
ഏട്ടന്റെ ഒക്കത്തിരുന്ന് ലോകം കണ്ട മീനു ഒടുവിൽ ഏട്ടനെ തനിച്ചാക്കി യാത്രയായി. ഏറെ നാളായി ഹൃദ്രോഗത്തെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു മീനു. കഴിഞ്ഞ ദിവസം പുലർച്ചെയാണ് മരണം സംഭവിച്ചത്. നേരത്തെ ശ്രീ ചിത്ര മെഡിക്കൽ സെന്ററിൽ ചികിത്സയിൽ കഴിഞ്ഞിരുന്നു.
ഇതിനിടെ രോഗം ബേധമാക്കാൻ സാധിക്കില്ലെന്ന് അറിഞ്ഞെങ്കിലും തുടർ ചികിത്സയ്ക്കായി ഒരു വർഷം മുൻപ് മീനുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെയാണ് മീനുവുവിന്റെയും ഏട്ടൻ മനുവിന്റെയും കഥ പുറംലോകം അറിഞ്ഞത്.
അരയ്ക്ക് താഴെ തളർന്ന് കിടക്കുന്ന മീനുവിന്റെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് സഹോദരൻ മനുവായിരുന്നു. ഒരു വിവാഹ ചടങ്ങിന് സഹോദരിയെ ഒക്കത്തെടുത്ത് എത്തിയ മനുവിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
മീനുവിന് വേണ്ടി വിവാഹം പോലും മാറ്റിവെച്ച മനു ഒടുവിൽ മീനുവിന്റെ നിർബന്ധപ്രകാരമാണ് വിവാഹിതനായത്. ശാന്തികവാടത്തിലാണ് മീനുവിന്റെ സംസ്കാര ചടങ്ങുകൾ നടന്നത്. മീനുവിന്റെ മൃതദേഹം ഒക്കത്തെടുത്താണ് മനു ശാന്തികവാടത്തിലെത്തിയത്.
കടപ്പാട്
Leave a Reply