ഒരുപാട് നിമിഷങ്ങളിൽ ഈ ജീവിതം തന്നെ വേണ്ട എന്ന് തോന്നിപോയിട്ടുണ്ട് ആ സമായങ്ങളിലൊക്കെ ബലമായത് ഇവരാണ് ; അമ്പിളി ദേവി

in post

ഒരുകാലത്ത് സിനിമയിലും സീരിയലിലും സജീവമായിരുന്ന നടിയായിരുന്നു അമ്പിളി ദേവി. ആദ്യകാലത്ത് നടി ചെയ്ത കഥാപാത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇടയ്ക്ക് അഭിനയത്തിൽ നിന്നും അമ്പിളിമാറി നിന്നിരുന്നു, അതിൻറെ കാരണം നടിയുടെ വ്യക്തി

ജീവിതത്തിൽ ഉണ്ടായ ചില പ്രശ്‌നങ്ങളാണ്. ഇത് അമ്പിളി തന്നെ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരുന്നു.
ഇപ്പോൾ അതിൽ നിന്നെല്ലാം കരകയറി വരുകയാണ് അമ്പിളി. പഴയതുപോലെ അഭിനയത്തിലും സജീവമായി. തൻറെ മാറ്റത്തിന് മക്കൾ വലിയൊരു

കാരണമാണെന്ന് അമ്പിളി പറഞ്ഞിട്ടുണ്ട്. എത്ര സങ്കടം ഉണ്ടെങ്കിൽ പോലും അവരുടെ കളിയും ചിരിയും കാണുമ്പോൾ എല്ലാം മറന്നു പോകും. ഇപ്പോഴിതാ ഇളയ മകന്റെ പിറന്നാൾ ദിനത്തിൽ അമ്പിളി പങ്കുവെച്ച വീഡിയോ ആണ് വൈറൽ ആവുന്നത്.

എനിക്ക് ഒരുപാട് സന്തോഷമുള്ള ദിവസമാണ് ഇന്ന്, ജീവിതത്തിൽ ഒരുപാട് വിഷമങ്ങൾ ഉണ്ടായപ്പോഴും ജീവിതം തന്നെ വേണ്ട എന്ന് തോന്നിപ്പോയ ഒരുപാട് നിമിഷങ്ങൾ ഉണ്ട് , അപ്പോഴൊക്കെ ബലമായത് മക്കളാണെന്ന് നടി പറയുന്നു. നിരവധി പേരാണ് അജുകുട്ടന്

പിറന്നാൾ ആശംസകൾ അറിയിച്ച് എത്തിയത്. നവംബർ 20ന് ആണ് അമ്പിളിയുടെ രണ്ടാമത്തെ മകൻ ജനിച്ചത്. ഇതേക്കുറിച്ച് ഇപ്പോൾ പങ്കുവെച്ച വീഡിയോയിൽ താരം പറയുന്നുണ്ട് . നേരത്തെ തന്റെ മക്കളെ കുറിച്ച് പറഞ്ഞ് അമ്പിളി എത്തിയിരുന്നു.

അതേസമയം നിരവധി ചിത്രത്തിലും ഈ നടി അഭിനയിച്ചു. എങ്കിലും സീരിയലിലൂടെയാണ് ഈ താരം ശ്രദ്ധിക്കപ്പെട്ടത്. അമ്പിളി ദേവി 2005ൽ മികച്ച ടെലിവിഷൻ നടിയ്ക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് നേടിയിരുന്നു.

ALSO READ ഒളിമ്പിക്സ് മെഡൽ ജേതാവിനോടൊപ്പം ബാഡ്മിന്റൺ കളിച്ച് പ്രിയതാരം ദീപിക.👌😍 വീഡിയോ വൈറൽ…

Leave a Reply

Your email address will not be published.

*