ഒരിക്കലും വാർക്കപണിക്ക് ഞാൻ പോകില്ല എന്റെ കൈയ്യിൽ ആവശ്യത്തിന് ഡിഗ്രികളുണ്ട്- സാബുമോൻ

in post

സാബുമോൻ അബ്ദുസമദ് എന്ന തരികിട സാബുവിനെ അറിയാത്ത മിനി സക്രീൻ പ്രേക്ഷകർ വിരളമായിരിക്കും. നിരവധി വിവാദങ്ങളിൽ പെട്ടിട്ടുള്ള സാബു നടനായും അവതാരകനുമായുമെല്ലാം പ്രേക്ഷകർക്ക് മുന്നിൽ എത്തിയിട്ടുണ്ട്. ബി​ഗ് ബോസ് സീസൺ വണ്ണിൽ വന്ന ശേഷമാണ് സാബുവിനെ പ്രേക്ഷകർക്ക് പ്രീയങ്കരനാക്കിയത്. ആ​ദ്യം വില്ലനായി ബാബുവിനെക്കരുതുന്നവർ

പോലും പിന്നീട് സാബുവിന്റെ സുഹൃത്തുക്കളായിമാറുകയാണ് സാബുമോന്റെ ഒരു അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഒരു 23 വര്ഷമായി ഞാൻ അവിടെ നിക്കുന്നു. എന്റെ കൂടെ കരിയർ തുടങ്ങിയ ആരും ഇന്ന് ഫീൽഡിൽ ഇല്ല. അതിന് അർഥം എന്നെ ഇഷ്ടപെടുന്ന കുറെ മനുഷ്യർ ഉണ്ടെന്നുള്ളതാണ്. എന്നെ ഇഷ്ടപെടാത്ത മനുഷ്യരും ഉണ്ട്. എനിക്ക് അവരോട് ഒരു വിഷയവുമില്ല.

എന്നെ ഇഷ്ടപെടുന്ന മനുഷ്യർ ഉള്ള ഇടത്തോളം കാലം ഞാൻ ഇവിടെ ഉണ്ടാകും. എന്റെ അളവ് അറിയുന്ന ആളുകൾ എന്നെ വിളിക്കുന്നിടത്തോളം ഞാൻ ഈ ഫീൽഡിൽ കാണും. അത് എന്ന് നിൽക്കുന്നോ ഞാൻ അടുത്ത പണി നോക്കി പോകും. വാർക്കപണിക്കൊന്നും ഞാൻ പോകില്ല. എന്റെ കൈയ്യിൽ അത്യാവശ്യം ഡിഗ്രിയുള്ള, തൊഴിൽ ഉള്ള ആളാണ്.

ഞാൻ പണി എടുത്തുജീവിക്കും. ജീവിതത്തിൽ ഒരിക്കലും പട്ടിണി കിടക്കില്ല എന്ന് അത്രയും കോൺഫിഡൻസ് എനിക്കുണ്ട്. എനിക്ക് ഭയങ്കര അഹങ്കാരം ഉള്ള ആളാണ് ഞാൻ. ഇത് കണ്ടിട്ട് എന്നെ വിളിക്കില്ല, എന്നൊക്കെ ആളുകൾ പറയാറുണ്ട്. ഈ പാരലൽ വേൾഡിലെ ആളുകൾ എന്നെ എന്ത് പറഞ്ഞാലും അതൊന്നും എന്നെ ബാധിക്കില്ല. എന്റെ അടുത്ത് നേരിട്ട് എന്ത് വരുന്നു

എന്ന് എനിക്ക് നോക്കിയാ മതി. എന്റെ ജീവിതം വളരെ പോസിറ്റിവ് ആയി വളരെ സമാധാനത്തോടെ സന്തോഷത്തോടെ പോകുന്ന ഒന്നാണ്. ഞാൻ ഉള്ള സ്ഥലത്ത് ഭയങ്കര രസമായി ജീവിക്കുന്ന ഒരാൾ ആണ് ഞാൻ. അത് സുഹൃത്തുക്കൾക്ക് ഒപ്പമോ, എന്റെ കുടുംബത്തിന് ഒപ്പമോ ഒക്കെ അങ്ങനെയാണ്. എനിക്ക് ഒരുപാട് ദുശീലങ്ങൾ ഒക്കെയുള്ള ആളുമാണ്.

ജീവിതം വളരെ ഹാപ്പി ആയി കൊണ്ടുപോവുക എന്നതാണ് എന്റെ രീതി തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ നിന്നും മലയാളത്തിൽ ബിരുദം പിന്നീട് തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്ന് നിയമ ബിരുദം കൂടാതെ ജേർണലിസം കോഴ്‌സും പഠിച്ചു. പഠനകാലത്തു യൂണിവേഴ്‌സിറ്റി കോളേജിനെ പ്രതിനിധികരിച്ചു കേരളാ യൂണിവേഴ്‌സിറ്റി യുവജനോൽസവത്തിൽ

കലപ്രതിഭ ജനപ്രീതി നേടിയ സൂര്യ ടിവിയിലെ തരികിട എന്ന ഒളിക്യാമറ പ്രോഗ്രാമിലൂടെ ടെലിവിഷൻ രംഗത്തേക്ക് തുടക്കം പിന്നീട് വെച്ചടികയറ്റമായിരുന്നു. ഈ പ്രോഗ്രാമിന്റെ വിജയം സാബുവിന് ഒരു ഇരട്ടപ്പേർ സമ്മാനിച്ച് തരികിട സാബുതുടർന്ന് ഏഷ്യാനെറ്റ് പ്ലസ് ചാനൽ തുടക്കത്തിൽ മലയാളം മാത്രമേ സംസരിക്കാൻ പാടുള്ളു എന്ന നിബന്ധനയുള്ള ലൈവ് ഷോ

ആയഅട്ടഹാസം അവതാരകനായി ഏറെ ജനശ്രദ്ധനേടി പിന്നീട് മഴവിൽ മനോരമയിൽ ടേക്ക് ഇറ്റ് ഈസി എന്ന ജനപ്രിയ പരിപാടി അവതരിപ്പിച്ചു. മഴവിൽ മനോരമയിൽ മിടുക്കി എന്ന പ്രോഗ്രാമിൽ ജഡ്ജ് ആയി പങ്കെടുത്തു. മമ്മൂട്ടി നായകനായ ഫയർമാൻ,അച്ഛാ ദിൻ,ദ്യാൻ ശ്രീനിവാസൻ നായകനായ അടി കപ്പ്യാരെ കൂട്ടമണി എന്ന ചിത്രത്തിലുൾപ്പെടെ നിരവധി സിനിമകളിൽ പ്രധാനപ്പെട്ട വേഷങ്ങൾ അവതരിപ്പിച്ചു

ALSO READ സെറ്റുസാരിയിൽ കിടിലൻ ലുക്കിൽ നടി സോന നായർ. എങ്ങനെ ആണേലും കാണുമ്പോൾ ആദ്യം കാണുമ്പോൾ ‘മ്മടെ കുന്നുമ്മൽ ശാന്തയെയാണ് ഓര്മ വരുന്നത് എന്ന് ആരാധകർ.. വൈറൽ വീഡിയോ

Leave a Reply

Your email address will not be published.

*