ഒരുപാട് തവണ നോ പറഞ്ഞു ഒടുവിൽ സമ്മതം മൂളി : പുതിയ വിശേഷവുമായി മേതിൽ ദേവിക

in post

സിനിമയിലേക്കുള്ള വരവറിയിച്ച് മേതിൽ ദേവിക. നടൻ മുകേഷിന്റെ മുൻ ഭാര്യയും നർത്തകിയുമായ ദേവിക അഭിനേരംഗത്ത് ഒരു കൈ നോക്കാനുള്ള ഒരുക്കത്തിലാണ്. വർഷങ്ങൾക്കു മുൻപ് തന്നെ സിനിമയിൽ നിരവധി അവസരങ്ങൾ ദേവികക്ക് വന്നിട്ടുണ്ടായിരുന്നു.

അന്നൊക്കെ നൃത്തമാണ് ജീവിതം എന്ന് ഉറച്ച വിശ്വാസത്തിൽ പല സിനിമകൾക്കും നോ പറഞ്ഞു. സംവിധായകനായ വിഷ്ണുവിന്റെ ഏറ്റവും പുതിയ ചിത്രത്തിലൂടെയാണ് ദേവിക അഭിനയരംഗത്ത് എത്തുന്നത്. ദേവികയിൽ ഒരു ഇരുത്തം വന്ന അഭിനയത്രിയാണ് കണ്ടതെന്ന് വിഷ്ണു മോഹനും പറയുന്നു.

പരിചിതമായ എന്നാൽ സ്ക്രീനിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു പുതുമുഖത്തിനുള്ള അന്വേഷണത്തിലൂടെയാണ് ദേവികയെ കണ്ടെത്തിയത്. ഏറ്റവും പുതിയ ചിത്രത്തിൽ ബിജു മേനോന്റെ നായികയുടെ വേഷത്തിലാണ് താരമെത്തുന്നത്.

നിരവധി നൃത്തവേദികളിൽ നൃത്തം ചെയ്ത പ്രേക്ഷകശ്രദ്ധ നേടിയെടുത്ത ദേവികയുടെ ആദ്യചിത്ര പുറത്തിറങ്ങുന്നതും കാത്ത് ആരാധകരും കാത്തിരിക്കുകയാണ്.താരത്തിന്റെ സൗകര്യം മാനിച്ചും മറ്റുകാര്യങ്ങൾക്ക് തടസ്സം ഉണ്ടാക്കാൻ ഷൂട്ടിംഗ് പ്ലാൻ ചെയ്തിരിക്കുന്നത്.

ഇതൊക്കെയാണ് ഈ ചിത്രത്തിന് സമ്മതം മൂലം കാരണമെന്ന് ദേവിക പറയുന്നു. നൃത്തവേദികളിൽ നിന്ന് വളരെ വ്യത്യാസം സിനിമ അഭിനയത്തിൽ ഉണ്ടെങ്കിലും ക്യാമറയ്ക്ക് മുന്നിൽ പേടിയൊന്നും തോന്നിയിട്ടില്ലെന്നും ദേവിക പറയുന്നു.

ALSO READ സംസ്ഥാന അവാർഡ് കിടിയ നായിക. ഇപ്പോഴത്തെ ലുക്ക് കണ്ടോ? 🥰🔥അത്ഭുതപ്പെട്ട് ആരാധകലോകം…. വെറൈറ്റി ഫോട്ടോസ് പങ്കുവെച്ച് പ്രിയതാരം

Leave a Reply

Your email address will not be published.

*