ഒപ്പിടാന്‍ കുനിഞ്ഞപ്പോള്‍ വീട്ടമ്മയുടെ ചിത്രം മൊബൈലില്‍ പകര്‍ത്തിയതായി പരാതി; സഹകരണ ബാങ്ക് ജീവനക്കാരനെതിരെ കേസ്, പ്രതി ഒളിവില്‍

in post

പേപ്പറിൽ ഒപ്പിടാനായി കുനിഞ്ഞ വീട്ടമ്മയുടെ സ്വകാര്യ ഭാഗങ്ങൾ സഹകരണ ബാങ്ക് ജീവനക്കാരൻ മൊബൈൽ ക്യാമറയിൽ പകർത്തിയതായി പരാതി. കൂത്തുപറമ്പ് സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയിൽ കൂത്തുപറമ്പ് സഹകരണ അർബൻ ബാങ്ക് ജൂനിയർ ക്ലർക്ക് കൈവേലിക്കൽ സ്വദേശി ഷിജിനെതിരെ പോലീസ് കേസെടുത്തു.

ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുടിശിക നിവാരണത്തിന്റെ ഭാഗമായി യുവതിയുടെ ഭർത്താവിന് നോട്ടീസ് നൽകുന്നതിനായാണ് ബാങ്കിലെ ജീവനക്കാരായ രണ്ട് പേർ യുവതിയുടെ വീട്ടിലെത്തിയത്. ഈ സമയം ഭർത്താവ് വീട്ടിലുണ്ടായിരുന്നില്ല.

ഭർത്താവ് സ്ഥലത്ത് ഇല്ലാത്തതിനാൽ വീട്ടമ്മയോട് ഒപ്പിട്ട് നോട്ടീസ് കൈപ്പറ്റാൻ ബാങ്ക് ജീവനക്കാർ ആവശ്യപ്പെട്ടു. ജീവനക്കാർ നൽകിയ പേപ്പറിൽ വീട്ടമ്മ കുനിഞ്ഞ് നിന്ന് ഒപ്പിടുന്നതിനിടെ ഷിജിൻ വീട്ടമ്മയുടെ സ്വകാര്യ ഭാഗം തന്റെ മൊബൈൽ ക്യാമറയിൽ പകർത്തുകയായിരുന്നു.

മൊബൈൽ ഫോൺ ഓൺ ചെയ്ത് അമ്മയുടെ ദൃശ്യങ്ങൾ പകർത്തുന്നത് ശ്രദ്ധയിൽപെട്ട മകൾ ബഹളംവെക്കുകയും ബാങ്ക് ജീവനക്കാർ മൊബൈൽ ഉപേക്ഷിച്ച് ഓടിക്കളയുകയുമായിരുന്നു. പോലീസ് കേസെടുത്തതോടെ ഷിജിൻ ഒളിവിൽ പോയി.

ALSO READ എന്റെ ചെറുപ്പ കാലത്ത്.. കന്യക, അവിവാഹിത, ബോയ്ഫ്രണ്ട് ഇല്ലാത്തവൾ എന്നിങ്ങനെയുള്ള വേർതിരിവ് ഉണ്ടായിരുന്നു. ഇപ്പൊൾ എല്ലാരും ‘പേർസണൽ ലൈഫ്’ എന്ന രീതിലേക്ക് മാറി… സാമൂഹിക വ്യത്യാസത്തിൽ എ അഭിപ്രായം പറഞ്ഞു പ്രിയതാരം പൂജ ബേദി…

Leave a Reply

Your email address will not be published.

*