ഒറ്റയ്ക്ക് താമസിക്കണമെന്ന് പറഞ്ഞപ്പോൾ അപ്പൻ സമ്മതിച്ചില്ല, ഒടുവിൽ : തുറന്നുപറഞ്ഞ് അന്ന ബെൻ

in post

കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച് താരമാണ് അന്ന ബെൻ. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകശ്രദ്ധ നേടിയെടുക്കാൻ സാധിച്ചു. പിന്നീട് മലയാളത്തിൽ ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമാവുകയും ചെയ്തു.

ഹെലൻ, തൃശങ്കു, കാപ്പ, കുമ്പളങ്ങി നൈറ്റ്സ്,സാറാസ് തുടങ്ങിയ ഒരുപിടി നല്ല ചിത്രങ്ങളിൽ താരം ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. തമിഴിലും ഇപ്പോൾ തിളങ്ങിക്കൊണ്ടിരിക്കുകയാണ്. തിരക്കഥാകൃത്ത് ആയ ബെന്നി പി നായരമ്പലത്തിന്റെ മകൾ കൂടിയാണ് അന്ന.


കലാ കുടുംബത്തിൽ നിന്ന് തന്നെയാണ് അന്നയുടെയും സിനിമയിലേക്കുള്ള വരവ്. അച്ഛനും അമ്മയും അനിയത്തിയും ആണ് ഏറ്റവും വലിയ സപ്പോർട്ട് എന്ന ഒരുപാട് അഭിമുഖങ്ങളിൽ അന്ന തന്നെ മനസ്സ് തുറന്നിട്ടുണ്ട്. ധന്യ വർമ്മയ്ക്ക് നൽകിയ

അഭിമുഖത്തിലൂടെ താരം ഒറ്റയ്ക്ക് താമസിക്കാൻ തീരുമാനിച്ചതിനെക്കുറിച്ച് തുറന്നു പറയുകയാണ്. എപ്പോഴും ഇൻഡിപെൻഡൻസ് ആയി ജീവിക്കാൻ ഇഷ്ടപ്പെടുന്ന ഒരാളായിരുന്നു എന്നും സിനിമയിൽ സജീവമായതിനുശേഷം സാമ്പത്തികമായി മെച്ചപ്പെട്ടതോടുകൂടി ഒറ്റയ്ക്ക്

താമസിക്കാനുള്ള ആഗ്രഹം വീട്ടുകാരുടെ പ്രകടിപ്പിച്ചിരുന്നു എന്നും അച്ഛൻ ഒരുപാട് എതിർത്തിട്ടുണ്ടായിരുന്നു എന്നും പക്ഷേ അമ്മയോട് ഒരു കണക്കിന് പറഞ്ഞ് സമ്മതിപ്പിച്ചു എന്നും അന്ന പറയുന്നു. തന്റെ കാര്യങ്ങൾ ഒറ്റയ്ക്ക് നോക്കി നടത്താൻ ഒരുപാട് ഇഷ്ടപ്പെടുന്ന ആളായിരുന്നു,

തന്റെ അമ്മ കുടുംബത്തിലെ മൂത്ത പെൺകുട്ടിയാണ്. അമ്മ തന്നെയാണ് അമ്മയുടെയും ഇളയ അനിയത്തിമാരുടെയും കാര്യങ്ങൾ നോക്കിയിരുന്നത്. അമ്മയെപ്പോലെ ഇൻഡിപെൻഡൻസ് വുമൺ ആയി ജീവിക്കണമെന്ന് എപ്പോഴും താൻ ആഗ്രഹിച്ചിട്ടുണ്ട് എന്നും മനസ്സുതുറന്നു.

ALSO READ ഹലോ സിനിമയിലെ നായികാ പാർവതി മിൽട്ടന്റെ ഇപ്പോഴത ജീവിതം ഏവരെയും ഞെട്ടിക്കുന്നത്

Leave a Reply

Your email address will not be published.

*