മലയാള ചലച്ചിത്രം മേഖലയിലെ ഒരു മികച്ച നാടിയായിരുന്നു കാവ്യ മാധവൻ. കാവ്യ മാധവന് ആരാധകർ ഉള്ള പോലെ തരങ്ങൾക്ക് ആരാധകർ ഉണ്ടോ എന്ന് തന്നെ സംശയമാണ്. ബാലതാരമായി വന്ന് ജനമനസ്സുകളെ കീഴടക്കിയ വ്യക്തിയാണ് കാവ്യ മാധവൻ. ഒരു വലിയ താരമായ കാവ്യാമാധവൻ മലയാളത്തിന്റെ മുഖശ്രീ എന്ന പേരിലും ഒരുകാലത്ത് അറിയപ്പെട്ടിരുന്നു.
ചിലർക്ക് തങ്ങളുടെ സ്വന്തം വീട്ടിലെ ഒരു മകളെ പോലെയായിരുന്നു കാവ്യ. എക്കാലത്തെയും പ്രണയ ജോഡികളായിരുന്നു ദിലീപും കാവ്യ മാധവനും. കാവ്യ മാധവനും ദിലീപും തമ്മിൽ ഉള്ള വിവാഹം കഴിഞ്ഞതോടെ സിനിമ മേഖലയിൽ നിന്നും പൂർണമായി തന്നെ വീട്ടിൽ നിൽക്കുകയാണ് കാവ്യാമാധവൻ. ഇപ്പോൾ കാവ്യാമാധവൻ തന്റെ മകൾ മഹാലക്ഷ്മിയെ
നോക്കുന്ന തിരക്കിലാണ്. സിനിമ മേഖലയിൽ നിന്നും പൂർണമായി വിട്ട് നിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് ഇപ്പോൾ കാവ്യാ മാധവൻ. തന്റെ എല്ലാ ചിത്രങ്ങളും പോസ്റ്റുകളും ഇപ്പോൾ സോഷ്യൽ മീഡിയയിലും സാമൂഹ്യ മാധ്യമങ്ങളിലും കാവ്യ പങ്കു വയ്ക്കാറുണ്ട്. മക്കളുടെ നല്ല വിദ്യാഭ്യാസത്തിനായി ഇപ്പോൾ കേരളത്തിൽ നിന്നും ചെന്നൈയിലേക്ക്
താമസം മാറിയിരിക്കുകയാണ് ദിലീപും കുടുംബവും. മകൾ മഹാലക്ഷ്മിയെ ചെന്നൈയിലെ സ്കൂളിലാണ് ചേർത്തിരിക്കുന്നത്. ദിലീപിന്റെ മൂത്തമകൾ മീനാക്ഷിയും മെഡിസിൻ പഠിക്കുന്നത് ചെന്നൈയിൽ തന്നെയാണ്. മക്കളുടെ നല്ല വിദ്യാഭ്യാസത്തിനുവേണ്ടി താമസം മാറി എന്നാണ് ദിലീപ് ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. ദിലീപിന്റെ പുതിയ ചിത്രമായ ബാന്ദ്രയുടെ പ്രമോഷന്റെ
ഭാഗം ആയി മാത്രമാണ് ഇപ്പോൾ ദിലീപ് കേരളത്തിൽ വരാറുള്ളത്. കാവ്യം ദിലീപും സിനിമയുടെ പ്രമോഷന്റെ ഭാഗമായി കേരളത്തിൽ എത്തിയിരുന്നു. ദിലീപിനൊപ്പം പ്രശസ്ത തമിഴ് നടി ആയ തമന്നയാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. അതിനിടയിൽ കാവ്യയുടെ ഒരു പഴയ അഭിമുഖം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി കൊണ്ടിരിക്കുകയാണ്. കാവ്യ പണ്ട് തന്റെ
വിവാഹ ജീവിതത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.” ഒരുപാട് പേർ സിനിമയിൽ എത്താൻ ആഗ്രഹിക്കുന്നുണ്ട് എന്നും അങ്ങനെ നോക്കുമ്പോൾ തനിക്ക് കിട്ടിയ സൗഭാഗ്യങ്ങൾ വലുതല്ലേ എന്നാണ് ആ അഭിമുഖത്തിൽ കാവ്യ ചോദിക്കുന്നത്. താൻ സിനിമയിൽ എത്തി എന്ന് മാത്രമല്ല, ഇത്രയും കാലം സിനിമയിൽ നിൽക്കാൻ സാധിച്ചു,
ഒരുപാട് പേരുടെ ഇഷ്ടവും അനുഗ്രവും ഒക്കെ തനിക്ക് നേടാൻ കഴിഞ്ഞു എന്നൊക്കെ പറയുന്നത് വലിയ ഭാഗ്യം ആണ് “.. എന്നായിരുന്നു കാവ്യ അന്ന് സൂചിപ്പിച്ചത്. ചെന്നൈയിലേക്ക് മാറിയ ശേഷം ചില പൊതുപരിപാടികളിൽ മാത്രം ആണ് കാവ്യ കേരളത്തിലേക്ക് എത്തിയതെന്നും ആ ചിത്രങ്ങൾ എല്ലാം തന്നെ കാവ്യാ മാധവൻ പങ്കു വച്ചിട്ടുമുണ്ട്.
Leave a Reply