ഒരു കോടി അടിച്ചത് പ്രാരാബ്ധങ്ങൾക്കിടയിൽ ലോട്ടറിക്കട തുടങ്ങിയ ഗംഗാധരേട്ടന്.. അപൂർവ്വ നേട്ടം !! “വേലി തന്നെ വിളവ് തിന്നെന്ന്” കൂട്ടുകാർ..

in post

ഭാഗ്യം ഏതു വഴിക്കാണ് വരുന്നത് എന്ന് പറയാൻ സാധിക്കില്ല. അത് ഭാഗ്യം നല്കുന്നവർക്കും ലഭിക്കും. സാധാരണ ലോട്ടറി കടകളിൽ വിറ്റു പോകാത്ത ടിക്കറ്റിന്‌ ഒന്നാം സമ്മാനം അടിക്കുന്നത് വിരളമായി സംഭവിക്കുന്ന കാര്യമാണ്. എന്നാൽ അങ്ങിനെ ഒരു അപൂർവ്വ സംഭവമാണ് കോഴിക്കോട് ജില്ലയിൽ അത്തോളിയിൽ സംഭവിച്ചിരിക്കുന്നത്.

വിറ്റഴിക്കാത്ത ലോട്ടറി ടിക്കറ്റിന്റെ രൂപത്തിൽ ഭാഗ്യം വന്നതിന്റെ സന്തോഷത്തിലാണ് ലോട്ടറി ഏജന്റ് വെല്ലൂർ ശ്രീഗംഗയിൽ എൻ കെ ഗംഗാധരൻ. വിറ്റുപോകാത്ത ലോട്ടറി ടിക്കറ്റിന്റെ രൂപത്തിലാണ് ഗംഗാധരേട്ടന് ഭാഗ്യം ലഭിച്ചത്. സംസ്ഥാന സർക്കാരിന്റെ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ ഗംഗാധരേട്ടന്റെ കടയിൽ വിറ്റുപോകാത്ത ടിക്കറ്റിന് ഇന്നലെ ലഭിക്കുകയിരുന്നു.

ബുധനാഴ്ച ഉണ്ടായിരുന്ന നറുക്കെടുപ്പിലാണ് ഭാഗ്യം ഗംഗാധരേട്ടനെ തേടിയെത്തിയത്. വൈകുന്നേരത്തോടെ വിവരം അറിഞ്ഞെങ്കിലും ബാങ്ക് സമയം കഴിഞ്ഞതിനാൽ വിവരം ഗംഗാധരേട്ടൻ ആരോടും വെളിപ്പെടുത്തിയില്ല. ലോട്ടറി അടിച്ച വിവരം ഗംഗാധരൻ വെളിപ്പെടുത്താതിരുന്നത് ടിക്കറ്റ് സുരക്ഷിതമാകില്ലെന്ന പേടികൊണ്ടായിരുന്നു.

ഇന്ന് രാവിലെ എസ്ബിഐ അത്തോളി ശാഖയിൽ ടിക്കറ്റ് നൽകിയ ശേഷമാണ് വിവരം ഗംഗാധരൻ വീട്ടിലും കൂട്ടുകാരോടും പറയുന്നത്. അത്തോളി ഗ്രാമപ്പഞ്ചായത്ത് ഓഫീസിന് സമീപമാണ് ഗംഗാധരന്റെ ഉടമസ്ഥതയിലുള്ള ദേവിക സ്റ്റോർ എന്ന ലോട്ടറി സ്ഥാപനം. പ്രാരാബ്ധങ്ങൾക്കിടയിൽ ദൈവം അനുഗ്രഹിച്ച സന്തോഷത്തിലാണ് ഗംഗാധരേട്ടൻ.


ഈ നറുക്കെടുപ്പിൽ തന്നെ ഇവിടെ നിന്ന് വിറ്റ ടിക്കറ്റിന് 6 പേർക്ക് 5000 രൂപ വീതം സമ്മാനം ലഭിച്ചു എന്ന അത്ഭുതവും ഇന്നലെ സംഭവിച്ചു. കോഴിക്കോട് അത്തോളി റൂട്ടിൽ 33 വർഷം ബസ് കണ്ടക്ടറായിരുന്നു ഗംഗാധരൻ. പ്രായം കൂടി വന്നപ്പോൾ ബസ്സിൽ പോകുന്നത് നിർത്തി. പിന്നീട് മക്കളുടെ നിർദ്ദേശപ്രകാരമാണ് ഗംഗാധരൻ ഒരു ലോട്ടറി കട ഇടുന്നതിനെക്കുറിച്ചു ചിന്തിച്ചത്.

കഴിഞ്ഞ നാല് വർഷമായി അത്തോളിയിൽ സ്റ്റേഷനറി കടയും ലോട്ടറി കച്ചവടവും നടത്തിവരികയാണ് ഗംഗാധരേട്ടൻ. നാല് വർഷത്തിനിടെ ഇതാദ്യമായാണ് ഇവിടെ നിന്ന് സമ്മാനം അടിക്കുന്നത്. സന്തോഷ വാർത്ത കൂട്ടുകാരോട് പറഞ്ഞപ്പോൾ “വേലി തന്നെ വിളവ് തിന്നല്ലോ ” എന്ന് അവർ തമാശ രൂപേണ പറഞ്ഞെന്ന് ഗംഗാധരേട്ടൻ പറഞ്ഞു..

ALSO READ ക്യൂട്നെസ്സ് ഓവർലോഡഡ്…. മലയാളത്തിന്റെ ക്യൂട്ട് റാണി മാളവികയുടെ മനം കവരും ഫോട്ടോസ്

Leave a Reply

Your email address will not be published.

*