
മലയാളത്തിൽ ചുരുക്കം ചില സിനിമകൾ കൊണ്ട് ശ്രദ്ധേയയായ താരമാണ് അദിതി രവി. അവസാനമിറങ്ങിയ ക്രിസ്റ്റഫറിലും നേരിലും അദിതിയുടെ പ്രകടനവും ശ്രദ്ധേയമായിരുന്നു. കൂടാതെ മോഡലിങ്ങിലും സജീവമാണ് താരം. ഇപ്പോഴിതാ വസ്ത്ര ധാരണത്തെ പറ്റി സംസാരിക്കുകയാണ് അദിതി രവി.
ഇഷ്ടമായ വസ്ത്രം ധരിക്കുമ്പോൾ മറ്റുള്ളവർക്ക് എന്ത് തോന്നുമെന്ന ചിന്തയുടെ ആവശ്യമില്ലെന്നാണ് അദിതി പറയുന്നത്. കൂടാതെ സാരി തനിക്ക് വളരെയേറെ ഇഷ്ടമുള്ള വസ്ത്രമാണെന്നാണ് അദിതി പറയുന്നത്. “എനിക്ക് എന്ത് തോന്നുന്നു എന്നുള്ളതിലാണ് കാര്യം. മറ്റുള്ളവർക്ക് എങ്ങനെ തോന്നും
എന്ന് നമ്മൾ ചിന്തിക്കേണ്ട ആവശ്യമില്ല. എന്ത് വസ്ത്രം ധരിക്കണം എങ്ങനെ ധരിക്കണം എന്നൊക്കെയുള്ളത് ഓരോരുത്തരുടെയും സ്വാതന്ത്ര്യവും ഇഷ്ടവും അവകാശവുമാണ്. അതിൽ മറ്റുള്ളവർക്ക് യാതൊരുവിധ റോളും ഇല്ല എന്ന് കരുതുന്ന ആളാണ് ഞാൻ. നമുക്ക് കംഫർട്ടബിൾ ആണോ, നമ്മൾ
ധരിക്കുമ്പോൾ മോശമല്ല എന്ന് സ്വയം തോന്നുന്നുണ്ടോ? എങ്കിൽ ഏതു വസ്ത്രവും ധരിക്കാം. സാരി അത്ര സുന്ദരമായ ഒരു വസ്ത്രമാണ്. എനിക്ക് ചെറുപ്പം മുതൽ സാരിയോട് വല്ലാത്തൊരു ഇഷ്ടമാണ്. അമ്മയുടെ സാരിയുടുത്ത് കുഞ്ഞു നാളുകളിൽ ടീച്ചറായും ടിവിയിൽ കാണുന്നതുപോലെയും
ഒക്കെ അഭിനയിക്കാനും ഭയങ്കര ഇഷ്ടമായിരുന്നു. വലുതായപ്പോൾ ആ ഇഷ്ടം വളർന്നു. എനിക്ക് കംഫർട്ടബിൾ എന്ന് തോന്നുന്ന ഏതു വസ്ത്രവും ധരിക്കാറുണ്ട്.ഒരു വസ്ത്രം ഇടുമ്പോൾ ഇത് എനിക്ക് ചേരും എന്ന് തോന്നിയാൽ അതാണ് എന്റെ കംഫർട്ട്. നമുക്ക് ചേരാത്തത് ധരിച്ചാൽ അത് വല്ലാത്തൊരു അസ്വസ്ഥതയാണ്.
ഇപ്പോൾ ഫോട്ടോഷൂട്ടുകളുടെ കാലമാണല്ലോ. അപ്പോൾ അതിന് ചേരുന്ന രീതിയിലുള്ള വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കാറുണ്ട്. എനിക്ക് ചേരുന്നു എന്ന് തോന്നുന്ന ഡ്രസ്സുകൾ മാത്രമാണ് ഞാൻ ഉപയോഗിക്കാറുള്ളൂ.” എന്നാണ് മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ അദിതി പറഞ്ഞത്.
Leave a Reply