ദീപിക.👌😍 വീഡിയോ വൈറൽ…

in post

ഇന്ത്യയുടെ ഇതിഹാസ ബാഡ്മിന്റൺ താരമാണ് പ്രകാശ് പടുകൊനെ. 1980 കളിൽ ലോകത്തിലെ ഒന്നാം നമ്പർ ബാഡ്മിന്റൺ താരമായിരുന്നു പ്രകാശ്. കായിക ലോകത്തിലെ സംഭാവനക്ക് അർജുന അവാർഡ്, പത്മശ്രീ അവാർഡ് ലഭിച്ച പ്രകാശ് പടുകൊനെ പിന്നീട് കോച്ച് എന്ന നിലയിലും തിളങ്ങി നിന്നിട്ടുണ്ട്. ഇന്ത്യൻ ജനത വാഴ്ത്തുന്ന പ്രകാശ് പടുകൊന്നയുടെ മകളാണ് ബോളിവുഡ് താരസുന്ദരി ദീപിക പടുകൊനെ.

നിലവിൽ ബോളിവുഡിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിയാണ് ദീപിക. അഭിനയം കൊണ്ടും ആരെയും മയക്കുന്ന ശരീരസൗന്ദര്യം കൊണ്ട് ഒരുപാട് ആരാധകരെ അഭിനയജീവിതത്തിൽ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അനശ്വരമാക്കാൻ ദീപികക്ക് സാധിച്ചിട്ടുണ്ട്.

നടി എന്ന നിലയിലും പ്രൊഡ്യൂസർ എന്ന നിലയിലും മോഡൽ എന്ന നിലയിലും താരം തിളങ്ങി നിൽക്കുന്നു. 2018 ൽ ലോകത്തിലെ ഏറ്റവും ഇൻഫ്ലുവൻസർ പേഴ്സൺ എന്ന നിലയിൽ 100 പേരിൽ ഒരാളായി താരത്തെ തിരഞ്ഞെടുത്തിരുന്നു. ബോളിവുഡിൽ ഒരു സമയത്ത് ഏറ്റവും കൂടുതൽ വേതനം കൈപ്പറ്റുന്ന താരമായിരുന്നു ദീപിക. താരമിന്നും സിനിമാ ലോകത്ത് സജീവമായി നിലകൊള്ളുന്നു.

സോഷ്യൽ മീഡിയയിലെ താരം സജീവമാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന നടിമാരിലൊരാളാണ് താരം. 60 മില്യൺ ആരാധകരാണ് താരത്തെ ഇഷ്ടമാണെങ്കിൽ മാത്രം ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളൊക്കെ സോഷ്യൽ മീഡിയയിൽ വൈറൽ വിഷയമാണ്.


താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നത്. ഒളിമ്പിക് മെഡൽ ജേതാവ് പി വി സിന്ധു നോടൊപ്പം ബാഡ്മിന്റൺ കളിക്കുന്ന ഫോട്ടോയും വീഡിയോയും ആണ് തരം ആരാധകർക്ക് വേണ്ടി പങ്കുവെച്ചത്. കാളറി കുറക്കാൻ വേണ്ടി കളിക്കുന്നു എന്ന ക്യാപ്ഷൻ ആണ് താരം ഫോട്ടോകൾക്ക് നൽകിയിട്ടുള്ളത്. ഫോട്ടോകളും വീഡിയോകളും വൈറലായി പ്രചരിക്കുന്നു.

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ബാഡ്മിന്റൺ താരങ്ങളിലൊരാളാണ് പി വി സിന്ധു. ഒളിമ്പിക് മത്സരത്തിൽ രണ്ട് വ്യക്തിഗത മെഡലുകൾ നേടിയ രണ്ടുപേരിൽ ഒരാളാണ് താരം. 2019 ലെ ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ ജേതാവാണ് താരം. ഈ നേട്ടം കൈവരിച്ച ഇന്ത്യയിലെ ഏക വനിതയാണ് പി വി സിന്ധു. കായിക ജീവിതത്തിൽ എണ്ണമറ്റ അവാർഡുകൾ താരത്തിനു ലഭിച്ചിട്ടുണ്ട്.

ഈ പി വി സിന്ധുനോടൊപ്പം ആണ് ദീപിക പദുകോണ ബാഡ്മിന്റൺ പ്രാക്ടീസ് ചെയ്തത്. അഭിനയത്തോടൊപ്പം തന്നെ ശരീരം ഫിറ്റ്നസും കൂടുതൽ ശ്രദ്ധിക്കുന്ന താരമാണ് ദീപിക. അതുകൊണ്ടുതന്നെ ബോളിവുഡിലെ ഏറ്റവും സുന്ദരിയായ നടിമാരിൽ ഒരാളായി താരം എന്നും നിലനിൽക്കുന്നു. സിനിമാ ജീവിതത്തിലേക്ക് കടന്നു വന്ന് വർഷങ്ങളായെങ്കിലും ഇന്നും പുതുമുഖ നടിമാർകൊപ്പം കട്ടക്ക് മത്സരിക്കാൻ താരത്തിന് സാധിക്കുന്നുണ്ട്.

ALSO READ വാഴയിലയിൽ ചുറ്റിവരിഞ്ഞ് അശ്വിനി.. ഇത് ഒരു അപൂർവ കുല ആണല്ലോ എന്ന് കമന്റ്സ്,, വാഴത്തോട്ടത്തിൽ കണ്ട വന ദേവതയുടെ ചിത്രങ്ങൾ വൈറൽ ..

Leave a Reply

Your email address will not be published.

*