ഒരു നോമ്പ് പോലും മുഴുവൻ എടുത്തിട്ടില്ല, ഭക്ഷണം കഴിക്കാതെ ഇരിക്കുന്നത് ബുദ്ധിമുട്ടാണ്, അനാർക്കലി മരിക്കാർ തുറന്നു പറയുന്നു

in post

മലയാള സിനിമയിലെ മുൻനിര നായിക നടിയാണ് അനാർക്കലി മരിക്കാർ. ഒരുപാട് വർഷത്തോളമായി സിനിമാ മേഖലയിൽ താരം സജീവമാണ്. ഓരോ കഥാപാത്രങ്ങളിലൂടെയും ആയിരക്കണക്കിന് ആരാധകരെ ആണ് താരം നേടുന്നത്. ഓരോ വേഷങ്ങളും വളരെ മ കച്ച രീതിയിൽ താരം കൈകാര്യം ചെയ്യുന്നതും ശ്രദ്ധേയമാണ്. തുടക്കം മുതൽ ഇതുവരെയും മികവുകൾ ആണ് താരം ആരാധകർക്കു മുന്നിൽ വച്ചത്.

2016 ൽ പുറത്തിറങ്ങിയ ആനന്ദം എന്ന ക്യാമ്പസ് റൊമാന്റിക് ഫിലിമിൽ വലിയ ശ്രദ്ധേയമായ കഥാപാത്രം ആണ് താരം അവതരിപ്പിച്ചത്. ആദ്യ സിനിമയിലെ അഭിനയം തന്നെ വളരെ മികച്ച രൂപത്തിൽ താരം അവതരിപ്പിച്ചത് കൊണ്ട് തന്നെ പിന്നീട് ഒരുപാട് സിനിമകളിലേക്ക് താരത്തിന് അവസരം ലഭിക്കാൻ കാരണമായി. ഓരോ സിനിമകളും താരം വളരെ ആത്മാർത്ഥതയോടെ കൈകാര്യം ചെയ്യുകയും ചെയ്തു.

പൃഥ്വിരാജ് നായകനായി എത്തിയ വിമാനം ആസിഫലി നായകനായെത്തിയ മന്ദാരം എന്നീ സിനിമകളിലും താരത്തിന് അഭിനയം വളരെ ശ്രദ്ധേയമായിരുന്നു. തന്നിലൂടെ കടന്നു പോയ കഥാപാത്രങ്ങളെ ഓരോന്നും വളരെ മികച്ച രൂപത്തിൽ അവതരിപ്പിച്ചു കൊണ്ട് വലിയ ആരാധക വൃന്ദത്തെ വളരെ ചുരുങ്ങിയ കാലഘട്ടത്തിനുള്ളിൽ നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട് എന്നത് ഉറപ്പിച്ചു പറയാൻ കഴിയുന്ന തെളിവുകൾ ആണിവ.

പാർവതി തിരുവോത്ത് ആസിഫലി ടോവിനോ തോമസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഉയരെ എന്ന സിനിമയിലെ താരത്തിന്റെ വേഷത്തിനും നിറഞ്ഞ കയ്യടി പ്രേക്ഷകർ നൽകിയിരുന്നു. വളരെ ചെറിയ സ്ക്രീൻ ടൈം ആണെങ്കിലും തന്റെ ഇടം അടയാളപ്പെടുത്തിയാണ് താരം ആ സിനിമയും പൂർത്തീയാക്കിയത്. അതുകൊണ്ട് തന്നെ ഭാവിയിൽ മികച്ച ഒരുപാട് സിനിമകളുടെ ഭാഗമായി താരത്തെ നമുക്ക് കാണാൻ സാധിക്കുമെന്നത് ഉറപ്പാണ്.

സിനിമ അഭിനയ മേഖലയെ പോലെ തന്നെ മോഡലിംഗ് രംഗത്തും താരം സജീവമാണ്. താരം ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ടുകൾ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. ഏതു വേഷവും നിഷ്പ്രയാസം താരത്തിന് അഭിനയിക്കാൻ സാധിക്കുന്നത് പോലെ തന്നെ ഏതുതരത്തിലുള്ള ഡ്രസിലും വളരെ മനോഹരിയാണ് താരത്തെ കാണപ്പെടാറുള്ളത്. മികച്ച അഭിപ്രായങ്ങളാണ് താരത്തിന് ലഭിക്കാറുണ്ട്.

ഇപ്പോൾ താരത്തിന്റെ റംസാൻ, പെരുന്നാൾ അനുഭവങ്ങൾ ആണ് താരം പങ്കുവെക്കുന്നത്. തനിക്ക് ഒരിക്കൽ പോലും നോമ്പ് മുഴുവൻ എടുക്കാൻ സാധിച്ചിട്ടില്ല എന്നാണ് താരം പറയുന്നത്. ഇതുവരേയും മുഴുവൻ നോമ്പ് എടുത്തിട്ടില്ല എന്നും ഇപ്രാവശ്യം എടുക്കണമെന്ന് ആലോചിച്ചു പക്ഷെ നടന്നില്ലഎന്നും താരം പറഞ്ഞു. ഒരു നോമ്പ് പോലും മുഴുവൻ എടുത്തിട്ടില്ലഎന്നും താരം പറയുന്നുണ്ട്.

ഭക്ഷണം കഴിക്കാതെ ഇരിക്കുന്നതാണ് ബുദ്ധിമുട്ട് എന്നും വെള്ളം കുടിക്കാതെ ഇരിക്കുന്നത് പ്രശ്‌നമല്ല. പക്ഷെ ഭക്ഷണം കഴിക്കാതെ ഇരിക്കാൻ പറ്റില്ല എന്നും താരം പറഞ്ഞത് വലിയ അത്ഭുതത്തോടെയാണ് പ്രേക്ഷകർ കേട്ടത്. റംസാൻ ചെറുപ്പത്തിൽ ആയിരുന്നു കുറച്ച് കൂടി രസം എന്നും പെരുന്നാളിന് കസിൻസിനൊപ്പം പുറത്ത് പോകുന്നതും പെരുന്നാൾ ദിവസം വീടൊക്കെ വൃത്തിയാക്കുന്നതുമായ നല്ല ഓർമകൾ താരം ഓർത്തെടുക്കുന്നുണ്ട്.

ALSO READ മലയാളത്തിലെ പ്രമുഖ നിർമ്മാതാവിനെ നടി തൃഷ വിവാഹം കഴിക്കുന്നു.. പുറത്തുവരുന്ന റിപോർട്ട് ഇങ്ങനെ .. കാണുക ..

ഉമ്മയാണ് വീട് വൃത്തിയാക്കുക. പക്ഷെ സാധനം വാങ്ങാൻ ഞാനാണ് പോകുന്നത് എന്നും താരം തുറന്നു പറഞ്ഞു. പെരുന്നാൾ എന്റെ വീട്ടിൽ ആഘോഷിക്കുന്നത് കുറഞ്ഞു എന്നും താരം പറയുന്നുണ്ട്. മാത്രമല്ല നോമ്പില്ലെങ്കിലും നോമ്പ് തുറക്കാൻ പോകും എന്നും ഇഫ്താർ സമയത്താണ് നമ്മുടെ കുടുംബത്തിൽ ഇത്രയേറെ ആളുകൾ ഉണ്ടെന്ന് മനസിലാവുന്നത് എന്നും താരം വ്യക്തമാക്കി. എന്തായാലും വളരെ പെട്ടന്നാണ് വാക്കുകൾ വൈറലായത്.

Leave a Reply

Your email address will not be published.

*