ഒരിക്കലും പ്രണയം വാങ്ങുവാൻ ആകില്ല, കാമുകൻ-കാമുകി പ്രൈസ് ടാഗ് കൊണ്ടു നടക്കുന്നില്ല: നിരീക്ഷണവുമായി സന്തോഷ് പണ്ഡിറ്റ്… അവരെ നഷ്ടപ്പെടുമ്പോൾ ആണ് അവരുടെ വില നാം മനസ്സിലാക്കുക.

in post

പ്രണയിക്കുന്നവർക്ക് കുറച്ചു അധികം ശ്രദ്ധ കൊടുക്കണമെന്നു സന്തോഷ് പണ്ഡിറ്റ്. എന്നാൽ, രാൾക്ക് വേണ്ടി നിങ്ങളുടെ സ്വന്തമായത് മൊത്തം ത്യജിക്കുന്നതിൽ പ്രണയം കാണരുതെന്നും മറിച്ച്, നിങ്ങളുടെ ത്യാഗങ്ങളെ ബഹുമാനിക്കുന്ന ഒരാളെ ആണ് പ്രണയിക്കുവാൻ കണ്ടെത്തേണ്ടതെന്നും പണ്ഡിറ്റ് പറയുന്നു.

പണ്ഡിറ്റിൻ്റെ പ്രണയ നിരീക്ഷണം
നാം പ്രണയിക്കുന്നവർക്ക് കുറച്ചു അധികം ശ്രദ്ധ കൊടുക്കണം ട്ടോ.. “care’ കുറഞ്ഞു എന്ന് തോന്നിയാൽ അവർ ബഹളം വെക്കണം എന്നില്ല, പക്ഷേ ബന്ധം തകർന്നാൽ അവർ പിന്നെ തീരെ മിണ്ടാതാകും.. ശ്രദ്ധിച്ചോ..


നിങ്ങൾക്ക് ഒരിക്കലും പ്രണയം വാങ്ങുവാൻ ആകില്ല. കാമുകൻ /കാമുകി ഒരു Price tag കൊണ്ടു നടക്കുന്നില്ല. കാരണം യഥാർത്ഥ പ്രണയം വിലമതിക്കാൻ ആകാത്തതാണ്. അവരെ നഷ്ടപ്പെടുമ്പോൾ ആണ് അവരുടെ വില നാം മനസ്സിലാക്കുക.

ഒരു കാമുകി/കാമുകൻ്റെ മുന്നിൽ ശ്രദ്ധ കിട്ടുവാൻ, ചുമ്മാ shine ചെയ്യുവാൻ ഒന്നും കാട്ടി കൂട്ടരുത്. കാരണം
സൂര്യനും ചന്ദ്രനും ഒരുമിച്ച് പ്രകാശിക്കാറില്ല. ഓരോരുത്തരും അവരവരുടെ സമയം കാത്തു നിന്നു പ്രകാശിക്കും. അതുപോലെ നമ്മളും നമ്മുടെ സമയം എത്തുന്നത് വരെ ക്ഷമയോടെ കർമം ചെയ്ത് കാത്തിരിക്കുക, പ്രകാശിക്കുക.
Live in peace,
Not in pieces..

സമാധാനത്തോടെ ജീവിക്കുക. വേറിട്ട് കഷ്ണങ്ങളായി ജീവിക്കരുത്. സ്നേഹം unconditional ആയി കൊടുത്താലേ , അത് ആരിൽ നിന്നും തിരിച്ച് കിട്ടൂ.. ഓർക്കുക..
(വാൽകഷ്ണം.. ഒരാൾക്ക് വേണ്ടി നിങ്ങളുടെ സ്വന്തമായത് മൊത്തം ത്യജിക്കുന്നതിൽ പ്രണയം കാണരുത്. മറിച്ച്,

നിങ്ങളുടെ ത്യാഗങ്ങളെ ബഹുമാനിക്കുന്ന ഒരാളെ ആണ് പ്രണയിക്കുവാൻ കണ്ടെത്തേണ്ടത്.)
എല്ലാവർക്കും പ്രണയ ആശംസകൾ..
Please comment by Santhosh Pandit (കോഴിക്കോടിന്റെ മുത്ത്, കേരളത്തിന്ടെ സ്വത്ത്, യുവതികളുടെ ചങ്ക്, etc.. പണ്ഡിറ്റിനെ പോലെ ആരും ഇല്ല)

ALSO READ നടി ഷക്കീലയ്ക്ക് വളർത്തു മകളുടെ മർദനം; ട്രേ കൊണ്ട് തലയ്ക്കടിച്ചു

Leave a Reply

Your email address will not be published.

*