
ബിഗ്ബോസ് സീസൺ 5ലൂടെ മലയാളികൾക്ക് ഇഷ്ടപ്പെട്ട രണ്ടുപേരാണ് ശോഭ വിശ്വനാഥും അഖിൽ മാരാറും.ഇരുവരുടെയും കോംമ്പോ മലയാളികൾക്ക് ഒരുപാട് ഇഷ്ടമായിരുന്നു.ഇപ്പോൾ അഖിലുമായുള്ള ബന്ധത്തെക്കുറിച്ച് സംസാരിക്കുകയാണ് ശോഭ.
എല്ലാവരുമായും സൗഹൃദമാണ് ഉള്ളതെന്നാണ് ശോഭ പറയുന്നത്. ബിഗ് ബോസ് ഹൗസിനകത്ത് വെച്ച് അഖിൽ ശോഭയോട് ഒരു സാരി തരുമോ എന്ന് ചോദിച്ചിരുന്നു ആ സാരി അഖിലിന് കൊടുത്തോ എന്ന ചോദ്യത്തിനും ശോഭ മറുപടി പറയുന്നുണ്ട്.. ന്യൂസ്18 മലയാളത്തോടാണ് ശോഭ മനസ്സുതുറന്നത്.
തന്റെ കരള് കൊടുത്താലും സാരി കൊടുക്കില്ലെന്നാണ് ശോഭ പറയുന്നത്. ”എന്റെ കരള് കൊടുത്താലും എന്റെ സാരി ഞാൻ കൊടുക്കില്ല. പുറത്തിറങ്ങിയ ശേഷം എല്ലാവരും ആയി സൗഹൃദമുണ്ട്. ഈ ഒരു സീസണിന്റെ ബെസ്റ്റ് ക്വാളിറ്റി എന്ന് പറയുന്നത് എല്ലാവരുമായി സൗഹൃദം ഉണ്ട് എന്നതാണ്.
അവരുടെ അടുത്ത് മിണ്ടത്തില്ല, ഇവരുടെ അടുത്ത് മിണ്ടത്തില്ല എന്നൊന്നും ഇല്ല. അഖിലാണെങ്കിലും എല്ലാവരും ആയിട്ടും സൗഹൃദമാണ്. മറ്റൊന്ന്, ഗെയിം ഗെയിമാണ്,.. അത് കൊണ്ടാണ് ലാസ്റ്റ് ദിവസം ഞാനാണെങ്കിലും അവിടുന്നൊരു ബാഗേജ് കൊണ്ടുപോകാൻ എനിക്ക് ആഗ്രഹം ഇല്ലാത്തത്
കൊണ്ടാണ് അവിടെ തന്നെ പറഞ്ഞ് തീർത്തത്. എല്ലാ ഗെയിമിന്റെ ഭാഗം. നീ വിൻ ചെയ്താലും ഞാൻ ഹാപ്പിയാണ് എന്നതിൽ പിരിഞ്ഞത് എന്നുമാണ് ശോഭ പറയുന്നത്. മറ്റ് സീസണുകളി ഉണ്ടായിരുന്നത് പോലെ സ്ഥിരമായ വഴക്കോ ശത്രുതയോ പ്രണയമോ ഒന്നും തന്നെ സീസൺ 5 ൽ ഉണ്ടായിരുന്നില്ല.
അതുകൊണ്ട് തന്നെ പ്രേക്ഷകർക്ക് തുടക്കത്തിൽ താല്പര്യം ഉണ്ടായിരുന്നില്ല. പക്ഷേ അവസാന ഘട്ടത്തിലേക്ക് എത്തുമ്പോഴേക്കും പ്രിയപ്പെട്ട സീസണായി ഈ സീസൺ മാറി. സീസൺ 5 നോട് പ്രേക്ഷകർ താല്പര്യക്കുറവ് കാണിച്ചിരുന്നെങ്കിലും മത്സരാർത്ഥിയായ അഖിൽ മാരാരോട് പ്രത്യേക ഇഷ്ടം ഉണ്ടായിരുന്നു.
Leave a Reply