മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നന്ദിനി. ഒരു കാലത്ത് മലയാളത്തില്‍ സജീവമായിരുന്ന താരം ഇന്ന് മലയാള സിനിമയില്‍ അത്രയധികം സജീവമല്ല. എന്നിരുന്നാലും ഏറേ ആരാധകരാണ് നന്ദിനിക്ക് ഉള്ളത്. അതേസമയം വയസ്സ് 43 വയസ് കഴിഞ്ഞിട്ടും അവിവാഹിതയാണ് താരം. അതുകൊണ്ട് തന്നെ താരത്തിന്റെ ആരാധകര്‍ താരത്തിനോട്
ചോദിക്കുന്നത് എപ്പോഴാണ് വിവാഹം എന്നാണ്. ഇപ്പോഴിതാ പ്രണയത്തെ പറ്റിയും വിവാഹത്തെ പറ്റിയും തുറന്ന് പറഞ്ഞ്
എത്തിയിരിക്കുകയാണ് നന്ദിനി. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ആണ് നടി മനസ് തുറക്കുന്നത്. സിംഗിളായി ജീവിക്കുന്നതില്‍ ഇതുവരെ പ്രശ്‌നമൊന്നുമില്ല. നല്ല ഒരാളെ കിട്ടിയാല്‍ വിവാഹം
കഴിക്കും എന്നാണ് നടി പറഞ്ഞത്. ‘വിവാഹം കഴിക്കാത്തതെന്തു കൊണ്ടാണെന്ന ചോദ്യത്തെ ഞാന്‍ കൂളായാണ് എടുക്കാറുള്ളത്. അഭിമുഖങ്ങളില്‍ പങ്കെടുക്കുമ്പോഴാണ് വിവാഹവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉണ്ടാകാറുള്ളത്. അല്ലാതെ സുഹൃത്തുക്കളോ ബന്ധുക്കളോ ആ ചോദ്യം എന്നോട് ചോദിക്കാറില്ല. അവര്‍ അതെല്ലാം ശീലിച്ചു പോയി.
സിംഗിളായി ജീവിക്കുന്നതില്‍ ഇതുവരെ പ്രശ്‌നമൊന്നുമില്ല. എന്റെ പ്രണയം തകര്‍ന്നപ്പോള്‍ അതില്‍ നിന്ന് മുന്നോട്ട് വരാന്‍ കുറച്ചു സമയമെടുത്തു. അത് വല്ലാതെ വിഷമിപ്പിച്ച കാര്യമാണ്. കുറച്ച് സമയം എടുത്തെങ്കിലും പിന്നെ ഞാന്‍ തിരികെ ജീവിതത്തിലേക്ക് വന്നു. വേര്‍പിരിയാമെന്ന് തീരുമാനിച്ചത് രണ്ടുപേര്‍ക്കും ഗുണം ചെയ്തു.
വേര്‍പിരിഞ്ഞപ്പോഴുണ്ടായ വേദനയോട് പിന്നീട് ഞാന്‍ യോജിച്ച് തുടങ്ങി. വീട്ടുകാരും ആ സമയത്ത് നന്നായി സപ്പോര്‍ട്ട് ചെയ്തു. അവര്‍ എന്നെ നന്നായി സ്‌നേഹിച്ച് അതില്‍ നിന്ന് എന്നെ പുറത്ത് കൊണ്ടുവന്നു’. നന്ദിനി പറഞ്ഞു. വിവാഹം നടക്കണമെന്നുണ്ടെങ്കില്‍ അത് നടക്കും. നല്ല ഒരാളെ കിട്ടിയാല്‍ വിവാഹം കഴിക്കും എന്നും നടി പറഞ്ഞു.
Leave a Reply