അപൂർവമായ ചർമ്മരോഗം ഉള്ള ചിഞ്ചു ആന്റണി എന്ന പെൺകുട്ടിയെ പലർക്കും പരിചയം കാണും. ചിഞ്ചുവിനെ കുറിച്ചുള്ള നിരവധി വാർത്ത സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. റെഡ് കാർപെറ്റ് പോലുള്ള ഷോകളിലും ചിഞ്ചു പങ്കെടുത്തിട്ടുണ്ട്.
വിയർപ്പ് ഗ്രന്ഥി ഇല്ലാത്തതാണ് ചിഞ്ചുവിന്റെ അസുഖം. ജന്മനാ വിയർപ്പ് ഗ്രന്ഥി ഇല്ലാത്തതുകൊണ്ടാണ് ചിഞ്ചുവിന്റെ ശരീരം ഇങ്ങനെ ആവുന്നത് എന്നാണ് ഡോക്ടർമാർ പറഞ്ഞത്. ഇപ്പോഴും ഇത് പൂർണ്ണമായി മാറ്റാനുള്ള ചികിത്സയിലാണ് ചിഞ്ചു.
നേരത്തെ ഒരു ഇംഗ്ലീഷ് മരുന്നിലൂടെ ഇത് മാറ്റാൻ ശ്രമിച്ചിരുന്നു. ഒരു ദിവസത്തെ ഈ ഗുളികയ്ക്ക് 100 രൂപ ആയിരുന്നു. എന്നാൽ ഇതിന് സൈഡ് എഫക്ട് ഉണ്ടെന്ന് ഡോക്ടർമാർ പറഞ്ഞതോടെയാണ് അത് നിർത്തിയത്. അത് കഴിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ നടുവേദന വന്നു.
അങ്ങനെ ആ ഗുളിക താൻ നിർത്തി എന്ന് ചിഞ്ചു പറഞ്ഞു. എന്നെപോലെ ഇനി ഒരാൾ ഉണ്ടാകരുത് എന്നാണ് പ്രാർത്ഥന, അപ്പോഴാണ് ആ മോളെ കണ്ടത് അത് നല്ല വിഷമമായി. പക്ഷേ എന്റെ ഷൂട്ട് വൈറലായതോടെ ഒരുപാട് ആളുകൾ പല ദേശത്തുനിന്നും മെസേജ് അയക്കും.
അവരോട് എനിക്ക് പറയാനുള്ളത് സന്തോഷമായി പോവുക എന്നാണ്. നമ്മളെ വേദനിപ്പിക്കാൻ പലരും ഉണ്ടാകും എന്നാൽ ആരെയും വേദനിപ്പിക്കാതെ മുൻപോട്ട് കൊണ്ടുപോവുകയാണ് വേണ്ടത്. എല്ലാവരെയും വിയർക്കും പോലെ എന്നെ വിയർക്കില്ല.

ഒരുപക്ഷേ വിയർത്താൽ ഈ അസുഖം പോകുമായിരിക്കും പക്ഷേ വിയർക്കില്ല. കണ്ണിൽ നിന്നും മാത്രമാണ് വെള്ളം വരിക. ചൂട് കൂടുമ്പോൾ സ്കിൻ വലിഞ്ഞുമുറുകും വലിയ വേദനയാണ്. ഉറങ്ങുമ്പോൾ കണ്ണ് തുറന്നാണ് ഉറങ്ങാൻ ആവുക. ഇപ്പോൾ ട്രീറ്റ്മെന്റ് പല സ്ഥലത്തും ഉണ്ട്. ഈ അസുഖം മാറിയവരും ഉണ്ട്, എങ്കിലും പൂർണ്ണമായി മാറ്റാൻ ആകില്ല. ഇപ്പോൾ 22 വയസ്സായി, തന്റെ ഏറ്റവും വലിയ ബാക്ക് ബോൺ അമ്മയാണെന്നും ചിഞ്ചു പറഞ്ഞു.